ഒട്ടും പ്രതീക്ഷിക്കാതിരുന്നത് സുരേഷ്ഗോപി എന്ന മനുഷ്യന്റെ ഇടപെടലാണ് അദ്ദേഹത്തിന്റെ ഈ മെയിൽ കാരണം ഹോസ്പിറ്റലിൽ ലഭിച്ചത് കുറിപ്പ്

EDITOR

ജീവൻ രക്ഷിച്ച് ഇവിടെ നാട്ടിൽ എത്തിച്ച ഓരോരുത്തർക്കുമായി എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നറിയാം എന്നാലും അങ്ങിനെയെ തുടങ്ങാൻ കഴിയൂ. മനുവിന്റെ അമ്മയുടെ മരണം മനുവിനെ വല്ലാതെ തളർത്തിയിരുന്നു ഒരാൾ ഇല്ലാതാകുമ്പോഴാണല്ലോ അയാൾ എത്ര പ്രധാനപ്പെട്ടതായിരുന്നു എന്ന് നാം മനസ്സിലാക്കുന്നത്. സിനിമയുടെ കുറച്ചധികം ഫണ്ട് ബ്ലോക്കായി ബാംഗ്ലൂരിലെ ഓഫീസിൽ കിടക്കുന്നു എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ അപ്പോഴാണ് , എങ്കിൽ പിന്നെ ആ ഓഫീസിൽ പോയി സംസാരിക്കാം എന്താ തടസ്സം എന്നറിയാം എന്ന് കരുതുന്നത്. അവിടെ നേരിട്ട് ചെന്ന് ചോദിച്ചിട്ടും വ്യക്തമായ കാര്യം പറയാതിരുന്നപ്പോൾ കുറച്ചു കഷ്ടപ്പെട്ടു തന്നെ എന്ത് കാരണത്താലാണ് ഫണ്ട് തടസ്സപ്പെട്ടത് എന്നറിയാൻ കഴിഞ്ഞു. മൂന്ന് മാസത്തിനകം അത് അവർ തീരുമാനമാക്കുമെന്ന് വാക്കും പറഞ്ഞു എന്നാൽ ഉള്ളുകളികൾ നടന്നത് ഞാനറിഞ്ഞത് എന്റെ മനസ്സിൽ മാത്രം വയ്ക്കുന്നു. പിന്നീട് ഒരു നാൾ വ്യക്തമാക്കാം. ഇന്നു പറയാനുദ്ദേശിച്ചത് അതിലും വലിയ കാര്യങ്ങളാണ്.

പഞ്ചാബിലെ ബട്ടിണ്ടാ എന്ന സ്ഥലത്ത് നിന്ന് അമൃത്സറിലേക്ക് പോകുന്ന വഴി റോങ്ങ് സൈഡ് കേറി വന്ന ഒരു ട്രാക്ടറിലിടിച്ചാണ് ഞങ്ങളുടെ വണ്ടി മറിയുന്നതും വണ്ടിയേയും ഞങ്ങളെയും വലിച്ചും കൊണ്ട് കുറച്ച് ദൂരം ലോഡു കേറ്റിയ ആ ട്രാക്ട്ടർ പോകുകയും ചെയ്തത്. ഇത് കണ്ടവർ പറഞ്ഞതാണ് ഞാനും മനുവും അൺ കോൺഷ്യസ് ആയിരുന്നു. അടുത്ത് നടന്നതോക്കെ അൽഭുതമാണ് അപകടം നടന്നിടത്ത് ഒരു ഡോക്ടറുടെ വീട് അയാൾ പെട്ടന്ന് ആമ്പുലൻസ് വിളിക്കുന്നു.
പുഷ്കറിൽ വച്ച് അപ്രതീക്ഷിതമായി എന്റെ നാട്ടുകാരായ പിള്ളേരെ കാണുന്നു അവരുടെ വണ്ടി കേടായി അവർ കൃത്യസമയത്ത് ഞങ്ങളെ വിളിക്കുന്നു മറ്റാരൊ വിവരം പറയുന്നു അവർ ഞങ്ങളെ രക്ഷിക്കാൻ ഓടി വരുന്നു.ഹോസ്പിറ്റലിൽ അൺനോൺ ആയി എത്തുന്ന ഞങ്ങൾക്ക് വേണ്ടി ഒരു മലയാളി നഴ്സ് പണം കെട്ടി വക്കുന്നു.

അഭി എന്ന കൂട്ടുകാരനെത്തുന്നു ബ്ലഡ്തരുന്നു അഡ്മിറ്റാക്കാൻ സഹായിക്കുന്നു കൂടപ്പിറപ്പിനേപ്പോലെ നോക്കുന്നു.പിന്നീട് 5 ദിവസം വെന്റിലേറ്ററിലാണ് ഇന്ററ്റേർണൽ ബ്ലീഡിംഗ് കൂടി ക്രിറ്റിക്കൽ അവസ്ഥയിലെത്തി അവിടെ മനുവിനെ നോക്കിയിരുന്ന ഡോക്ടർമാരിലൊരാളായ പെൺകുട്ടി മൻ ജ്യോത് പറഞ്ഞത് ഈ അവസ്ഥയിലുള്ള ഒരാളും തിരിച്ച് വരുന്നത് കണ്ടിട്ടില്ല അവളുടെ കരിയറിൽ എന്നാണ്. സ്വന്തം ചേട്ടനേയും ചേച്ചിയേയും പോലെ അവൾ ഞങ്ങളെ നോക്കി
ഗുർ തരൺ എന്ന നഴ്സിംഗ് സൂപ്രണ്ട്. എന്റെ അമ്മയുടെ പോസ്റ്റൽ യൂണിയൻ എൻ എഫ് പി ഇ വഴി ബന്ധപ്പെട്ട ഒരു പോസ്റ്റൽ ഉദ്യോഗസ്ഥന്റ ഭാര്യയാണ്. പൊന്നുപോലെ നോക്കി മാത്രമല്ല എന്നും രാവിലെ ഭക്ഷണം കൊണ്ടു തന്ന് ഉടുപ്പും ഷീറ്റും എല്ലാം തന്ന് നോക്കി സ്വന്തമല്ലാത്ത പഞ്ചാബി സ്വന്തങ്ങൾ.മുഹമ്മദ് റിയാസിന്റെ ഇടപെടൽ മൂലം ഒരു പാട് ഇളവുകൾ ലഭിച്ചു.

