ഒരു കുടുംബത്തിന് താമസിക്കാൻ ഇത് പോലെ ഒര് വീട് മതി അത് വളരെ ചിലവ് കുറച്ചു ഞാൻ പണിഞ്ഞത് കുറിപ്പ്

EDITOR

ചെലവ് കുറച്ച് ഒരു വീടെങ്ങനെ പണിയാം വീടുപണിയെപ്പറ്റി ആലോചിക്കുമ്പോൾ ആദ്യം തന്നെ മനസ്സിലേക്കോടിയെത്തുന്ന ചോദ്യമിതായിരിക്കും.1 പ്ലാൻ:- ഇതാണ് പ്രധാനപ്പെട്ടവയിൽ പ്രധാനം -10 സ്ക്വയർ ഫീറ്റ് കുറഞ്ഞാൽ മിനിമം 15000 രൂപ ലാഭം,എങ്ങനെ കുറക്കാം.ഓരോ റൂമും ആവശ്യമുള്ള വലിപ്പത്തിൽ മാത്രം പണിയുക ഉദാ- ബെഡ്റൂം ,നിങ്ങൾ ബെഡ് റൂമിൽ നാലടി (വീതി )യുള്ള (ഡബിൾ കോട്ട്) കട്ടിലാണ് ഇടാൻ ഉദ്ദേശിക്കുന്നതെങ്കിൽ 10 X 10 = 100 (11X9 /12X8))സ്ക്വയർ ഫീറ്റ് മതിയാകും ,കട്ടിൽ ഒരു ചുമരോട് ചേർത്തിട്ടാൽ 10 – 4 അടി = 6 അടി സ്ഥലം ഫ്രീ സ്പേസായി ലഭിക്കും ,ഒരു അലമാര ,സ്റ്റഡി ടേബിൾ, രണ്ട് ജനൽ എന്നിവക്കുള്ള സ്ഥലസൗകര്യം കിട്ടും, വാതിൽ തുറക്കാനും ബുദ്ധിമുട്ടുണ്ടാകില്ല ,കാരണം 10-6 അടി [നീളം]കട്ടിൽ = 4അടി ലഭിക്കും

ഇതു പോലെ ഓരോ മുറിയിലേയും ,ഫർണിച്ചർ, മറ്റു സാധനങ്ങൾ എന്നിവ മുന്പേ കണക്കാക്കി ഓരോ റൂമുകളുടെ ഏരിയ നിശ്ചയിക്കുക ,അഞ്ചു മുറിയുണ്ടെങ്കിൽ 4സ്ക്വയർ ഫീറ്റ് ഓരോന്നിലും കുറഞ്ഞാൽ 20 സ്വയർ ഫീറ്റ് കുറക്കാം ,അപ്പോൾ 20 X 1500 ( പെർ സ്ക്വയർ ഫീറ്റ് – ക്വാളിറ്റിയുള്ള മെറ്റീരിയൽ ഉപയോഗിച്ച് പണിയാൻ)=30000രൂപ മിനിമം കുറക്കാം ,ഇതുമതിയാകും പെയിൻ്റ് വാങ്ങാൻ (ആയിരം സ്ക്വയർ ഫീറ്റുള്ള വീടു സ്വപ്നം കാണുന്നവർക്ക്)സ്വന്തം ആവശ്യത്തിനും , സൗകര്യത്തിനുമനുസരിച്ച് മാത്രം ‘വീടുപണിയുക ,മറ്റുള്ളവരുടെ വീടുകൾ കണ്ട് ,അതുപോലെ വേണമെന്ന് ആശിക്കാതിരിക്കുക ( വീടു ചെറുതാക്കിയാലും നല്ല രീതിയിൽ ചെയ്യാം)ഗസ്റ്റ് വരാത്ത വീട്ടിൽ മൂന്നാമത്തേയോ, നാലാമത്തേയോ (സാമ്പത്തിക ശേഷിയുള്ളവർക്ക് ബാധകമല്ല) ബെഡ് റൂമിൻ്റെ ആവശ്യം എന്താണെന്ന് സ്വയം ചിന്തിക്കുക ഒന്നോ രണ്ടോ ദിവസത്തേക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ട കാര്യമേ ഉണ്ടാകൂ .

