ഇത് എൻ്റെ അനുഭവം എത്ര ഹതഭാഗ്യവാന്മാർക്കു ഇത് പറ്റുന്നുണ്ടാകും കഴിഞ്ഞ രാത്രി 1239 രൂപയുടെ ഭക്ഷണം വാങ്ങി ബിൽ അടച്ചു സംഭവിച്ചത്

EDITOR

ഇത് എൻ്റെ അനുഭവം എത്രയെത്ര ഹതഭാഗ്യവാന്മാർ ചതിക്കപ്പെടുന്നുണ്ടാകും
രണ്ട് ദിവസം മുമ്പ് കോഴിക്കോട് പ്രമുഖ ആശുപത്രിക്ക് സമീപമുള്ള പ്രമുഖ അറബിക് റസ്റ്റാറൻ്റിൽ നിന്ന് രാത്രി 1239/- രൂപയുടെ ഭക്ഷണം വാങ്ങിച്ചു ബിൽ അടച്ചത് കാർഡ് ഉപയോഗിച്ചായിരുന്നു ( ചെറിയ അശ്രദ്ധ എൻ്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്നത് സമ്മതിച്ചു കൊണ്ട് തന്നെ )ബിൽ സംഖ്യയും അടച്ച് പാർസൽ കൗണ്ടറിൽ നിന്ന് ഭക്ഷണവും വാങ്ങി ഞാൻ സ്ഥലം വിട്ടു സാദാരണ ഗതിയിൽ ഞാൻ ബിൽ ചോദിച്ചു സൂക്ഷിക്കുന്ന പതിവില്ല പക്ഷെ എന്തോ ബില്ലും ബാങ്ക് റസിപ്റ്റും ഞാൻ ചോദിച്ചു തന്നെ വാങ്ങി ബിൽ തരാൻ ഒരു വിമുഖതയുള്ള പോലെയാണ് എനിക്ക് തോന്നിയത്.

ആശുപത്രിയിൽ ഫുഡും കൊടുത്ത് ബാക്കി പാർസലുമായി ഞങ്ങൾ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു ബിൽ കാറിൽ ചുമ്മാ അലക്ഷ്യമായി വെയ്ക്കുകയും ഇന്നലെ 10/8 കരൻ്റ് ഇല്ലാത്തത് കൊണ്ട് മൊബൈൽ ചാർജ് ചെയ്യാൻ കാറിൽ കയറിയപ്പോൾ ബില്ല് കണ്ട് ചുമ്മാ ഒന്ന് നോക്കിയപ്പോൾ ബിൽ എമൌണ്ടിന് പകരം കാർഡ് സ്വൈപ്പിംഗിലൂടെ 2235/- രൂപ എടുത്തതായി കണ്ടു 1000 രൂപ കൂടുതൽ ഞാൻ ഹോട്ടലിലേക്ക് വിളിച്ചു – ലഭിച്ച മറുപടി കാഷ്യർ ജോലി കഴിഞ്ഞു പോയിരിക്കുന്നു നാളെ കാലത്ത് തിരിച്ചുവിളിക്കാം എന്നായിരുന്നു ഇന്ന് 10:30 ന് ഞാൻ വീണ്ടും വിളിക്കുകയും നന്നായി സംസാരിക്കുകയും ചെയ്തു ഞാൻ വരികയാണെങ്കിൽ 1000 രൂപ നഷ്ടപരിഹാരം നൽകേണ്ടി വരും എന്നും തുടർന്ന് അവർ തെറ്റ് സമ്മതിക്കുകയും മന:പൂർവ്വമല്ല എന്ന് പറഞ്ഞു കൊണ്ട് തടിയൂരാനുള്ള ശ്രമമാണ് നടന്നത് വൈകുന്നേരത്തോടെ എന്നോട് അധികമായി വാങ്ങിയ പൈസ ഗൂഗിൾ പേ വഴി അയച്ച് തരികയും ചെയ്തു.

അബദ്ധത്തിലായാലും മന:പൂർവ്വമായാലും കാർഡ് ഉപയോഗിച്ച് പൈസ അടയ്ക്കുന്ന പ്രിയ സുഹൃത്തുക്കൾ ജാഗ്രത പാലിക്കേണ്ടതിലേക്ക് മാത്രമാണ് ഞാനിത് എഴുതാൻ കാരണം ഇത്തരം ഹോട്ടലുകളിൽ ആശുപത്രികളിൽ നിന്നുള്ള കസ്റ്റമേഴ്സ് ധാരാളം ഉണ്ടാകും പല ടെൻഷനുകളിലുള്ള ആളുകളാവാം ഒരു പക്ഷെ കാർഡിൽ കാഷ്യർ അടിക്കുന്ന സംഖ്യ എല്ലാവരും ശ്രദ്ധിക്കണമെന്നില്ല പറ്റിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് ആശുപത്രികളിൽ എത്തുന്ന ദൂരെ ജില്ലകളിൽ നിന്നെത്തുവർ ഇതിൻ്റെ പിറകെ പോകണ മെന്നില്ല പിന്നെ ആരെങ്കിലും പരാതിപ്പെട്ടാൽ അബദ്ധത്തിൽ പറ്റിയതാണെന്ന വിശദീകരണവുമായി ബാക്കി തുക മടക്കി നൽകി തടി തപ്പുകയും ചെയ്യും മൊബൈലിൽ വരുന്ന മെസേജ് നമ്മൾ ശ്രദ്ധിക്കണമെന്നില്ല
കാർഡ് ഉപയോഗിക്കുന്നവർ ജാഗ്രതലിക്കുക കഴിവതും ഗൂഗിൾ പേ പോലുള്ള ആപ്പുകളാണ് കൂടുതൽ സുരക്ഷിത്വം
ശിഹാബുദ്ദീൻ