വീട്ടിൽ പ്ലമ്പിങ് ജോലി ഇങ്ങനെ ചെയ്യുക പത്തു വർഷത്തെ എക്സ്പിരിയൻസും അനുഭവത്തിന്റെയും വെളിച്ചത്തിൽ പറയുന്നു

EDITOR

ഒരു വീട് പണിയുമ്പോൾ പ്ലംബിങ് ജോലികൾ ഇന്നത്തെ കാലത്ത് വളരെ അത്യാവശ്യം ആണ് പലരും അറിയാതെ പല അബദ്ധം ചെയ്തു പോകാറുണ്ട് ഒരു 10 വർഷത്തെ എക്സ്പീരിയൻസ് വെച്ച് കൊണ്ട് ചില കാര്യങ്ങൾ പറയട്ടെ ആദ്യം ആയി വീട് ഉണ്ടാക്കുന്നവർക് ഉപകാരം ആകും എന്ന് വിചാരിക്കുന്നു.

1.ബാത്‌റൂമിൽ ചുമരിനകത്തു പൈപ്പ് ഇടുമ്പോൾ upvc അല്ലെങ്കിൽ gage കൂടിയ pvc പൈപ്പ് ഉപയോഗിച്ച് ചെയ്യണം, കാരണം ടൈൽ വർക്ക്‌ ചെയ്ത് കഴിഞ്ഞു ലീക് അയാൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും2.ബാത്‌റൂമിൽ സ്ഥലം ഉണ്ടെങ്കിൽ മാത്രം വാഷ് ബേസിൻ ബാത്ത് ഡബ് എന്നിവ ഉൾകൊള്ളിക്കുക3.ബാത്‌റൂമിൽ ടാപ്പ്, ക്ലോസേറ്റ്, എന്നിവ വാങ്ങിക്കുമ്പോൾ വളരെ നിലവാരം കുറഞ്ഞത് വാങ്ങിക്കാതിരിക്കുക
4.ബാത്‌റൂം 2ൽ കൂടുതൽ ഉണ്ടെങ്കിൽ അവയിൽ ചൂട് വെള്ളം വേണമെങ്കിൽ സോളാർ ഹീറ്റർ ആയിരിക്കും കൂടുതൽ അഭികാമ്യം5.സോളാർ വാട്ടർ ഹീറ്റർ ചെയ്യുമ്പോൾ പറ്റുമെങ്കിൽ ഒരു കണക്ഷൻ അടുക്കളയിൽ കൂടി എത്തിക്കാൻ നോക്കുക
6.വാട്ടർ ടാങ്ക് വാങ്ങുമ്പോൾ ആളുകളുടെ എണ്ണം അനുസരിച്ചു വാങ്ങിക്കുക
7.വാട്ടർ ടാങ്ക് isi ആയ വെളുത്ത നിറത്തിൽ ഉള്ളത് എടുക്കാൻ ശ്രമിക്കുക വെള്ളം ചൂടാകുന്നത് പരമാവധി കുറയും

8.ടാങ്കിന്റ ഔട്ട്‌ പൈപ്പ് പരമാവധി ഒന്നര ഇഞ്ച് എങ്കിലും ഇടുക പ്രഷർ കൂട്ടാൻ അത് സഹായം ആകും9.വീടിന് പറ്റിയ മോട്ടോർ വാങ്ങിക്കുന്നതിന് മുൻപ് കിണറിന്റെ ആഴം ടാങ്കിന്റ ഏകദേശം ഉയരം എന്നിവ അളന്നു ഡീലർ ഷിപ്‌ പോകുമ്പോൾ നിങ്ങളുടെ വീടിന് പറ്റിയ മോട്ടോർ വാങ്ങിക്കാം10.അടുക്കള സിങ്ക് നും ബാത്റൂമിന്റെ വേസ്റ്റ് പൈപ്പ് ഉം മിനിമം രണ്ടിഞ്ച് പൈപ്പ് ഉപയോഗിച്ച് ഇടുക രണ്ടിനും പ്രേത്യേക വേസ്റ്റ് കുഴി എടുത്താൽ നല്ലത്11. ഇതിൽ പറ്റിയ തെറ്റും ഇനി കൂട്ടി ചേർക്കാൻ ഉള്ള പ്ലംബിങ് സംബന്ധിച്ച് ഉള്ള വിവരം കമന്റ്‌ ചെയ്യുക
(NB; വീട് എന്നത് എല്ലാർക്കും ഒരു സുരക്ഷിത വസ്തു ആണ് അനാവശ്യം ആയും മറ്റുള്ളവരെ കാണിക്കാനും വീട് ഉണ്ടാക്കിയാൽ അത് നിങ്ങൾക്ക് എന്നും ഒരു ബാധ്യത ആയിരിക്കും)