പല സ്ഥലങ്ങളിൽ പല രാജ്യങ്ങളിൽ ഉള്ളവർ പല രീതിയിൽ ആണ് ഭക്ഷണം കഴിക്കുന്നത് . വിദേശ രാജ്യങ്ങളിൽ മിക്കവാറും എല്ലാവരും സ്പൂൺ അല്ലെങ്കിൽ ഫോർക്ക് ഉപയോഗിച്ച് ആകും ഭക്ഷണം കഴിക്കുന്നത് എന്നാൽ ഏതു വിദേശ രാജ്യങ്ങളിൽ പോയാലും കാണാം മലയാളി സ്വന്തം കൈകൊണ്ടു ആകും വാരി കഴിക്കുന്നത് സ്പൂൺ കൂടുതൽ ആളുകളും ഉപയോഗിക്കാറില്ല .അതിനു കാരണം നാം പല തവണ ആലോചിച്ചിട്ട് ഉണ്ടാകും എന്നാലും മനസിലായിക്കാണില്ല .ചില പരിഷ്കാരികൾ വിദേശങ്ങളിൽ പോയാൽ പറയാറുണ്ട് കൈ വെച്ച് കുഴച്ചു കഴിക്കുന്നത് നാമുറിക്ക് ചേർന്നത് അല്ല കുറച്ചു മാനേഴ്സ് കാണിക്കണം എന്ന് .പക്ഷെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് കൈ വെച്ച് കുഴച്ചു കഴിക്കാൻ തന്നെ ആണ് ഇഷ്ടം ഭൂരിഭാഗം പേർക്കും അങ്ങനെ തന്നെ ആകും.അങ്ങനെ കഴിക്കുന്ന രുചി വേറെ ഏതു സ്പൂൺ ഉപയോഗിച്ചാലും കിട്ടില്ല എന്നതും ഒരു സത്യം ആണ്.
ഇങ്ങനെ കൈ കൊണ്ട് വാരി കഴിക്കുന്നത് ഒരുപാടു ഗുണങ്ങൾ ഉണ്ട് അതിൽ ആദ്യമായി ആത്മ സംതൃപ്തി ആണ് .അത് സ്പൂൺ ഉപയോഗിച്ച് കഴിച്ചാൽ കിട്ടില്ല .രണ്ടാമതായി സ്പൂൺ ഉപയോഗിച്ചാൽ നാം പ്രതീക്ഷിക്കുന്ന ആ രുചി കിട്ടില്ല .സ്പൂൺ സ്വർണ്ണം കൊണ്ടോ വെള്ളി കൊണ്ടോ നിർമിച്ചാൽ പോലെ കൈ കൊണ്ട് കഴിക്കുന്ന ആ തനതായ രുചി ലഭിക്കില്ല .പാശ്ചാത്യ സംസ്കാരം ഉള്ളവർ നമ്മുടെ സംസ്കാരവും മറ്റും ഇഷ്ടപ്പെടുമ്പോൾ നാം പോകുന്നത് പാശ്ചാത്യ സംസ്കാരങ്ങളിലേക്കും ആണ് .സായിപ്പുമാർ ഇപ്പോൾ കൈകൊണ്ടു കഴിക്കാൻ ആഗ്രഹിക്കുമ്പോൾ നാം സ്പൂൺ ഉപയോഗിക്കാൻ ശീലിക്കുന്നു .എല്ലാരും ഇല്ല വളരെ കുറച്ചു ആളുകൾ മാത്രം
കൈ ഉപയോഗിച്ച് കുഴച്ചു കഴിക്കുന്നവരെ ചിലർ കളിയാക്കും എന്നാൽ നാം കൈ ഉപയോഗിച്ച് കഴിക്കുന്നതിന്റെ രഹസ്യം ഇതാണ് നമ്മൾ കേരളീയരുടെ സംസ്കാരത്തിന്റെ ഭാഗം കൂടെ ആണ് ഇത് ഓണം ആയാലും വിഷു ആയാലും ഇല വെട്ടി അതിൽ ചോറ് സാംബാർ തോരൻ അച്ചാർ പപ്പടം എല്ലാം ചേർത്ത് കുഴച്ചു കഴിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി ഒരിക്കലും അത് സ്പൂൺ വെച്ച് കഴിച്ചാൽ ലഭിക്കില്ല .കൈ ഉപയോഗിച്ച് കഴിക്കുന്നതിനു ചില ഐതീഹ്യങ്ങളും ഉണ്ട് .അത് നിങ്ങൾക്ക് ഇവിടെ കമന്റ് ചെയ്യാം.