അമ്മയെ അടക്കം ചെയ്തു സെമിത്തേരിയിൽ നിന്ന് വന്ന എന്നെ പിന്തുടർന്ന് വന്ന ആൾ പെട്ടെന്ന് മുന്നിൽ വന്നു നിന്നിട്ട് അയാളുടെ ആവശ്യം പറഞ്ഞു കുറിപ്പ്

EDITOR

അമ്മയെ അടക്കം ചെയ്തിട്ട് സെമിത്തേരിയിൽ നിന്ന് കയറിവരുമ്പോൾ എന്നെ പിന്തുടർന്ന് വന്ന ആൾ പെട്ടെന്ന് മുന്നിൽ വന്നു നിന്നിട്ട് അയാളുടെ ആവശ്യം പറഞ്ഞു .ക്യാൻസർ രോഗിയാണ് ചികിത്സയ്ക്ക് സഹായം വേണം”. പേഴ്‌സ് പോയിട്ട് മൊബൈൽ പോലും എടുത്തിരുന്നില്ല അമ്മയെ അടക്കം ചെയ്യാൻ പോയപ്പോൾ. ശവസംസ്കാരത്തിൽ വന്ന ബന്ധുക്കളും സുഹൃത്തുക്കളും യാത്ര പറയാൻ വരുമ്പോൾ ഇയാൾ സഹായ അഭ്യർത്ഥനയുമായി മുന്നിൽ നിന്ന് മാറുന്നില്ല . സാധരണ ഗതിയിൽ “എന്തെങ്കിലും” അല്ല സ്റ്റാറ്റസിന് ഇടിവ് തട്ടാത്ത വിധത്തിൽ “നന്നായി” കൊടുത്ത് ഒഴിവാക്കുന്ന സിറ്റുവേഷൻ. തുമ്മിയാൽ തെറിക്കുന്ന സ്റ്റാറ്റസ് അങ് പോകുന്നെങ്കിൽ പോകട്ടെ എന്ന് കരുതി ഞാൻ അയാളോട് ‘നോ’ എന്ന് നേരെയങ് പറഞ്ഞു. കാരണം എനിക്ക് ഉറപ്പുണ്ടായിരുന്നു അയാൾ ‘പിരിവ് വിരുതനാണെന്ന്’ . അതുമാത്രമല്ല നേരെത്തെ ഒരു പോസ്റ്റിൽ എഴുതിയത് പോലെ സഹായിക്കുന്ന വ്യക്തി അർഹരാണ് എന്ന് ഉറപ്പുവരുത്തണം എന്ന്. അല്ലെങ്കിൽ നമ്മൾ ചെയ്യുന്നത് സാമൂഹ്യ വിപത്ത് ആയിരിക്കും. ശവസംസ്കാരമെല്ലാം കഴിഞ്ഞു ഞങ്ങൾ മക്കളും അവരുടെ കുടുംബവും മാത്രമായി വീട്ടിലെ മുറ്റത്ത് വട്ടം കൂടിയിരുന്ന് അമ്മയുടെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിന്നതിന് ഇടയിൽ ഒരു സ്ത്രീ.

കുറെ നേരമായി ഞങ്ങളുടെ കൂടെ ഉണ്ട്. ഞങ്ങൾ സംസാരിക്കുന്നതിനിടയ്ക്ക് പരിചയക്കാർ എന്ന മുഖഭാവത്തോടെ ആണ് ഇരിക്കുന്നത്. ആദ്യം വിചാരിച്ചത് ഏതെങ്കിലും ബന്ധുക്കളുടെ ബന്ധുക്കൾ ആയിരിക്കും. പക്ഷെ ഞങ്ങൾ മക്കൾ മാത്രമായപ്പോൾ എന്റെ ചേച്ചി എന്നോട് ഒതുക്കത്തിൽ ചോദിച്ചു “ഈ സ്ത്രീ ആരാണ്?. കുറെ നേരമായി നമ്മളോടൊപ്പം ഇരിക്കുന്നല്ലോ” . പിന്നെ ഞങ്ങൾ മക്കൾ തമ്മിൽ ആശയ വിനിമയം നടത്തി . അവസാനം ആർക്കും ഇവരെ അറിയില്ല . പിന്നെ നേരെ അവരോട് ചോദിച്ചു . സഹായത്തിന് വന്നതാണ് !, രോഗം ക്യാൻസർ!. ക്യാൻസർ രോഹികളിൽ ചിലരെ പുറമേയ്ക്ക്ക്ക് കണ്ടാൽ രോഗം തോന്നില്ല, നന്നായി വസ്ത്രം ധരിക്കാം അധിക കാലം ജീവിച്ചിരിക്കില്ല എന്നുള്ള ഒരു സിംമ്പതി ഇതായിരിക്കും സഹായത്തിന് വരുന്നവർ എല്ലാവരും ക്യാൻസർ രോഗത്തെ തിരഞ്ഞെടുക്കാൻ കാരണം. ആ സ്ത്രീയോട് എവിടെയുള്ളതാണ് എന്ന് ചോദിച്ചപ്പോൾ ഞങ്ങളുടെ നാട്ടിൽ തന്നെയുള്ള സ്ഥലം പറഞ്ഞു . അവിടെ എവിടെ? ആരുടെ വീടിന് അടുത്താണ്? എന്നൊക്ക ചോദിക്കുമ്പോൾ അവർ കുഴങ്ങി . പ്രവാസികളായവർക്ക് നാട്ടിൽ താമസിക്കുന്ന മിക്കവരെയും അറിയില്ലല്ലോ .

