വഴിയരികിലെ മുട്ട വില്പനക്കാരൻ ഒരു മുട്ടയ്ക്ക് 5 രൂപ പറഞ്ഞു ഞാൻ 25 രൂപയ്ക്ക് 6 മുട്ട തന്നാൽ വാങ്ങാം എന്ന് പറഞ്ഞു ഒടുവിൽ

EDITOR

ഒരു സ്ത്രീ റോഡു സൈഡിലെ മുട്ട വിൽപ്പനക്കാരനെ സമീപിച്ചു ചോദിച്ചു,
നിങ്ങൾ എന്തു വിലയ്ക്കാണ് മുട്ടകൾ വിൽക്കുന്നത്?ഒരു മുട്ടയ്ക്ക് 5 രൂപയാണ് മാഡം
വൃദ്ധനായ വിൽപനക്കാരൻ പറഞ്ഞു.അവൾ പറഞ്ഞു,25 രൂപയ്ക്ക് 6 മുട്ട താരമെങ്കിൽ ഞാൻ എടുക്കാം അല്ലെങ്കിൽ എനിക്ക് വേണ്ട.വൃദ്ധനായ വിൽപനക്കാരൻ മറുപടി പറഞ്ഞു,നിങ്ങൾക്കാവശ്യമുള്ള വിലയ്ക്ക് വാങ്ങിക്കൊള്ളുക ദൈവം നമ്മെ അനുഗ്രഹിക്കട്ടെ, ഒരുപക്ഷേ ഇത് ഒരു നല്ല തുടക്കമായേക്കാം കാരണം ഞാൻ ഇതുവരെ ആർക്കും വിറ്റിട്ടില്ല.ഞാൻ വിജയിച്ചു, എന്ന ചിന്തയോടെ മുട്ടകൾ വാങ്ങിച്ചു കൊണ്ട് അവൾ പോയി.അവൾ തന്റെ ആഢംബര കാറിൽ കയറി തന്റെ സുഹൃത്തിന്റെ അടുത്തേക്ക് പോയി, അവളെ റെസ്റ്റോറന്റിനിലേക്ക് ക്ഷണിച്ചു.

അവളും സുഹൃത്തും അവിടെ ചെന്നിരുന്നിട്ട് അവർക്കു ഇഷ്ടമുള്ളത് ഓർഡർ ചെയ്തു. ഓർഡർ ചെയ്തതിൽ അവർ കുറച്ചുമാത്രം കഴിക്കുകയും അധികവും ബാക്കി വെക്കുകയും ചെയ്തു.എന്നിട്ട് ബിൽ അടയ്ക്കാൻ പോയി.ബില്ലിൽ 1215 രൂപയായിരുന്നു. 1,300/-രൂപ നൽകിയിട്ട് അവൾ റസ്റ്റോറന്റ് ഉടമയോട് പറഞ്ഞു:(ബാക്കി) ചില്ലറ വച്ചോളൂ”ഈ കഥ റസ്റ്റോറന്റിലെ ഉടമയ്ക്ക് സാധാരണമായി തോന്നാമെങ്കിലും മുട്ട വിൽപ്പനക്കാരന് ഇത് വളരെ വേദനാജനകമാണ്.
എന്തുകൊണ്ടാണ് എല്ലായ്പ്പോഴും പാവങ്ങളിൽ നിന്നും ആവശ്യക്കാരിൽ നിന്നും വാങ്ങുമ്പോൾ നാം ശക്തി (അധികാരം) ഉണ്ടെന്ന് കാണിക്കുന്നതും നമ്മുടെ ഔദാര്യം ആവശ്യമില്ലാത്തവരോട് നാം ദയാപരമായി പെരുമാറുന്നതും ?.അതിനെ സോഷ്യൽ കപടഭക്തി എന്നു വിളിക്കാനാകുമോ?

കത്തുന്ന വേനലിൽ, വഴിയരികിൽ പൊടിപടലങ്ങളും ശ്വസിച്ച് ഊൺ_റെഡി എന്ന ബോർഡും പിടിച്ച്‌, നമ്മളെ ക്ഷണിക്കാൻ നിൽക്കുന്ന ചില മുഖങ്ങളുണ്ട്. നിസ്സഹായതയാണോ ജീവിതത്തോടുള്ള വാശിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ചില മുഖങ്ങൾ. എന്നും നേരം തെറ്റി ആഹാരം കഴിക്കുന്ന ചില ജന്മങ്ങ
നിറഞ്ഞ വയറുമായി ടിഷ്യൂ കൊണ്ട് മുഖം തുടച്ച് നാം ഇറങ്ങി വരുമ്പോൾ ഒരു പത്തുരൂപയുടെ നോട്ട് ആ കയ്യിലൊന്ന് കൊടുത്തുനോക്കൂ അകത്ത് കൊടുക്കുന്നതിനേക്കാൾ ഗുണവും സന്തോഷവും കിട്ടും.
കൊടുക്കുന്നവർക്കും അത് ലഭിക്കുന്നവർക്കും.ഇത് ശരി എന്ന് തോന്നിയാൽ മറ്റൊരാൾക്കു കൂടി ഷെയർ ചെയ്യൂ.
ജീവൻ കുമാർ