പത്താം ക്‌ളാസിൽ ആകെ കിട്ടിയത് 10 മാർക്ക് എന്നാൽ ഞാൻ ഇന്ന് ചെയ്യുന്നത് പലരും ആഗ്രഹിക്കുന്ന ജോലി

EDITOR

തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞു കയ്യടിക്കുന്നത്.
എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് കുറഞ്ഞു പോയി എന്നു തോന്നി കുറച്ചെങ്കിലും വിഷമം തോന്നിയവർക്കുവേണ്ടി .ഒരു വിളക്ക് ജ്വലിക്കണണമെങ്കിൽ അനുഭവങ്ങൾ ഉണ്ടാകണം. അനുഭവങ്ങൾ ഉണ്ടാവണമെങ്കിൽ പരാജയങ്ങളുടെ എണ്ണം കൂടണം. അതിനാൽ ഓരോ തവണ പരാജയപ്പെടുമ്പോഴും സന്തോഷിക്കുക. കാരണം പരാജയങ്ങൾ ഉണ്ടാകുമ്പോഴാണ് അനുഭവത്തിൻറെ വിളക്ക് ജ്വലിക്കുന്നത്.
അതിനാൽ നീയും കുതിച്ചുകൊള്ളുക നിൻറെ ലക്ഷ്യത്തിലേക്ക് അത്യുന്നതങ്ങളിലേക്ക്.ആര് എത്തിയില്ലെങ്കിലും നീ അവിടെ എത്തിച്ചേരും കാരണം നീ പഠിച്ചത് പരാജയങ്ങളിൽ നിന്നാണ് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ്.

പ്ലേയർ സച്ചിൻ ടെൻഡുൽക്കറും എസ്എസ്എൽസി പരീക്ഷയിൽ വളരെ മോശമായിരുന്നു. വിജയത്തേക്കാൾ ഏറെ തോൽവിയാണ് ഒരാളെ കൂടുതൽ മികവുറ്റതാക്കുന്നത് ഞാൻ ബിജു ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റൻറ് ലോക്കോപൈലറ്റ് കോഴിക്കോട് റിപ്പോർട്ട് വർക്ക് ചെയ്യുന്നു.പഠിക്കുന്ന കാലത്ത് വളരെ മോശമായിരുന്നു ഞാനും എസ്എസ്എൽസി പരീക്ഷയിൽ ഇംഗ്ലീഷിന് pass mark ആയ വെറും 10 മാർക്ക്.ഒരു ഗവൺമെൻറ് ജോലി എന്ന സ്വപ്നം മനസ്സിലുദിച്ചത് മുതൽ അതിനു വേണ്ടിയുള്ള തീവ്ര പരിശ്രമം ദിവസേന 13 മണിക്കൂർ വരെ ദീർഘിപ്പിച്ച് ഇരുന്നു. അത് എസ്എസ്എൽസി പരീക്ഷയിൽ വളരെ മോശമായിരുന്ന എന്നെ 33 ഓളം പി എസ് സി ലിസ്റ്റിൽ ഇടംപിടിക്കാൻ സഹായിച്ചു.അതുകൊണ്ട് എസ്എസ്എൽസി പരീക്ഷയിൽ എപ്ലസ് കുറഞ്ഞു പോയതുകൊണ്ട് നിങ്ങൾ ആരും മോശക്കാരല്ല. ജീവിതം ഇനിയും ഒരുപാട് നീണ്ടുനിവർന്നു കിടക്കുന്നു വിജയിച്ചു കാണിക്കാൻ ഇനിയും ഒരുപാട് അവസരങ്ങളും.

കടപ്പാട് : ബിജു