പക്ഷെ നാടുമായും നാട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവർക്ക് എല്ലാവരും സുപരിചതരാണ് . ചുരുക്കത്തിൽ ഇവർ പ്രവാസികളായ മക്കളുള്ള മരണ വീട് തേടിപ്പിടിച്ച് ദൂരെ നിന്ന്എ ത്തിയ ആളാണ് എന്ന് മനസിലായി. എന്തായാലും ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കരുത് എന്ന് പറഞ്ഞിട്ടുകൂടി മൂത്ത ചേച്ചി വണ്ടിക്കൂലിക്ക് ഉള്ള ചെറിയ തുക കൊടുത്തു. പക്ഷെ അവർ പോകാൻ കൂട്ടാക്കിയില്ല . അവരെ വണ്ടിയിൽ കൊണ്ടു പോയി തിരികെ വിടണം. യാത്ര ക്ഷീണവും തലേ ദിവസത്തെ ഉറക്ക ക്ഷീണവും ഉള്ള ഞങ്ങൾ ആ ആവശ്യവും തിരസ്കരിച്ചു . അല്ലെങ്കിൽ തന്നെ അറിയാത്ത ഒരുവ്യക്തിയെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുന്ന റിസ്ക് വിദേശങ്ങളിൽ കഴിയുന്ന ഞങ്ങൾക്ക് നന്നായി അറിയാം. പിന്നീടാണ് മനസ്സിലായത് ശവസംസ്കാര ചടങ്ങുകൾക്ക് ഇടയിൽ ഞങ്ങളുടെ കസിൻസ് ഉൾപ്പെട ഉള്ളവരിൽ നിന്ന് വ്യാപക സഹായ പിരിവ് നടന്നിരുന്നു എന്ന്.

തിരികെ പോരുന്നിടം വരെ കേളത്തിന്റെ പല ദിക്കുകളിൽ നിന്ന് എനിക്ക് ഫോൺ കോളുകൾ വന്നുകൊണ്ടിരിന്നു. എല്ലാവരും ക്യാൻസർ രോഗികൾക്ക് വേണ്ടിയുള്ള സഹായം . ശവസംസ്കാരത്തിൽ പങ്കെടുക്കാൻ വരുന്ന സുഹൃത്തുക്കൾക്ക് വേണ്ടി വന്നാൽ വഴിപറഞ്ഞുകൊടുക്കാനായി മൊബൈൽ നമ്പർ കൂടി മരണ വാർത്തയോടൊപ്പം നൽകിയിരുന്നു . ആ നമ്പലേക്കാണ് സഹായം അഭ്യർത്ഥിച്ച് വിളി വരുന്നത്.ഇപ്പോൾ ഇക്കാര്യം എഴുതാൻ കാരണം പോസ്റ്റിനോടൊപ്പം കൊടുത്തിരിക്കുന്ന പത്ര വാർത്തയാണ്. നമ്മുടെ നാട്ടിൽ മരണ വീടുകൾ കേന്ദ്രികരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പ് വലിയ തോതിലാണ്. പ്രത്യേകിച്ച് പ്രവാസികളായ മക്കളുള്ള മരണ വീടുകളിൽ. ഇക്കാര്യങ്ങൾ ആരും പുറത്ത് പറയുന്നില്ലായിരിക്കും. അല്ലെങ്കിൽ കുറച്ച് നാളുകൾക്ക് ശേഷം നാട്ടിൽ എത്തുന്നവർക്ക് നാട്ടിലെ തട്ടിപ്പ് രീതികൾ അറിയില്ലായിരിക്കും . മാതാപിതാക്കൾ മരിച്ച മാനസികാവസ്ഥ , ഒരു പക്ഷെ മാതാപിതാക്കളെ വേണ്ട വിധം പരിചരിക്കാത്തതിന്റെ പശ്ചാത്താപം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ പൊങ്ങച്ചം കാട്ടൽ ഇതെല്ലം മരണ വീട്ടിലെ സാമ്പത്തിക തട്ടിപ്പ് കാർക്ക് അനുകൂല ഘടകങ്ങളാണ്.

