ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ ഇരുന്ന ഒരു കുടുംബത്തിൽ നിന്ന് ഞാൻ ഇന്ന് എത്തി നിൽക്കുന്നത് കുറിപ്പ്

EDITOR

ജീവിത അനുഭവങ്ങൾ ആണ് കൂടുതൽ ശക്തമായി ജീവിതം മുൻപോട്ട് പോകാനും പ്രശ്നങ്ങൾ വരുമ്പോഴും തരണം ചെയ്യാൻ നമുക്ക് പ്രചോദനം ആകുന്നത് .അങ്ങനെ ഒരുപാട് കുറിപ്പുകൾ നാം പങ്കുവെക്കാറും ഉണ്ട് അങ്ങനെ കുറച്ചു അധികം ആളുകൾക്ക് പ്രചോദനം ആകുന്ന ബിജുവിന്റെ ജീവിതാനുഭവം ഇവിടെ പങ്കുവെക്കുന്നു.

ഒരുപാട് സങ്കടങ്ങളും വേദനകളും നിറഞ്ഞ ഒരു ദുരിതപൂർണ്ണമായ ഒരു കുട്ടിക്കാലം ആയിരുന്നു എനിക്കുണ്ടായിരുന്നത്. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ ഇരുന്ന ഒരു കുടുംബം ആയിരുന്നു എൻറെ ഇത് . മിക്കദിവസങ്ങളിലും സ്കൂളിൽ പോകുന്ന സമയത്തും വൈകുന്നേരങ്ങളിൽ തിരിച്ചു വരുന്ന സമയത്തും വിശപ്പകറ്റാൻ ഒന്നും ഉണ്ടാവാറില്ല. അതുകൊണ്ടാവാം സ്കൂളിലെ ഉച്ച കഞ്ഞിയും പയറും എനിക്ക് ഒരുപാട് രുചിയേറിയ ഒരു ഭക്ഷണമായിരുന്നു.സ്കൂൾ വിട്ട് വന്നതിനുശേഷം വിശപ്പ് കൂടുതൽ ഉള്ള ദിവസങ്ങളിൽ അടുത്തുള്ള വീടുകളിൽ പോയി ചോറ് പാത്രത്തിൽ ഭക്ഷണം വാങ്ങി കഴിച്ചത് ഇന്നും ഓർമ്മയുണ്ട്.
നാലാം ക്ലാസ് അഞ്ചാം ക്ലാസ് ആയപ്പോഴേക്കും സ്കൂൾ അവധി ദിവസമായ എല്ലാ ശനി ഞായർ ദിവസങ്ങളിലും എൻറെ പ്രായത്തിലുള്ള എല്ലാ കുട്ടികളും കളിച്ചും അടിച്ചുപൊളിച്ചു നടന്നിരുന്ന കാലം. റോഡരികിലൂടെ രണ്ടു രൂപയുടെ മൂന്നു രൂപയും അഞ്ച് രൂപയുടെ കേരള ടിക്കറ്റ് വിറ്റു നടന്നിരുന്ന ഒരു കുട്ടിക്കാലവും എനിക്കുണ്ടായിരുന്നു.

കച്ചവടം എല്ലാം കഴിഞ്ഞ് രാത്രി 10.10 പരിയങ്ങാട് വന്നെത്തുന്ന അവസാന
ബസിൽ വന്നിറങ്ങി വീട്ടിലേക്കുള്ള യാത്ര സ്വല്പം പേടി ഉള്ളതായിരുന്നു
പിന്നീടങ്ങോട്ട് എസ്എസ്എൽസി പ്ലസ്ടു വും പോളിടെക്നിക് ഉം കഷ്ടപ്പാടുകൾ കിടയിലും പാസ് ആയതിനുശേഷം (എസ്എസ്എൽസി പരീക്ഷയിൽ ഇംഗ്ലീഷിന് pass mark ആയ വെറും 10 മാർക്ക്. പ്ലസ്ടുവിന് ആദ്യത്തെ പ്രാവശ്യം ഒരു പേപ്പർ പോകുന്നു പിന്നെ എഴുതി എടുക്കുന്നു. പോളിടെക്നിക്കിന് സപ്ലിമെൻററി അടിച്ചു അവസാനം എല്ലാ പേപ്പറും എഴുതി എടുക്കുന്നു.)ജീവിക്കാൻ നല്ലൊരു ജോലിവേണം എന്ന് മനസ്സിലാക്കിയ അന്നുമുതൽ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പും കഷ്ടപ്പാടുകളും. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ ഓർമ്മവരുന്നു.

ഒരു ഗവൺമെൻറ് ജോലി നേടുന്നതിന് വേണ്ടി എന്നെ മാനസികമായും അല്ലാതെയും ഒരുപാട് സഹായിച്ച ഒരുപാട് നല്ല സുഹൃത്തുക്കൾ.ആഴ്ചയിൽ മൂന്നുദിവസം പി എസ് സി കോച്ചിംഗ് ക്ലാസും ബാക്കി ദിവസം കൂലിപ്പണിയും ആയി നടന്നിരുന്ന കാലം.
ആദ്യത്തെ രണ്ടുമൂന്ന് പി എസ് സി പരീക്ഷകൾ ഹാർഡ് വർക്ക് കുറഞ്ഞു പോയതുകൊണ്ടോ പരിചയക്കുറവു കൊണ്ടോ നഷ്ടപ്പെട്ടു. അന്നുമുതൽ അടുത്ത് വരുന്ന പരീക്ഷ എനിക്ക് ഉള്ളതാണെന്ന് മനസ്സിലുറപ്പിച്ച് അതിനുവേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അതിനുവേണ്ടി കഷ്ടപ്പെട്ട് പഠിച്ച് പിഎസ്സിയുടെ ലിസ്റ്റിൽ ഇടംനേടി തുടങ്ങി. എനിക്കൊരു നല്ല ജോലി വേണം എന്ന എൻറെ മനസ്സിൻറെ ദൃഢനിശ്ചയതിനു മുന്നിൽ 33 തവണയോളം കേരള പി എസ് സി ക്ക് പോലും മുട്ടുമടക്കേണ്ടി വന്നു.

റെയിൽവേ ഗ്രൂപ്പ് ഡി, ഫയർഫോഴ്സ്, എക്സൈസ് preventive ഓഫീസർ, LDC,പോലീസ്, ജയിൽ വാർഡൻ, LAB അസിസ്റ്റൻസ്, ലോക്കോ പൈലറ്റ് എന്നിങ്ങനെ പോകുന്നു. ഇന്ന് നല്ലൊരു ജോലി സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സഫലീകരിക്കാൻ എന്നെക്കൊണ്ട് സാധിച്ചു.”നിങ്ങളുടെ മനോഭാവം ആണ് നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്നത്” എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മുന്നോട്ടു കുതിക്കാനുള്ള ഊർജമാക്കി മാറ്റിയാൽ ഏതൊരു മനുഷ്യനും ജീവിതത്തിൽ വിജയിക്കാം.

ബിജു കോഴിക്കോട്