മരുന്നു കഴിയ്ക്കുമ്പോ കൃത്യമായി പീരിയഡ്‌സ് വരും മരുന്ന് ഒഴിവാക്കിയാൽ എൻജിൻ കംപ്ലീറ്റലി ഔട്ട്‌ എന്ന അവസ്ഥ ശേഷം ചെയ്തത് കുറിപ്പ്

EDITOR

നിസാരം എന്ന് നാം കരുതും എങ്കിലും ആരോഗ്യപരമായ ഒരു ജീവിതത്തിനു വ്യായാമം യോഗ എല്ലാം ആവശ്യം ആണ് പല തര൦ അസുഖങ്ങളിൽ നിന്ന് മോചനം നേടാൻ ഇത് നമ്മെ സഹായിക്കാറുണ്ട് .യോഗ ചെയ്തു തന്നെ ജീവിതത്തിൽ വന്ന വലിയ മാറ്റം എന്തെന്ന് പറയുകയാണ് വിവേക വേണുഗോപാൽ .തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ആണ് വിവേക കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

വർഷങ്ങളായിട്ട് ഞാൻ പിസിഒഡി പ്രോബ്ലം ഫേസ് ചെയ്യുന്നുണ്ട്.. കേൾക്കുന്നവർക്ക് നിസ്സാരമാണ്, സർവ്വ സാധാരണമാണ് പക്ഷെ അതനുഭവിയ്ക്കുന്നവന്റെ മാനസിക ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ പറ്റില്ല.ഹോർമോൺ പ്രോബ്ലംസ് ശരീരഘടനയിൽ ഇണ്ടാക്കുന്ന മാറ്റങ്ങൾ, ഫേസ് ഇൽ ഇണ്ടാക്കുന്ന കറുത്ത പാടുകൾ, ആണുങ്ങളുടേത്‌ പോലുള്ള മുഖത്തെ രോമവളർച്ച എന്നുവേണ്ടാ ജീവിയ്ക്കാൻ വേണ്ടി മാത്രം ഭക്ഷണം കഴിച്ചാലും തടി വയ്ക്കുന്ന അവസ്ഥ നാലാളു കൂടുന്ന സദസ്സിലൊക്കെയും മനഃപൂർവം പരിഹസിയ്ക്കുന്ന മനുഷ്യന്മാരുണ്ട്.

എത്ര തവണ പറഞ്ഞു കൊടുത്താലും, ഉണ്ണുന്ന ഇലയ്ക്ക് മുന്നിൽ വന്നിട്ട് “നിനക്ക് ഫ്രീ ആയി റേഷൻ കിട്ടുന്നുണ്ടോന്ന്” പരസ്യമായി ചോദിയ്ക്കുമ്പോ തകർന്നുപോയിട്ടുണ്ട്. ചോദ്യംകേട്ട് തോറ്റ് പോയിട്ടില്ലെന്ന് ബോധിപ്പിയ്ക്കാനായി ചിരിച്ചവിടുന്ന് എണീയ്ക്കുമ്പോഴും ഉള്ളിൽ ഒരുപാട് കരഞ്ഞിട്ടുണ്ട്..ഒടുവിൽ അലോപ്പതിയും പിന്നീട് ആയുർവേദവും ഹോമിയോയും പരീക്ഷിച്ചു.തെറ്റ് പറയാൻ പാടില്ലല്ലോ, എല്ലാ മരുന്നുകളും കഴിയ്ക്കുമ്പോ കൃത്യമായി പീരിയഡ്‌സ് ആവുകയും ചെയ്യാറുണ്ട്,വിത്ത്‌ ഔട്ട്‌ മെഡിസിൻ “the എൻജിൻ കംപ്ലീറ്റലി ഔട്ട്‌ എന്നൊരു അവസ്ഥ ആയിരുന്നു തുടർച്ചയായി എടുക്കുന്ന മെഡിസിൻ കാലക്രമേണ കൂനുമ്മേകുരു എന്ന് പറയുമ്പോലെ വേറെ പല ബുദ്ധിമുട്ടുകളും സമ്മാനിച്ചതും ചേർത്ത് ബോണസ്സായി കൊണ്ട് നടന്നു വർഷത്തിൽ ഒരിയ്ക്കൽ നീലക്കുറിഞ്ഞി പൂക്കുമ്പോലെ വന്നിരുന്ന മാസമുറയെ ആഘോഷമാക്കി വരവേറ്റിരുന്ന എന്നെ കണ്ട് മാസത്തിൽ രണ്ട് തവണ പീരിയഡ്‌സ് ആവുന്ന കൂട്ടുകാരി ചിരിച്ചത് ഞാൻ ഇന്നും ഓർക്കുന്നുണ്ട്.എന്തോരു വിരോധാഭാസം ആണിത്.