ഒരു കാരണവശാലും ഇത്തരക്കാരെ പ്രോസാഹിപ്പിക്കരുത്. കൊടുക്കുന്ന നമ്മുടെ അദ്ധ്വാനത്തിന്റെ ഫലം മദ്യത്തിനും മയക്കുമരുന്നിനും ധൂർത്തുകൾക്കുമായിരിക്കും ഉപയോഗിക്കുക. കുറേയാളുകൾക്ക് അദ്ധ്വാനിക്കാതെ,ദേഹം വിയർക്കാത്ത ജീവിക്കാനുള്ള മാർഗ്ഗവും ഇതാണ്. ഇതുപോലെയുള്ള തട്ടിപ്പ് മാഫിയകൾ ഒരു പക്ഷെ നമ്മുടെ ജീവന്ക പോലും ഭീഷണിയായേക്കാം. പകല് പിരിവ് കിട്ടിയ വീട് രാത്രിയിൽ കഞ്ചാവിന്റെ ലഹരിയിൽ കൊള്ളയടിച്ചെന്നും വരാം! കൊള്ളയ്ക്കിടയിൽ കൊലപാതകം വരേയെത്താം. സോ! ബി കെയർ ഫുൾ അർഹരായവരെ കണ്ടെത്തി സഹായിക്കുക . അവർ ഒരിക്കലും നിങ്ങളുടെ മുന്നിൽ വന്നു കൈ നീട്ടില്ല .എന്നാലും സഹായിക്കേണ്ടത് നമ്മുടെ ചുമതലയാണ്. നാടുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് അറിയാം .ആർക്കെങ്കിലും സാമ്പത്തിക സഹായം, അത് വീട് വയ്ക്കാൻ ആകും , കുട്ടികളെ പഠിപ്പിക്കാൻ ആകും അല്ലെങ്കിൽ ചികിത്സയ്ക്ക് ആകും, ജനപ്രതിനിധികളും പൊതുപ്രവർത്തകരും മത രാഷ്ട്രീയ സംഘടന ഉൾപ്പെടെയുള്ളവർ മുൻകൈ എടുത്ത് അവരുടെ കാര്യം നടത്തിക്കൊടുക്കും.

അങ്ങനെയുള്ള സംരംഭങ്ങളുമായും സഹകരിക്കുക. എന്റെ ഒരു രീതി സഹായം വേണ്ടവർക്ക് നേരിട്ട് സഹായം എത്തിക്കുക എന്നതാണ്. മിക്കവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടല്ലോ . എന്നാൽ എപ്പോഴും അങ്ങനെ നടന്നെന്ന് വരില്ല. മദ്യപരോ മാനസിക രോഗികളോ ആയ ഹൃഹനാഥന്മാർ, കിടപ്പ് രോഗികൾ, മാതാപിതാക്കൾ നഷ്ടപ്പെട്ട ചെറിയ കുട്ടികൾക്ക് വേണ്ടിയുള്ള സഹായം തുടങ്ങിയ വിഷയങ്ങളിൽ വിശ്വാസികത ഉള്ള പൊതുപ്രവർത്തകരോ സംഘടനയോ മൂലം നൽകുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് കേരളത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ള,ആരോഗ്യം ഉള്ളവർക്ക് ആരുടേയും സഹായം ഇല്ലാതെ നന്നായി ജീവിച്ച് പോകാം.

കടപ്പാട് : യൂഹാനോൻ ( റജി മാത്യു )