കാക്കിയിട്ടാൽ ഞാനാണ് എല്ലാം എന്ന ഉദ്യോഗസ്ഥരുണ്ടാവാം പക്ഷെ ഇത് ഒരു സർക്കാർ സേവകർ മാത്രമാണെന്നും യൂനിഫോമിൽ നിന്ന് പുറത്ത് വന്നാൽ സാധാരണ മനുഷ്യനെ പോലേ തന്റെ നാട്ടിലെ സമൂഹത്തിലെ എല്ലാ നന്മ നിറഞ്ഞ കാര്യത്തിലും ഇടപെടുന്ന എത്രയോ ഉദ്യോഗസ്ഥാരും ഉണ്ട് . ഒരു ചെറു വിഭാഗത്തെ മാത്രം ഉദാഹരണമാക്കി കേരള പോലീസിനെ വിമർശിക്കുന്നവർ നമ്മുടെ തൊട്ടടുത്ത ഈ കാര്യങ്ങളുംകാണുക. അനിയത്തിയുടെ പിറന്നാളിന് കേക്ക് അഭ്യത്ഥിച്ച് വിളിച്ച മിടുക്കിക്ക് കൈ നിറയെ സമ്മാനവുമായി ഹോസ്ദുർഗ്ഗ് പോലീസ്.
കാഞ്ഞങ്ങാട് അനിയത്തിയുടെ പിറന്നാളിന് പുത്തനുടുപ്പും കേക്കും വാങ്ങിത്തരാമോയെന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ച് അഭ്യർത്ഥിച്ച മിടുക്കി കുട്ടിക്ക് പോലീസ് കാരുടെ വക കൈ നിറയെ സമ്മാനങ്ങൾ കൊവ്വൽ പള്ളയിലുള്ള
പത്തു വസ്സുകാരി വ്യാഴാഴ്ച്ച പകൽ രണ്ടര മണിക്കാണ് ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിൽ വിളിച്ചത് അങ്കിളേ നാളെ എന്റെ അനിയത്തി കുട്ടിയുടെ പിറന്നാളാണ് വീട്ടിൽ എല്ലാവർക്കും കോവിഡായതിനാൽ അച്ഛന് പണിക്ക് പോകാൻ കഴിയുന്നില്ല ഉടുപ്പും കേക്കും വാങ്ങിയിട്ടില്ല അങ്കിളൊന്ന് സഹായിക്കാൻ പറ്റുമൊ ഇതായിരുന്നു അഭ്യർത്ഥന.
വിഷയം ഹോസ്ദുർഗ്ഗ് ഇൻസ്പെക്ടർ സതീഷ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ: വി ബാലകൃഷ്ണനെ അറിയിച്ചു ഉടൻ എല്ലാ പോലീസ് കാരുംചേർന്ന് പിറന്നാൾ കേക്കും പുത്തനുടുപ്പും മധുര പലഹാരങ്ങളും കുടുംബത്തിന് ഓണകിറ്റും തയ്യാറാക്കി കുട്ടിയുടെ വീട്ടിൽ എത്തി ഫേൺ വിളിച്ച് ഒരു മണിക്കൂറിനകം സ്നേഹ സമ്മാനം വീട്ടിൽ എത്തിയ സന്തോഷത്തിലാണ് വീട്ടുകാർ പോലീസ് കാരുടെ ആവശ്യം മനസ്സിലാക്കിയ കാഞ്ഞങ്ങാട്ടെ വ്യാപാരികളും ഈ ഉദ്യമനത്തിന് സഹായിച്ചു.
C K Rahmathulla