മടുത്തുമടുത്തു എല്ലാം മെഡിസിൻസും നിർത്തി ഞാൻ ജീവിതം തുടർന്നു..ഇതിനിടയിൽ ആണ് ജീവിതത്തിൽ രണ്ട് മാറ്റങ്ങൾ ഞാൻ കൊണ്ട് വന്നത് ഒന്ന് യോഗയും മറ്റേത് അച്ചടക്കമുള്ള ഹെൽത്തി ഫുഡും.ഫ്യ്‌സിക്കലി ആൻഡ് മെന്റലി ഒരാള് ഓക്കേ ആയി ഇരിയ്ക്കുമ്പോഴാണ് ആരോഗ്യമുള്ള ശരീരം അയാൾക് ഉണ്ടാവുന്നത് തന്നെ.രണ്ട് മാസം കൊണ്ട് എന്റെ മനസ്സും ശരീരവും മാറ്റിയെടുക്കാൻ ഈ രണ്ടും എന്നെ സഹായിച്ചു.വിത്ത്‌ ഔട്ട്‌ മെഡിസിൻ എനിക്ക് പീരിയഡ്‌സ് വന്നു.മരുന്ന് കഴിച്ചു പീരിയഡ്‌സ് ആവുമ്പോ ബ്ലീഡിങ് തീരെ ഇല്ലാത്ത എനിക്ക് ഇത്തവണ നല്ലപോലെ ബ്ലീഡിങ് ആയിരുന്നു.സാധാരണ കൃത്യമായി മാസമുറ വരുന്ന സ്ത്രീയ്ക്ക് ബ്ലീഡിങ് എന്നത് ഇറിറ്റേറ്റിങ് ആയ വസ്തുത ആണെന്നിരുന്നാലും, എനിക്കത് സന്തോഷം ആയിരുന്നു.ഒരു വർഷം ആയിട്ട് ഓരോ മാസവും ഞാൻ മുടങ്ങാതെ വീണ്ടും വീണ്ടും പാഡുകൾ വാങ്ങിവയ്ക്കാറുണ്ട്.അത്രയും ആഗ്രഹം ആയിരുന്നു,നാച്ചുറൽ ആയിട്ട് പീരിയഡ്‌സ് വരണമെന്നത്.

പലതും ഒഴിവാക്കി നോക്കി,പുതിയത് പലതും പരീക്ഷിച്ചു നോക്കി.അങ്ങനെ ആണ് യോഗയിലേക്ക് എത്തിയത്.പബ്ലിസിറ്റി ആഗ്രഹിയ്ക്കാത്ത ഒരു മനുഷ്യന്റെ നിർബന്ധപ്രകാരമാണ് ഞാൻ യോഗയിലേക്ക് എത്തിയത്.പീരിയഡ്‌സ് ആയിയെന്ന് സന്തോഷത്തോടെ ഞാൻ ഫോൺ ചെയ്ത് പറയുമ്പോ എന്റെ പ്രിയപ്പെട്ട മനുഷ്യരൊക്കെയും എന്നോടൊപ്പം കൂടെ നിന്നു അതിന്റെ സന്തോഷം പറഞ്ഞാൽ ഇതൊന്നും അനുഭവിയ്ക്കാത്ത ഒരാൾക്ക് മനസ്സിൽ ആവാൻ ബുദ്ധിമുട്ട് തന്നെ ആയിരിയ്കും.പക്ഷെ നിങ്ങൾക്കെന്നെ വിശ്വസിയ്കാം,എന്റെ അനുഭവമാണ് യോഗയും ഹെൽത്തി ഫുഡും എന്നിൽ ഉണ്ടാക്കിയ മാറ്റങ്ങൾ.ഇതിവിടെ ഷെയർ ചെയ്യുന്നതിന്റെ ലക്ഷ്യം ഇത്രേയുള്ളു, എനിക്ക് കിട്ടിയ അനുഗ്രഹം എന്റെ ചുറ്റുമുള്ളവരിലേക്ക് കൂടെ എത്തിച്ചേരണം.