ഒളിംപിക്സ് ജയിച്ചവരുടെ കൂടെ ഇ ലോകം നിൽക്കുമ്പോൾ ആ നാലാം സ്ഥാനക്കാർക്ക് വേണ്ടി ടാറ്റ ഗ്രുപ്പ് ചെയ്യുന്നത് ലോകത്തിന്റെ കയ്യടി

EDITOR

കോടികളുടെ മൂല്യം കമ്പനി ആണ് ടാറ്റ ഗ്രുപ്പ് അതിനേക്കാൾ ഏറെ മനുഷ്യത്വം ഉള്ള ഒരു മനുഷ്യൻ ആണ് ഇതിന്റെ ഉടമ രത്തൻ ടാറ്റയെ കുറിച്ച് ആണ് പറഞ്ഞു വരുന്നത് ടാറ്റ ഗ്രുപ്പിന്റെ നെടുംതൂൺ .ഇ മഹാമാരി കാലത്തും ആശുപത്രികൾ പണിഞ്ഞും ആവശ്യമായ സഹായങ്ങൾ ചെയ്തും ടാറ്റ ഗ്രുപ്പ് സമൂഹത്തിലെ ജനങ്ങൾക്ക് ഒപ്പം തന്നെ ഉണ്ടെന്നു പറയാം.കഴിഞ്ഞ ദിവസങ്ങളിൽ അവസാനിച്ച ടോക്കിയോ ഒളിമ്പികിസിലെ മത്സരാത്ഥികൾക്ക് വേണ്ടി ടാറ്റ ഗ്രുപ്പ് ചെയ്ത നന്മ ആണ് ഇപ്പോൾ പുറത്തു വരുന്ന മറ്റൊരു വാർത്ത.

ലോകം മുഴുവൻ കയ്യടിച്ച ടോക്കിയോ ഒളിംപിക്സ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ ആശംസിക്കാനും സമ്മാനങ്ങൾ കൊണ്ട് മൂടാനും ശ്രമിക്കുകയാണ് സ്വദേശങ്ങളും സ്ഥാപനങ്ങളും ഗവണ്മെന്റുകളും എല്ലാം.ഗോള്ഡമെഡൽ സമ്മാനിച്ച നീരജ് ചോപ്ര മുതൽ മലയാളത്തിന്റെ സ്വന്തം ശ്രീജേഷ് നു അടക്കം എല്ലാവര്ക്കും മുഖ്യമന്ത്രി പ്രധാനമന്ത്രി പ്രസിഡന്റ് മുതൽ എല്ലാവരിൽ നിന്നും ആശംസകളും സമ്മാനങ്ങളും ലഭിച്ചു .ആദ്യ മൂന്നു സ്ഥാനക്കാരെ രാജ്യങ്ങൾ ആദരിക്കുമ്പോൾ രാജ്യത്തിനും ലോകത്തിനും മാതൃക ആകുകയാണ് ടാറ്റ ഗ്രുപ്പ് കാരണം ടോക്യോ ഒളിംപിക്സിൽ വെങ്കല മെഡൽ നഷ്ടപ്പെട്ട കായിക താരങ്ങൾക്കു ആദരം നൽകി മികച്ച ഒരു സമ്മാനം നൽകാൻ ആണ് ടാറ്റ ഗ്രുപ്പ് മുൻകൈ എടുക്കുന്നത് .

കഴിഞ ആഴ്ച ടോക്കിയോയിൽ അവസാനിച്ച ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഗോൾഫ് താരം അതിഥി അശോക്, ഗുസ്തി താരം ദീപക് പുനിയ, കൂടാതെ വനിതാ ഹോക്കി ടീം എന്നിവർ ചെറിയ ഒരു പോയിന്റുകൾക്കാണ് മൂന്നാം സ്ഥാനം നഷ്ടമായത്. ഇവരും രാജ്യത്തിന് നൽകിയ സംഭാവന വലുതാണ്അ.ത് കൊണ്ട് തന്നെ അവരുടെ ഏറ്റവും പുതിയ മോഡൽ അൾട്രോസ് ആണ് ഈ നാലാം സ്ഥാനക്കാർക്ക് നല്കാൻ ടാറ്റ ഗ്രുപ്പ് തീരുമാനിച്ചിരിക്കുന്നത് .ജയിച്ചവരുടെ കൂടെ ഇ ലോകം നിൽക്കുമ്പോൾ ഇ പ്രവർത്തിയിലൂടെ ടാറ്റ ഗ്രുപ്പ് ലോകത്തിന്റെ മുഴുവൻ പ്രശംസ പിടിച്ചു പറ്റുന്നു.