ഒരേ ദിവസം ജനിച്ച നാല് പെൺകുട്ടികൾ ചെയ്യുന്നത് അവരുടെ അമ്മയുടെ അതെ ജോലി കുറിപ്പ്

EDITOR

ഏതു ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട് എന്നാൽ ഇ മഹാമാരി കാലത്തും അല്ലാതെയും ഒരു രോഗം വന്നാൽ നമ്മെ ഏറ്റവും കൂടുതൽ പരിചരിക്കുന്നത് നഴ്സുമാർ ആകും .എത്ര പറഞ്ഞാലും ആ കടപ്പാട് മറക്കാൻ കഴിയില്ല .ഭൂമിയിലെ മാലാഖമാർ ആണ് നഴ്സുമാർ എന്ന് നാം ഒരുപാട് കേട്ടിട്ടും ഉണ്ട് .അതാണ് ഇ കുറിപ്പ് ഇത്രയും ശ്രദ്ധിക്കപ്പെടാനും ഉള്ള കാരണം.

ഒരേദിവസം ജനിച്ച നാലു പെണ്‍മക്കളും അമ്മയുടെ പാത പിന്തുടര്‍ന്ന് നഴ്‌സുമാരായി; യുകെയില്‍ താരങ്ങളായി ഈ മലയാളി കുടുംബം.മലയാളി കുടുംബത്തില്‍ ഒരേ ദിവസം ജനിച്ച നാലു പെണ്‍മക്കളും അമ്മയുടെ പാത പിന്തുടര്‍ന്ന് ആതുരസേവനത്തിനിറങ്ങിയ വാര്‍ത്തയുമായി ഡെയ്‌ലിമെയില്‍. മലയാളി നഴ്സ് ജോബിയുടെയും ഷിബുവിന്റെയും കുടുംബമാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. ജോബിയുടെ ഒരേ ദിവസം ജനിച്ച 21 വയസുള്ള നാലു പെണ്‍മക്കളും എന്‍എച്ച് എസിന്റെ അഭിമാന മാലാഖ കുട്ടികളാണ് ഇന്ന്. അമ്മ പഠിച്ച അതേ യൂണിവേഴ്‌സിറ്റി ഓഫ് സഫോക്ക്‌സില്‍ നിന്നാണ് വയസുള്ള അലീനയും ഏയ്ഞ്ചലും അനീറ്റയും നഴ്‌സിങ് ഡിഗ്രി സ്വന്തമാക്കിയത്. മൂന്നു സഹോദരിമാര്‍ നഴ്‌സിങ് തെരഞ്ഞെടുത്തപ്പോള്‍ നാലാമത്തെയാളായ അനീഷ ഫിസിയോതെറാപ്പിയാണ് തെരഞ്ഞെടുത്തത്. നോര്‍വ്വിച്ചിലെ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ഏഞ്ചലിനയില്‍ നിന്നാണ് അനിഷ ഫിസിയോതെറാപ്പിയില്‍ ബിരുദം നേടിയത്.

ഇന്ത്യയിലും ഒമാനിലും നഴ്‌സായി സേവനമനുഷ്ഠിച്ച ശേഷം 2007 ലാണ് ജോബി ഭര്‍ത്താവ് ഷിബുവുമൊത്ത് യുകെയിലേക്ക് കുടിയേറുന്നത്. ഒരേ ദിവസം ജനിച്ച നാലു പൊന്നോമനകളെയും ബന്ധുക്കളെ ഏല്‍പ്പിച്ചാണ് ജോബി യുകെയിലെത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് ബിരുദം ബ്രിട്ടനില്‍ സാധുതയില്ലാത്തതിനാല്‍ കെയര്‍ഹോമില്‍ ജോലി ചെയ്ത് യൂണിവേഴ്‌സിറ്റി ഓഫ് സഫോക്കില്‍ നഴ്‌സിങ് പഠനം ആരംഭിച്ചു. 2008ല്‍ എട്ടുവയസുള്ളപ്പോള്‍ ബ്രിട്ടനിലെത്തിയ നാലു മക്കളും ഫ്രാലിംഗ്ഹാമിലെ തോമസ് മില്‍സ് ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം ആരംഭിച്ചു. ഇതിനിടെ 2014 ല്‍ നഴ്‌സിങ് പരിശീലനം ആരംഭിച്ച ജോബി 2017 ല്‍ നഴ്‌സിങ് യോഗ്യത നേടുകയും ഇപ്‌സിച്ച് ആശുപത്രിയിലെ ഓണ്‍കോളജി വിഭാഗത്തില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

അമ്മയുടെ ജീവിതത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് മക്കളും ഈ ഫീല്‍ഡ് തിരഞ്ഞെടുത്തത്. പരിശീലനം പൂര്‍ത്തിയാക്കിയ അനീഷ കെറ്റെറിങ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ മറ്റ് മൂന്നു സഹോദരിമാരും കേംബ്രിഡ്ജിലെ റോയല്‍ പാപ്വാര്‍ത്ത് ആശുപത്രിയില്‍ ജോലിയില്‍ കയറി. അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ലക്ഷ്യബോധത്തോടെ നീങ്ങിയാണ് ജോബി നഴ്‌സിംഗില്‍ തിരിച്ചു കയറിയതും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കിയതും.ഒരേ ദിവസം ജനിച്ച നാലു പേര്‍ ഒരുമിച്ച് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നു എന്നത് ചരിത്രത്തില്‍ തന്നെ ആദ്യമാകുമെന്നാണ് മെയിന്റനന്‍സ് എഞ്ചിനീയറായ ഇവരുടെ പിതാവ് ഷിബു മാത്യു പറയുന്നത്. കുടുംബത്തിന്റെ ഈ അര്‍പ്പണ ബോധത്തിന്റെ അഭിമാനത്തിലാണ് പിതാവ്. എന്‍എച്ച് എസിന്റെ അഭിമാനമാന് ഇന്ന് ഈ കുടുംബം.

കടപ്പാട്