സ്ത്രീധന മോഹികൾ കാണുക രാജേഷ് ഇ പെൺകുട്ടിക്ക് ജീവിതം കൊടുത്തത് എങ്ങനെ എന്ന് ഹൃദ്യം ഇ സ്നേഹബന്ധം

EDITOR

സ്നേഹം പലരും പ്രകടിപ്പിക്കുന്നത് രീതിയിൽ ആയിരിക്കും എന്നാൽ ഇങ്ങനെയും ചില മനുഷ്യർ നമ്മുടെ ചുറ്റും ഉണ്ടോ എന്ന് നാം ചിന്തിച്ചു പോകും കാരണം രാജേഷിന്റെ ഇ ജീവിതം തന്നെ .സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ദ്രോഹിക്കുന്നവർ രാജേഷിനെ കണ്ടു പഠിക്കണം ഒരു രൂപ മോഹിച്ചല്ല ഇദ്ദേഹം കുഞ്ഞുമോളെ തന്റെ ജീവിത സഖി ആക്കിയത്.ഇവരുടെ ജീവിതം നമ്മുടെ സമൂഹത്തിൽ ഒരുപാട് പേർക്ക് മാതൃക തന്നെ ആണ്.

കുഞ്ഞുമോൾക്ക് 5 വയസ്സുള്ളപ്പോൾ പോളിയോ ബാധിച്ച് രണ്ടു കാലിൻ്റെയും സ്വാധീനം നഷ്ടപ്പെട്ടു അയിടക്ക് അവളെ സ്കൂളിൽ കൊണ്ടുപോയിരുന്നതും കൊണ്ടു വന്നിരുന്നതും രാജേഷിൻ്റെ ഓട്ടോയിലായിരുന്നു കാലങ്ങൾ കടന്ന് പോയി കുഞ്ഞുമോളുടെ അച്ഛനും അമ്മയും മരണപ്പെട്ടു ശേഷം കുഞ്ഞുമോളെ പരിചരിക്കാനുള്ള തർക്കം സഹോദര കുടുബങ്ങളിൽ ഉടലെടുത്തു അവസാനം ഹോസ്റ്റലിൽ കൊണ്ടാക്കാൻ തീരുമാനിച്ചു ആ സമയം തൻ്റെ മനസ്സിലുണ്ടായിരുന്ന പ്രണയം മറച്ചു വച്ച് രാജേഷ് അവരോട് കുഞ്ഞുമോളെ എനിക്ക് കെട്ടിച്ച് തരുമോ ഞാനവളെ മരണം വരെ പൊന്നുപോലെ നോക്കിക്കോളാം എന്ന് ചോദിച്ചു ഫോർമാലിറ്റിക്ക് വേണ്ടി ഒരെതിർപ്പ് പ്രകടിപ്പിച്ച് അവർ സമ്മതം മൂളി.

തന്നെ കെട്ടിയാൽ സങ്കടങ്ങളെ ഉണ്ടാവു വെറുതെ ജീവിതം കളയണ്ട എന്ന മുന്നറിച്ച് കുഞ്ഞിമോൾ നൽകില്ലെങ്കിലും രാജേഷ് എന്ന മാണിക്യക്കല്ല് അതിനെ നിസ്സാരമാക്കി തളളിക്കളഞ്ഞു കുഞ്ഞിമോളുടെ കഴുത്തിൽ താലി ചാർത്തീ ഇന്ന് ഇവർക്ക് കൂട്ടായി ഒരു പൊന്നുമോനും ഉണ്ട് സ്ത്രീധനത്തിൻ്റെ പേരിൽ സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന കാപാലികൻമാരുടെ മുഖത്തേക്ക് ആഞ്ഞടിക്കുകയാണ് രാജേഷും കുഞ്ഞുമോളും.രണ്ട് പേർക്കും നൻമ വരട്ടെ.അവരുടെ ജീവിതം വീഡിയോ കാണാം.