ഒട്ടും പ്രതീക്ഷിക്കാതിരുന്നത് സുരേഷ് ഗോപി എന്ന മനുഷ്യന്റെ ഇടപെടലാണ്. അദ്ദേഹത്തിന്റെ ഈ മെയിൽ കാരണം വെന്റിലേറ്റർ, ഐസിയു ചാർജ് ഈ വലിയ തുക ഇളവു കിട്ടി. വ്യക്തിപരമായി എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
എൻ ജി ഒ യുടെ പിള്ളേർ സുധീർ , വിക്കി , അശുപത്രിയിൽ സഹായിച്ച ജസ് കരൺ പേരും ഊരും അറിയാത്ത ഒരുപാട് ഒരു പാട് പേർ എല്ലാത്തിനുമായി ഓടി നടന്ന ഗോവിന്ദ്, ലാലു, ഷാഹിദ്, സുജിൻ , സൻഫർ നാട്ടിലെത്തിക്കാൻ കൂടെ നിന്ന സ്വന്തം വിനോ, പ്രിൻസ്, പോൾ, അജു , റൗഫ്, ശ്രീജിത്ത്, അങ്ങിനെ എത്ര എത്ര പേരാണ് ഞങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്.ഊരും പേരും അറിയാത്ത നാട്ടിൽ കൂടപ്പിറപ്പായവർ എന്റെ അനിയന്മാരെപ്പോലെ തന്നെ എന്നെ നോക്കാൻ വന്നവർ പിണക്കങ്ങളൊക്കെ മറന്ന് മകൾക്ക് വയ്യ എന്ന് കേട്ടപാതി ഓടി വന്ന എന്റെ അമ്മയും അച്ഛനും എന്റെ മനുവിന്റെ അനിയൻ ശ്രീനിയും പേരുപറയരുത് എന്ന് പറഞ്ഞവർ നന്ദി ഒരായിരം നന്ദി.

നാളെ മനോജിന് മേജർ സർജറി 1 നടക്കാൻ പോകുന്നു ഇതുവരെ സാമ്പത്തികമായി വന്ന കഷ്ടതകൾ കുറച്ചു കൂടി ഞങ്ങൾ അനുഭവിക്കാനുണ്ട് അതിനുള്ള ഓട്ടത്തിലാണ് മനസ്സ് മനുവിന്റെ വയറിൽ കുടൽ മുറിച്ച് കളഞ്ഞിരിക്കുകയാണ് വേസ്റ്റ് പോകാൻ കുടലിൽ നിന്ന് ബാഗു ണ്ട്. ചെറിയ ഇൻഫെക്ഷൻ വന്നിട്ടുണ്ട് മനു ഹൈ ഷുഗർ ഉള്ള വ്യക്തിയായതു കൊണ്ട് ആ മുറിവ് കരിഞ്ഞേ വയറിലെ സർജറി ചെയ്യു.കൈയ്യിൽ വലത് വശത്ത് മൂന്ന് പൊട്ടലുകളാണുള്ളത്. അപകടം നടന്ന് 6 മണിക്കൂറിൽ ചെയ്യണ്ട സർജറി ആയിരുന്നു എന്നാൽ മനോജ് വെന്റിലേറ്ററിലും ബ്ലീഡിംഗും പ്രശ്നങ്ങളും വന്നത് കൊണ്ട് നീണ്ടു. ഇപ്പോൾ പാലക്കാട് വള്ളുവനാട് ഹോസ്പിറ്റലിൽ അഡ്മിറ്റായി ഡോ.സി വിശ്വനാഥനാണ് ചികിത്സിക്കുന്നത്. സുരക്ഷിതമായ കൈകളിലാണെന്ന ആത്മവിശ്വാസം തീർച്ചയായും ഇപ്പോളുണ്ട്. ഞാൻ വീണ്ടും എല്ലാവരോടും വിട്ടു പോയ ആരെങ്കിലും ഉണ്ടെങ്കിൽ പരിഭവിക്കരുത് എനിക്ക് എന്നും സ്നേഹമുണ്ടാകും ഈ അവസ്ഥയിൽ സാമ്പത്തികമായും മാനസികമായും കൂടെ നിന്നവരെ ഒരിക്കലും മറക്കില്ല. കൈവെടിഞ്ഞവരോട് പരിഭവവുമില്ല.നാളെ മനുവിന് മേജർ സർജറിയാണ് ഇനിയും എല്ലാവരുടേയും സഹകരണവും സ്നേഹവും പ്രതീക്ഷിക്കുന്നു.
ഇതുവരെ കൂടെ നിന്ന എല്ലാവർക്കും ഉള്ളിന്റ ഉള്ളിൽ നിന്നും നന്ദി
സ്നേഹപൂർവ്വം
അഞ്ജലി
8590323445