കർഷകൻ കോറിന്റൈനിൽ 18 ലിറ്റർ പാൽ ഒഴുക്കി കളയണ്ട ഗതികേട് വന്നപ്പോൾ ഇ ചെറുപ്പക്കാർ ചെയ്തത് കയ്യടി

EDITOR

ക്രിസ്റ്റോ ഒരു സംഭവമാണ്;ഒരു സദ് കർമം കൊണ്ട് നാട്ടിലാകെ താരമായി നമ്മുടെ കൊച്ചു ക്രിസ്റ്റോ ക്രിസ്റ്റോ വർഗീസ്‌ മാത്യു എന്ന യുവ സുഹൃത്ത് മാതൃകയാകുന്നത് വേറിട്ട വഴിയിലൂടെയാണ് യൂത്ത് കോൺഗ്രസ്‌ അടൂർ-പെരിങ്ങനാട് മണ്ഡലം പ്രസിഡന്റ്‌ ആണ്.നാട് മഹാമാരിയുടെ പിടിയിൽ ആണ് ഇ മഹാമാരിയിൽ പെട്ട് ക്വറന്റീനിൽ പോകേണ്ടി വന്ന കാർഷിക കുടുംബം. അവർക്കുള്ള 3 പശുക്കളെ കറന്ന് പാൽ സഹകരണ ഷീരോൽപാദന സംഘത്തിൽ എത്തിക്കാൻ കഴിയാതെ വരുകയും പാൽ ഒഴുക്കി കളയേണ്ടി വരുകയും ചെയ്ത സമയത്താണ്, സാധു കർഷക കുടുംബത്തെ സഹായിക്കാൻ ക്രിസ്റ്റോ എത്തുന്നത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എപ്പോഴോ പശുവിനെ കറന്നു പാലെടുത്ത ഓർമ്മവെച്ചു നേരെ സംഗതി അങ്ങ് ഏറ്റെടുത്തു.

മൂന്ന് പശുക്കളെയും കറന്നു 18 ലിറ്റർ പാൽ ശേഖരിക്കുക മാത്രമല്ല അത് മൂന്ന് കിലോമീറ്റർ ദൂരത്തിലുള്ള ഷീരോത്പാദക സംഘത്തിൽ എത്തിച്ചു കൊടുത്തും ക്രിസ്റ്റോ ആ കുടുംബത്തിന് സഹായമായി.കർഷക കുടുംബവും നാട്ടുകാരും അന്തംവിട്ട കയ്യടിച്ചു ക്രിസ്റ്റോയുടെ പ്രവർത്തികണ്ട്‌!ഇക്കാലത്തെ ചെറുപ്പക്കാർ അധികമാരും ഏറ്റെടുക്കാത്ത ഇത്തരം നിരവധി നല്ലകാര്യങ്ങൾ ക്രിസ്റ്റോ കോവിഡ് കാലത്തു ചെയ്യുന്നുണ്ട്.മിടുക്കനായ സാമൂഹ്യപ്രവർത്തകനും, അടൂർ ഐ എച്ച് ആർ ഡി കോളേജിൽ ഡിഗ്രി വിദ്യാര്ഥിയുമാണ് ക്രിസ്റ്റോ.വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു നാടിനും പ്രസ്ഥാനത്തിനും മാതൃകയാവുന്ന, മുതൽക്കൂട്ടാവുന്ന, യൂത്ത് കോൺഗ്രസ് നേതാവിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.ഒപ്പം,സമൂഹ മാധ്യമങ്ങളിൽ വ്യർത്ഥമായി സമയം നഷ്ടപ്പെടുത്താതെ ഇതുപോലെ എന്തെങ്കിലുമൊക്കെ ചെയ്യാൻ എല്ലാരും തയാറായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.