കഴിഞ്ഞ 21 വർഷമായി അനുഭവിക്കുന്നത് ഡാൻസ് കളിക്കാൻ അറിയില്ലന്നു പറഞ്ഞു ഇ മനുഷ്യനെ ട്രോളിയവർ അറിയാൻ

EDITOR

മമ്മുക്കയെ ഇഷ്ടം അല്ലാത്ത ഒരു മലയാളി പോലും നമ്മുടേ ചുറ്റും ഉണ്ടാകില്ല.നടനെന്ന പേരിലും നല്ലൊരു മനുഷ്യനായും എല്ലാം മമ്മുക്കയെ എല്ലാവര്ക്കും ഇഷ്ടം ആണ് .പക്ഷെ അഭിനയിക്കുന്ന കാലം മുതലേ മമ്മുക്കയുടെ ഡാൻസിനെ ട്രോളി ഒരുപാടു ആളുകൾ സംസാരിക്കുന്നുണ്ട്.മമ്മുക്കയ്ക്ക് ഡാൻസ് കളിക്കാൻ അറിയില്ല എന്ന് മുതൽ പല കാര്യങ്ങളും പറയാറുണ്ട് .എന്നാൽ ഡാൻസ് കളിക്കാതെ ഇരിക്കുന്ന കാരണം മമ്മുക്ക തന്നെ വിവരിച്ചിരിക്കുകയാണ്. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ റോബോട്ടിക് ശസ്‌ത്രക്രിയ ഉദ്ഘാടനം ചെയ്തു കൊണ്ടു ആണ് മമ്മുക്ക കാരണം വെളിപ്പെടുത്തിയത്. ഫെയിസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ.

ഡാൻസിന്റെ പേരിൽ ഈ മനുഷ്യൻ ഒരുപാട് ട്രോൾ ഏറ്റുവാങ്ങിയിട്ടുണ്ട്..ഇന്നലത്തെ കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ റോബോട്ടിക് ശസ്‌ത്രക്രിയ ഉദ്ഘാടനം ചെയ്തു കൊണ്ടു മമ്മൂക്ക സംസാരിച്ച വാക്കുകൾ ഒന്ന് ചേർത്ത് വെക്കുന്നു.എന്റെ ഇ‌ടതുകാലിന്റെ ഒരു ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി.അത് ഞാൻ ഓപ്പറേറ്റ് ചെയ്ത് നന്നാക്കിയിട്ടൊന്നും ഇല്ല ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും.പിന്നേം എന്നെ ആളുകൾ കളിയാക്കും പത്തിരുപത്തിയൊന്ന് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. ഏതായാലും ഇനിയുള്ള തലമുറക്ക് ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ എളുപ്പമാകും എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.