ഫലം മിനിമം 90 സ്ക്വയർ ഫീറ്റ് (ബാത് അറ്റാച്ച്ഡ് ആണെങ്കിൽ 120 ന് മുകളിൽ  ലാഭം , ആ പൈസ കൊണ്ട് 120 X 1500 രൂപ ( സ്ക്വയർ ഫീറ്റിന്) ഏതാണ്ട് രണ്ട് ലക്ഷത്തോളം ലാഭിക്കാം ( ബെഡ് റൂം, ഡൈനിംഗ് പ്ലാൻ ചെയ്യുമ്പോൾ തുടങ്ങി എൻ്റെ മറ്റു പോസ്റ്റുകൾ കാണുക)2 തറ: ഉറപ്പുള്ള അല്ലെങ്കിൽ അടിയിൽ പാറയുള്ള ഭൂമിയാണെങ്കിൽ ,തറയുടെ മുകൾ ഭാഗം വെട്ടുകല്ലായാലും മതി ,അതുപോലെ ബെൽറ്റ് ചിലപ്പോൾ ഒഴിവാക്കാൻ കഴിയും ( വീടിൻ്റെ ഉറപ്പിന് ബെൽറ്റ്നല്ലതാണ്) ,ആവശ്യത്തിന് മാത്രം കരിങ്കല്ല് എടുക്കുക ,ബാക്കി വന്നാൽ അതിടാനായി സ്ഥലം കണ്ടെത്തേണ്ടി വരും (മതിലുണ്ടെങ്കിൽ അതിനുപയോഗിക്കാം ) കല്ലുകൾ തമ്മിലുള്ള വിടവുകൾ ചെറിയവ ഉപയോഗിച്ച് നിറച്ചടച്ച് ചെയ്യുന്നില്ലേ എന്ന് പത്യേകം ശ്രദ്ധിക്കുക ,തറയുടെ ഭൂമിയുടെ മുകളിലുള്ള ഭാഗം ഉയർത്തിപ്പണിതാൽ ചെലവു കൂടും ,സ്റ്റാൻഡേർഡ് ഹൈറ്റിൽ പണിയാൻ ശ്രമിക്കുക.

3ചുമര് :- ഇവിടെ ചെലവ് ചുരുക്കാനായി ,സിമൻറ് ഇൻറർലോക്ക് ,വെട്ടുകല്ല് + മണ്ണ് ഇൻ്റർലോക്ക് കട്ടകൾ ഉപയോഗിക്കാം വെട്ടുകല്ല് / ഇഷ്ടിക ഉപയോഗിച്ച് ഭിത്തി പണിത് തേക്കാതെ പോളിഷ് ചെയ്യാം/ അല്ലെങ്കിൽ “തബുക്ക് “(സോളിഡ് ബ്രിക്ക്) നല്ല ക്വാളിറ്റിയിൽ ഉണ്ടാക്കി (അങ്ങനെയാകുമ്പോൾ അതിൽ ദ്വാരങ്ങൾ കുറയും) തേക്കാതെ (പുട്ടിയിട്ട് ) ഇമൽഷൻ ചെയ്യാവുന്നതാണ് – ബാത്റൂം ,അടുക്കള, WA ,വാഷ് ഏരിയ സിമൻ്റ് പ്ലാസ്റ്റർ ചെയ്യണംസ്പേസ് യൂട്ടിലൈസേഷൻ :-ഓരോ സ്ക്വയർ ഫീറ്റും ഉപയോഗപ്രദമായി വിനിയോഗിച്ചാൽ കുറച്ച് ഏരിയ കുറക്കാനാകും ,അതിനായി ഒരു വാതിൽ ഒഴിവാക്കി ഓപ്പൺ രീതി പരീക്ഷിക്കാം ( മൂന്നടി സ്പേസ് ലാഭം) അല്ലെങ്കിൽ ഫോൾഡബിൾ ഫർണിച്ചർ – ടേബിൾ/ ബെഡ് തുടങ്ങിയവ കൺവെർട്ടിബിൾ ഫർണിച്ചർ ,സ്റ്റെയർ കേസിന്നടിയിലെ ഫ്ളോറിoഗ് ,താഴ്ത്തി അവിടെ യൂട്ടിലിറ്റി ഏരിയയാക്കാവുന്നതാണ് കുട്ടികൾക്ക് ബെഡ് ഒന്നിന് മുകളിൽ അടുത്തത് ഇങ്ങനെ പല മാർഗ്ഗങ്ങളും അവലംബിക്കാവുന്നതാണ്.

