നാട്ടാരുടെ വിചാരം ഇവിടെ കാനഡയിൽ നോട്ട് അടിന്നു പാത്രം കഴുകി ബാത്രൂം പണികൾ ചെയ്തു 3 മണിക്കൂർ വരെ മാത്രം ഉറങ്ങിയ ദിവസങ്ങൾ കുറിപ്പ്

EDITOR

ഇപ്പോഴത്തെ new gen trend ആണ് കാനഡയിൽ പഠിത്തവും പിന്നീട് സ്ഥിരതാമസവും.കഴിഞ്ഞ ദിവസം, കാനഡായിൽ സ്റ്റുഡന്റായി പോയി , ഇപ്പോൾ PR കിട്ടി , വിവാഹിതനായ ഒരു ചെറുപ്പക്കാരനെ കണ്ടു.ബി.ടെക്ക്, mtech ഉം നല്ല മാർക്കോടെ പാസ്സായി കഴിഞ്ഞ് ഇനി എന്ത് എന്ന ചോദ്യവുമായി നിന്നപ്പോഴാണ് കാനഡയിലേക്ക് ഉപരി പഠനം എന്ന പത്ര പരസ്യം കണ്ടത്.ആ പരസ്യത്തിന് പിന്നാലെ പോയപ്പോൾ, സംഗതി നിസാരമല്ലെന്നു മനസ്സിലായി.മകന്റെ നല്ലൊരു ഭാവി മനസ്സിൽ കണ്ട, ഇടത്തരക്കാരായ മാതാപിതാക്കൾ അവർക്കുള്ളത് ഒക്കെയും പണയപ്പെടുത്തി,
മകനെ കാനഡായിലേക്കു പറഞ്ഞയച്ചു.ഏജന്റ് പറഞ്ഞത് പോലെ പശുവിനെ കറന്നും, ഗ്യാസ് സ്റ്റേഷനിൽ പെട്രോൾ അടിച്ചും, പിന്നെ ആപ്പിൾ പറിച്ചും ഒക്കെ കോടീശ്വരന്മാരാകാം എന്നത് വെറും തട്ടിപ്പാണെന്നു ആദ്യ മാസങ്ങളിലെ കാനഡാ ജീവിതം കൊണ്ട് തന്നെ പഠിച്ചു.

പാത്രം കഴുകിയും,വീട് അടിച്ചു വാരി വൃത്തിയാക്കിയും ബാത്രൂം വൃത്തിയാക്കിയും വീട് ഷിഫ്റ്റിംഗിന് പോയും ഉള്ള പണികൾ ചെയ്തു.3 മണിക്കൂർ വരെ മാത്രം ഉറങ്ങിയ ദിവസങ്ങൾ ഏറെ.പക്ഷെ കഷ്ടപ്പാടുകളും, പ്രയാസങ്ങളും അങ്ങ് ദൂരെ ഇരിക്കുന്ന മാതാപിതാക്കളെ അറിയിച്ചില്ല.പൈസ ലാഭിക്കാനായി മൂന്നു നേരത്തിൽ നിന്നും രണ്ട് നേരം ആയി ഭക്ഷണം.ലോണുകൾ കൃത്യമായി അടച്ചു കോളേജ് ഫീസ്,നാട്ടിൽ നിന്നും വരുത്താതെ അതും അടച്ചു.രണ്ട് വർഷത്തെ പഠനം കഴിഞ്ഞപ്പോൾ 3 വർഷത്തെ ജോലിക്കുള്ള പേപ്പറുകൾ ശരിയായി.നാട്ടിലെ വീട് ഒന്ന് പുതുക്കി പണിയണമെന്ന് ഡാഡി പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിച്ചില്ല.

ബാങ്കിൽ നിന്നും അതിനും ലോൺ ശരിയാക്കി.ആവശ്യങ്ങൾ കൂടുന്നതനുസരിച്ചു ഉറക്കത്തിന്റെ സമയം കുറഞ്ഞുവെങ്കിലും, അദ്ധ്വാനത്തിനു ഒരു കുറവും ഉണ്ടായില്ല.ഇതിന്റയിടയ്ക്കു നാട്ടിലേക്ക് ഒന്ന് പോയി വന്നു.അപ്പോഴേക്കും നടുവ് ശരിക്കും ഒടിഞ്ഞിരുന്നു പിന്നെയും ഒന്ന് രണ്ട് എന്ന് എണ്ണം പറഞ്ഞു വീണ്ടും കാര്യങ്ങൾ തുടങ്ങി.ആഗ്രഹിച്ചപോലെPR കിട്ടി വിവാഹിതനായി ഭാര്യയെ ഇങ്ങോട്ടു കൊണ്ട് വരികയും ചെയ്തു അപ്പോഴേയ്ക്കും ചിലവുകൾ കൂടി വീടിന്റെ വാടക 400 ഡോളറിൽ നിന്നും 1200 ആയി കാറിന്റെ ലോൺ, അതിന്റെ ഇൻഷുറൻസ്,വീട്ടു ചെലവുകൾ ടെലിഫോൺ വെള്ളംവെളിച്ചം മുതലായ ബില്ലുകൾ അങ്ങനെ ബില്ലുകൾ കൂടി RBC ബാങ്കിന്റെയുംവാൾ മാർട്ടിന്റെയും ക്രെഡിറ്റ് കാർഡിൽ ഇപ്പോൾ പലിശ അടച്ചു മുൻപോട്ടു പോകുന്നു.

