ഇന്ന് നാല് പേരാണ് ഇ ലോകത്തോട് വിട പറഞ്ഞത് ഇന്ന് അയച്ച ഒരു ബോഡിയുടെ അരുകില്‍ ഒരു സഹോദരന്‍ ഇരുന്ന് കരയുകയാണ് കാരണം

EDITOR

അഷറഫ് താമരശ്ശേരി എഴുതുന്നു ഉറപ്പായും എല്ലാ പ്രവാസികളും ശ്രദ്ധിക്കണംപ്രവാസലോകത്ത് ജീവൻ പോകുന്നവരുടെ എണ്ണം ഏറുകയാണ്.ഇന്ന് നാല് ശരീരങ്ങൾ ആണ് നാട്ടിലേക്ക് അയച്ചത്. എല്ലാപേരുടെയും കാരണം ഹ്യദയാഘാതമാണ്.പ്രായവിത്യാസമില്ലാതെ എല്ലാപേരെയും ബാധിക്കുന്ന ഒരു അസുഖമായി മാറിയിരിക്കുന്നു ഹൃദയസ്തംഭനം.രാത്രി എല്ലാപേരുമായി സംസാരിച്ച് സന്തോഷമായി കിടന്ന് ഉറങ്ങുന്നവര്‍ രാവിലെ ഏറെനേരമായിട്ടും എഴുന്നേല്‍ക്കാന്‍ വെെകുമ്പോള്‍ തട്ടിയുണര്‍ത്തുമ്പോഴാണ് കൂടെ താമസിക്കുന്നവര്‍ പോലും അറിയുന്നത് അയാള്‍ പോയി എന്ന വിവരം,സൈലന്റ് അറ്റാക്ക് സംഭവിക്കുന്നത്.പ്രവാസലോകത്തു കൂടുതല്‍ പേർക്ക് ജീവൻ നഷ്ടപ്പെടുന്നത് ഇതേ രീതിയിലാണ്.

സഹോദരങ്ങളെ രാത്രി നമ്മള്‍ സന്തോഷമായി കിടന്നുറങ്ങുന്നു.രാവിലെ എഴുന്നേല്‍ക്കുവാന്‍ കഴിയുമെന്നതിന് യാതൊരു ഉറപ്പും ഇല്ല.അങ്ങനെ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.വളരെ സൂക്ഷമതയോടെ ജീവിക്കേണ്ട കാലം. ദെെവത്തിന്‍റെ തൃപ്തിയിലൂന്നി മാത്രം ജീവിതം നയിക്കുക.വിദ്വേഷങ്ങളും ,വെറുപ്പും,പകയും ഒക്കെ ഒഴിവാക്കി, സനേഹത്തോടെയും,ഇഷ്ടത്തോടെയും സമാധാനത്തോട് കൂടിയും ജീവിക്കുക.കാരണം ഇ അതിഥി നമ്മുടെ പടിവാതിക്കലില്‍ കാത്ത് നില്‍ക്കുകയാണ്.ആ തിരിച്ചറിവ് മനുഷ്യനെ സ്വയം മാറ്റുവാന്‍ കഴിയണം.നഷ്ടപ്പെടുമ്പോഴാണ് ആ വേദന നാം തിരിച്ചറിയുന്നത്, പിന്നെ ഉറ്റവര്‍ക്കും,ഉടയവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടോ,വിലപിച്ചിട്ടോ എന്ത് കാര്യം. ജീവിച്ചിരിക്കുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് കിട്ടേണ്ട സ്നേഹവും,കരുതലും നല്‍കാതെ,അവര്‍ നഷ്ടപ്പെടുമ്പോള്‍ കിടന്ന് വിലപിച്ചിട്ടോ, വേദനിച്ചിട്ടോ ഒരു കാര്യവും ഇല്ല.

ഇത് ഇവിടെ എഴുതുവാന്‍ കാരണം ഇന്ന് അയച്ച ഒരു ബോഡിയുടെ അരുകില്‍ ഒരു സഹോദരന്‍ ഇരുന്ന് കരയുകയാണ്.ജീവിച്ചിരുന്നപ്പോള്‍ സഹോദരനോട് കഴിഞ്ഞ 10 വര്‍ഷമായി ഒരു വാക്ക്‌ പോലും സംസാരിക്കാത്തവര്‍,ഷാര്‍ജയിലെ രണ്ട് സ്വകാരൃ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. കുറെ വര്‍ഷക്കാലമായി കുടുംബപരമായ കാരണങ്ങളാല്‍ വിദ്വേഷത്തോടെയും, പകയോടെയും ജീവിച്ചു.ഒരിക്കലും പരസ്പരം പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ ശ്രമിച്ചില്ല. ആള് പോയി കഴിഞ്ഞപ്പോഴാണ് ആ വേര്‍പ്പാടിന്‍റെ വേദന തിരിച്ചറിഞ്ഞത്.നിശ്ചലമായ ശരീരത്തിന്‍റെ മുന്നില്‍ കിടന്ന് വിലപിച്ചിട്ട് എന്ത് കാരൃം സഹോദരാ.ഇനിയും സമയം വെെകിട്ടില്ല,വെറുപ്പിന്‍റെയും, പകയോടും കൂടി ജീവിക്കുന്നവര്‍, സ്നേഹത്തിന്‍റെ ലോകത്തിലേക്ക് മടങ്ങുക.കാരണം മരണം എന്ന അതിഥി നമ്മുടെ അടുത്തേക്ക് വരാന്‍ ഇനിയും അധികസമയമില്ല.
അഷ്റഫ് താമരശ്ശേരി