4 കബോർഡ്:- ഫെറോസിമൻ്റ (ഉപയോഗിച്ച് പാർട്ടിഷൻ ചെയ്ത് അലുമിനിയം / ലാമിനേറ്റഡ് പ്ലെവുഡ് / റെഡിമെയ്ഡ് വാതിലുകൾ ഉപയോഗിക്കുക 5, മരം :- തേക്കല്ലാത്ത മൂപ്പുള്ള നന്നായി ഉണങ്ങിയ (മുറിച്ച ആറ് മാസമെങ്കിലും കഴിഞ്ഞത്) ഉപയോഗിക്കുക ,ചിതൽ ശല്യം ഉള്ള സ്ഥലമാണെങ്കിൽ കോൺക്രീറ്റ് കട്ടിള ജനൽ ഉപയോഗിക്കുക ( അവ മരത്തിൻ്റെ ഡിസൈൻ പെയിൻ്റ് ചെയ്ത് “വുഡ് ഫിനിഷ് ആക്കാവുന്നതാണ്) ,സ്റ്റീൽ ഡോറുകൾ പരിഗണിക്കാം ,ബെഡ് റൂമിൽ വാറൻ്റിയുള്ള (10 വർഷം) റെഡിമെയ്ഡ് വാതിലുകൾ പരിഗണിക്കാം.

6 ടൈൽസ് കളർ ടൈൽ വില കൂടുതലായും ,ഐവറി ,വൈറ്റ് ,ഓ ഫ് വൈറ്റ് താരതമ്യേന വില കുറവാകും ,ടൈൽ തിരഞ്ഞെടു ക്കുമ്പോൾ ,ക്വാളിറ്റിയുള്ള കമ്പനികളുടെ തിരഞ്ഞെടുക്കുക ,സെക്കൻ്റ് ക്വാളിറ്റിയല്ല ഇറക്കുന്നതെന്ന് ഉറപ്പാക്കുകബാത്റൂമിൽ ടൈലിൻ്റെ ഗ്യാപ്പുകളിൽ എപ്പോക്സി ചെയ്യ്ണം ലീക്ക് ഉണ്ടാകുന്നത് തടയാനാകും ,ബാത്റൂമിനോട് ചേർന്നുള്ള ബെഡ് റൂം ചുമർ നിർബന്ധമായും തേക്കുക ഗ്രാനൈറ്റ് നല്ലതും ഭംഗിയുള്ളതെങ്കിലും ,ഇറക്കുകൂലി പണിക്കൂലി വർദ്ധിക്കാൻ ഇടയാക്കും കഴിയുമെങ്കിൽ കൗണ്ടർ ടോപ്പായി മാത്രം ഉപയോഗം പരിമിതപ്പെടുത്തുക ,സ്റ്റെപ്പുകളിൽ നീളം കൂടിയ (4x 2) മാറ്റ് വിട്രിഫൈഡ് ടൈൽ ഉപയോഗിച്ചാൽ ചെലവ് ചുരുക്കാനും വഴുതലില്ലാതിരിക്കാനും സഹായിക്കും കനം കൂടുതലുള്ളതിനാൽ അരികുരുട്ടാനും (മോൾഡിങ്ങ് ) സാധിക്കും.

7പ്ലംബിംഗ്:സ്ഥലസൗകര്യമുണ്ടെങ്കിൽ ബാത്റൂമിന് തൊട്ടുപുറത്തായി സെപ്റ്റിക് ടാങ്ക് ചെയ്യുക ,പൈപ്പിൻ്റെ നീളം കുറച്ച് ചെലവു ചുരുക്കാം രണ്ട് ബാത്രൂം അടുത്തടുത്ത് വരുന്ന രീതിയിൽ പ്ലാൻ പരിഷ്ക്കക്കരിക്കുക 8 വയറിംഗ്:- വീട്ടിൽ ഉപയോഗിക്കുന്ന ( ഫാൻ, ഫ്രിഡ്ജ് ,A/C) ഇലക്ട്രിക് ഉപകരണങ്ങൾ ” ഫൈവ് സ്റ്റാർ എനർജി റേറ്റിങ്ങ് ” ഉള്ളത് വാങ്ങാൻ ശ്രമിക്കുക ഇത് വൈദ്യുതി ഉപയോഗം കുറച്ച് ഭാവിയിൽ ലാഭം നേടിത്തരും .LED ബൾബുകളും ,ട്യൂബുകളും മാത്രം ഉപയോഗിക്കുക ,അടുക്കളയിൽ ഓവർ ഹെഡ് കാബിനറ്റിന് താഴെ LED ഡൗൺ ലൈറ്റ് (2-3 W) കൊടുത്താൽ കറിക്കരിയുമ്പോൾ അതുപയോഗിക്കാം, മൾട്ടി കളർ ഫാൻസി ലൈറ്റ് /ഡെക്കറേറ്റിവ് ലൈറ്റ് ഉപയോഗിക്കാതിരിക്കുക.

