കഴിഞ്ഞ പത്തു വർഷത്തോളമായി സീമ ചെയ്തുകൊണ്ട് ഇരിക്കുന്നത് ഇ പ്രവർത്തിക്കു കയ്യടി

EDITOR

സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന സീമ ജി നായരേ പരിചയം ഇല്ലാത്തവർ കുറവാകും .വർഷങ്ങൾ ആയി ടി വി രണ്ടതും സിനിമകളിലും സുപരിചിത ആണ് താരം .ഇതിനെല്ലാം ഉപരി സീമയുടെ നല്ല ഒരു മനസ്സ് ആണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത ആക്കുന്നത്. സീമയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

സ്നേഹ സീമ -ഏകദേശം പത്തുവർഷത്തോളം സ്വന്തം ജീവിതം ശരണ്യക്കു വേണ്ടി മാറ്റിവെച്ച മനുഷ്യ സ്നേഹി. അഭിനന്ദനങ്ങൾ സീമ ജി നായർ ദുഃഖിതരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി തന്റെ തുച്മായ വരുമാനത്തിൽനിന്ന് ഒരു ഭാഗം മാറ്റിവെച്ചിരുന്നു സീമ. പേരിനും പ്രശസ്തിക്കും വേണ്ടി പതുരൂപ കൊടുത്തിട്ടു നൂറുരൂപ ആക്കി കാണിക്കുന്ന ചില ഫ്രഞ്ചിയട്ടെൻമാരുണ്ട് അവരിൽ നിന്ന് എല്ലാം സീമ വ്യത്യസ്ത ആകുന്നത് ഇത് കൊണ്ടാണ്.കാൻസറീനെ അതിജീവിച്ചു ജീവിതത്തിലേക്ക് നന്ദു മഹാദേവനെയും ശരണ്യയും കൊണ്ടുവരുന്നതിനു സീമ ഒരുപാടു കഷ്ടപ്പെട്ടു.രണ്ടുപേരെയും മകനും മകളെ പോലെ ചേർത്ത് പിടിച്ചു.പത്തുവര്‍ഷത്തോളമായി അര്‍ബുദത്തോട് പൊരുതിയ ശരണ്യയ്ക്ക് ആശ്വാസമായത് സീമയുടെ കരുതലായിരുന്നു. ചികിത്സയ്ക്ക് പണം കണ്ടെത്താനും സ്വന്തമായൊരു വീടൊരുക്കാനുമൊക്കെ സീമ സാമ്പത്തിക പിന്തുണ നൽകി ശരണ്യയോട് ഒപ്പം നിൽക്കുകയുമുണ്ടായി.

ശരണ്യയുടെ രോഗ വിവരവും മറ്റും സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്ന സീമ വഴി ലോകത്തിന്‍റെ പല ഭാഗത്തുനിന്നും ശരണ്യയിലേക്ക് സഹായമെത്തിയിരുന്നു. ചെമ്പഴന്തിയിൽ ശ്രീനാരാണ ഗുരുകുലത്തിന് സമീപം വെച്ച വീടിന് ശരണ്യ പേരിട്ടത് സ്നേഹസീമ എന്നായിരുന്നു, സീമയോടുള്ള നന്ദി സൂചകമായിട്ടായിരുന്നു ഇത്.ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിൽ ഒരു ഘട്ടത്തിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശരണ്യയുടേയും അമ്മയുടേയും സന്തോഷങ്ങളിലും സന്താപങ്ങളിലും സീമ കൂടെയുണ്ടായിരുന്നു. വീണ്ടും ട്യൂമർ വന്നതും ഒപ്പം കൊവിഡ് വന്നതുമാണ് ആരോഗ്യം മോശമാക്കിയത്. ഒരു മകളെപ്പോലെ തന്നെയായിരുന്നു ശരണ്യ തനിക്കെന്ന് സീമ മുമ്പ് പറഞ്ഞിട്ടുണ്ട്. പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും വിരാമം. അവർ യാത്രയായി.