മൂന്നാമത്തെ കുഞ്ഞും പെണ്ണായപ്പോൾ ചിലരുടെ ഭാവവും സംസാരവും കേട്ടാൽ എനിക്ക് എന്തോ വലിയ ദുരന്തം സംഭവിച്ചപോലെയാണ് കുറിപ്പ്

EDITOR

നമ്മുടെ സമൂഹത്തിൽ സ്ഥിരമായി കാണുന്ന ഒരു കാഴ്ചപ്പാട് ആണ് രണ്ടു പെൺകുട്ടികൾക്ക് ശേഷം മൂന്നാമത് ഒരു പെൺകുട്ടി കൂടെ ഒരാൾക്ക് ഉണ്ടായാൽ അയ്യോ അവനു എല്ലാം പെണ്മക്കൾ ആണ് എന്ത് ചെയ്യും എന്നൊരു ചോദ്യവും .ഇ അയ്യോ പറച്ചിലിലും എന്ത് ചെയ്യും എന്നുള്ള ചോദ്യത്തിലും എന്ത് പറയണം എന്ന് ഇന്നും പല അച്ചന്മാർക്കും മനസിലായിട്ടില്ല .എത്ര പുരോഗമനം പറഞ്ഞാലും സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ഇപ്പോളും എന്തോ വലിയ തെറ്റ് ചെയ്തത് പോലെ ആണ്. രാഹുൽ ജലജ എന്ന വ്യക്തി പങ്കുവെച്ച ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ.

അയ്യോ എനിക്കെന്തോ പറ്റിയേ സാധാരണയായി എല്ലാ കുടുംബത്തിലും കണ്ടുവരുന്ന ഒരുപരിപാടിയാണ് ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞും വേണമെന്ന ആഗ്രഹങ്ങൾ. അതിൽ ഒരു തെറ്റും ഇല്ല. ഇനി മൂന്ന് കുഞ്ഞുങ്ങൾ ഉള്ള വീട്ടിൽ ആദ്യത്തെ രണ്ടുപേരും പെൺകുഞ്ഞുങ്ങൾ ആകുമ്പോൾ അടുത്തതൊരു ആൺകുഞ്ഞു വേണമെന്ന് ആഗ്രഹിക്കുന്നതിലും തെറ്റില്ല.എന്നാൽ.മൂന്നാമത്തെ കുഞ്ഞും പെൺകുഞ്ഞായാൽ ചിലരുടെ ഒക്കെ ഭാവവും നമ്മളോട് സംസാരിക്കുന്നതൊക്കെയും കേട്ടാൽ എനിക്ക് എന്തോ വലിയ ദുരന്തം സംഭവിച്ചപോലെയാണ്. ( ആദ്യത്തെ മക്കൾ ഇരട്ട പെൺകുഞ്ഞുങ്ങൾ കൂടി ആയ എനിക്ക് ).ഈ ദുരന്തങ്ങളോട് എന്തുപറയാനാ.

സാരമില്ല മോനെ, പോട്ടെ മോനെ, വിഷമിക്കണ്ട മോനെ കുഞ്ഞുങ്ങൾ എന്നും അനുഗ്രഹങ്ങളാണ്. അത് ആണോ പെണ്ണോ എന്നുള്ളതല്ല. ജനിക്കുന്ന കുഞ്ഞിന് ആരോഗ്യവും ആയുസ്സും നൽകാൻ പ്രാർത്ഥിക്കാം ആഗ്രഹിക്കാം. അല്ലാതെ. കുഞ്ഞങ്ങൾ ഇല്ലാത്ത ഒരുപാടുപേരുടെ സങ്കടങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. കിട്ടിയകുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങളും അസുഖങ്ങളും ഓർത്തു വിതുമ്പുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്. അങ്ങനെയൊക്കെ നോക്കുമ്പോൾ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്. അല്ലാതെ ദുഃഖിതരല്ല. എന്റെ പോന്നോമനകൾ പറക്കട്ടെ. പറന്നുയരട്ടെ