9 പെയിൻ്റിംഗ് :- പ്രൈമർ സ്വയം ചെയ്യുകയാണെങ്കിൽ ചെലവു ചുരുക്കാം (സുഷിരങ്ങളിലെല്ലാം നന്നായി നിറച്ചടച്ച് ചെയ്യാൻ ശ്രദ്ധിക്കണം)
എസ്റ്റിമേറ്റ് – ഒരു എക്സ്പർടി നെക്കൊണ്ട് ഓരോ സ്റ്റേജിൻ്റെയും ടോട്ടൽ എസ്റ്റിമേറ്റും എടുപ്പിക്കുക എപ്പോഴൊക്കെ എത്ര ഫണ്ട് വേണ്ടി വരും എന്നറിയാൻ സാധിക്കും
ആഢംബരം പ്രധാനങ്ങളിൽ രണ്ടാമത് വരുന്നത് – മറ്റുള്ളവരുടെ വീട് നോക്കി അനാവശ്യ ആഢംബരം ചെയ്യുമ്പോൾ ചെലവ് വർദ്ധിക്കും, സ്വന്തം പോക്കറ്റും എസ്റ്റിമേറ്റും എപ്പോഴും “ടാലി”യാകുന്ന രീതിയിൽ മുന്നോട്ട് പോകുക പുറംമോടി പിടിപ്പിക്കാനായി അനാവശ്യ (കോൺക്രീറ്റ് ) ഏച്ചു കൂട്ടലുകൾ ചെലവ് വർദ്ധിപ്പിക്കുകയും ,അത് ഭംഗി വരുത്താനായി പിന്നെയും ചെലവ് വരികയും ചെയ്യും
സാമ്പത്തിക സ്രോതസ്:- ലോൺ (ഹൗസിoഗ് / ഗോൾഡ് / മറ്റുള്ള ) കൈയിലെ സമ്പാദ്യം /പടിപടിയായി വരുമാന മുണ്ടാകുന്നതനുസരിച്ച് വർഷങ്ങളെടുത്ത് പണിയുക നിങ്ങളുടെ കൈയിൽ ( അടുത്ത ബന്ധുക്കളുടേതായാലും മതി – ഉറ പ്പിനായി മുദ്രപത്രത്തിൽ വാങ്ങിയതായ രേഖയുണ്ടാക്കി കൊടുക്കാവുന്നതാണ്) സ്വർണ്ണമുണ്ടെങ്കിൽ പണയം വെച്ചാൽ നാഷണലൈസ്ഡ് ബാങ്കിൽ നിന്ന് 7-9% പലിശക്ക് ലോൺ ലഭിക്കും പലിശ ക്യത്യമായി അടക്കുക ,മുതൽ വരുമാനമനുസരിച്ച് കുറച്ചായി അടച്ച് തീർക്കാം ,ഭൂമിയുണ്ടെങ്കിൽ 4% പലിശ നിരക്കിൽ ഗോൾഡ് ലോൺ കിട്ടും.

ഡിസ്ക്ളയ്മർ ഞാൻ ഒരു കൺസ്ട്രക്ഷൻ വിദഗ്ദ്ധനോ കോൺട്രാക്ടറോ എഞ്ചിനീയറോ അല്ല ഞാനൊരു വീട് പണിതപ്പോൾ ഉണ്ടായതും ചെയ്തതുമായ കാര്യങ്ങളാണ് ഈ പോസ്റ്റിന്നാധാരം ഇതിൽ പറഞ്ഞിട്ടുള്ളതെല്ലാം നിർദ്ദേശങ്ങൾ മാത്രമാണ് താത്പര്യമുള്ളവ നിങ്ങൾക്ക് സ്വീകരിക്കാം അല്ലാത്തവ തള്ളുക ദയവായി സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ കമൻ്റിടാതെ, ഉപയോഗപ്രദവും,പ്രാവർത്തികവും,ഗുണമുള്ളതുമായ കാര്യങ്ങൾ നിർദ്ദേശിക്കാൻ ശ്രമിക്കുക ,അത് ഇനി വീടുപണി തുടങ്ങാനിരിക്കുന്നവർക്ക് വലിയ ഉപകാരപ്രദമായിരിക്കും.എല്ലാവരും സ്വന്തം അനുഭവങ്ങൾ .അഭിപ്രായങ്ങൾ പങ്കുവക്കുക

ഫോട്ടോ : കടപ്പാട്

കടപ്പാട് : ഡോക്ടർ അജിത് ജോസ്