അതിനിടയ്ക്ക് വീട്ടിലേക്കു പൈസ അയയ്ക്കേണ്ടതിനു വട്ടി പലിശയ്ക്ക് കടവും എടുത്തു ഇപ്പോൾ വീട്ടിലേക്കു പഴയതു പോലെ പൈസ അയയ്ക്കാൻ ആകുന്നില്ല പ്രാരാബ്ദങ്ങൾ ഇനിയും വീട്ടിൽ ആരോടും പറഞ്ഞിട്ടില്ല.നാട്ടുകാരും, വീട്ടുകാരും അറിഞ്ഞാൽ നാണക്കേട് ആകും പണം അയക്കാൻ ബുദ്ധിമുട്ട് ആയപ്പോൾ വീട്ടുകാർ ഭാര്യയെ കുറ്റപ്പെടുത്താൻ തുടങ്ങി അവൾ വന്നപ്പോൾ പൈസ ഒന്നും നാട്ടിലേക്കു അയയ്ക്കാതെ ഇവിടെ എല്ലാം സമ്പാദിച്ചു കൂട്ടുകയാണെന്നും വീട്ടുകാർക്ക് കൊടുക്കാതെ സമ്പാദിച്ചു കൂടിയിട്ട് നാളെ സ്വസ്ഥമായി ഉണ്ണുന്നത് കാണണമെന്ന് പറയുന്നത് കേട്ടപ്പോൾ ചങ്കു തകർന്നു പോയി.

കാനഡയിൽ സ്റ്റുഡന്റ് വിസയിൽ വരുമ്പോഴും, PR കിട്ടുമ്പോഴും അതിനൊപ്പം കാനഡാ സർക്കാർ അലാവുദ്ദിന്റെ അത്ഭുത വിളക്ക് കൂടെ കൊടുക്കുന്നൊന്നുമില്ല. അങ്ങനെ വല്ല വിളക്കും ഉണ്ടായിരുന്നേൽ ഉരച്ചു, ഉരച്ചു ചോദിക്കുന്ന ഡോളേഴ്സ് നാട്ടിലേക്കു അയയ്ക്കാമായിരുന്നു. ഇവിടെ എല്ലു മുറിയ പണിയെടുത്താണ് പൈസ ഉണ്ടാക്കുന്നത് നമ്മൾ ഉണ്ടാക്കുന്നതിന്റെ ഒരു വീതം ടാക്സിന്റെ പേരിൽ സർക്കാർ കൊണ്ട് പോകും പിടിയും വലിയും കഴിഞ്ഞുള്ള തുകയാണ് നമ്മൾ നൂറു കൂട്ടം കാര്യങ്ങൾക്കു ഉപയോഗിക്കുന്നത്.പത്തേമാരി സിനിമയിൽ മമ്മൂട്ടി പറയുന്ന ഒരു ഡയലോഗ് കാനഡയിലും വളരെ പ്രസക്തമാണ്.. സത്യത്തിൽ 7000 കിട്ടിയിട്ട്, 3000 കടം വാങ്ങിയിട്ടാണ് പതിനായിരം ആക്കി നാട്ടിലേക്ക് അയയ്ക്കുന്നത്
ആമയെ പോലെപുറത്ത് ഒരു കൂമ്പാരം (പുറം തോട്) കടവും പേറി, ഇഴഞ്ഞു ഇഴഞ്ഞു ജീവിക്കുന്നു.

അവസാനം ഒരാളോടെങ്കിലും മനസ്സ് തുറക്കാൻ കഴിഞ്ഞതിലുള്ള സമാധാനവും പറഞ്ഞ് നിറഞ്ഞ കണ്ണുകൾ എന്നെ കാണിക്കാതെ തുടച്ച് അവൻ സംസാരം ചുരുക്കി.
ഞാൻ ഇതെഴുതുന്നത്, ഈ മേഖലയിൽ നീങ്ങുന്നവർ യാഥാർഥ്യം മനസ്സിലാക്കി മുന്നോട്ടിറങ്ങുവാൻ മാത്രം. കാരണം ഇത് കാനഡയിൽ ഉള്ള ധാരാളം ഇന്ത്യക്കാരുടെ ജീവിത യാഥാർഥ്യം ആണ്.സ്നേഹപൂർവ്വം ഞാൻനിങ്ങളിൽ ഒരുവൻ
ഇത് ലോകത്ത് എല്ലാ സ്ഥലത്തും ഈ അവസ്ഥ തന്നെ UAE മറ്റു ഗൾഫ് രാജ്യങ്ങളിൽ Canada ഓസ്ട്രേലിയ NewZealand സമാനതകൾ ഇല്ലാതെ മുന്നോട്ടു കഷ്ടപെടുന്നു
നാട്ടിൽ നിൽക്കുന്നവർ ഓർക്കുന്നത് അവനും അവളും കുംഭാരം കൂട്ടി (unlimited money savings in outside India )സാമ്പാദിക്കുന്നു എന്നാണ്.
കടപ്പാട് : ജോബി തിരുവല്ല