മകന്റെ വിവാഹം ആയിരുന്നു പക്ഷെ അപ്പനായ ഞാൻ പങ്കെടുത്തില്ല കാരണം……..നൊമ്പര കുറിപ്പ്

EDITOR

ഇ മഹാമാരി സമയത്തു നാം പല വാർത്തകൾ കേൾക്കാറുണ്ട് അതിൽ ഏറെയും പ്രവാസികളുടെ വാർത്ത ആണ് .പ്രിവപ്പെട്ടവരുടെ വിശേഷദിവസങ്ങളിൽ പോലും പങ്കെടുക്കാൻ പറ്റാത്ത അവസ്ഥ .ആറ്റു നോറ്റു ഉണ്ടായ കുഞ്ഞുങ്ങളെ കാണാൻ പറ്റാത്ത അവസ്ഥ . പ്രിയപ്പെട്ടവർ ഇ ലോകത്തു നിന്ന് വിട വാങ്ങുമ്പോൾ അവസാനമായി കാണാൻ കഴിയാത്ത അവസ്ഥ അങ്ങനെ പലത്തിലൂടെയും കടന്നു പോകുന്നവർ ആണ് നമുക്ക് ചുറ്റും. അങ്ങനെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ഒരു അവസ്ഥ പങ്കുവെക്കുകയാണ് ഷാജി സെബാസ്റ്റ്യൻ.അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ.

ഒരു നെയ്റോസ്റ്റിന്റെ കഥ.ഒരു നെയ്റോസ്റ്റിന് എന്താ പ്രത്യേകത എന്നല്ലേ.ഇന്നലെ 02/08/2021 എന്റെ പുത്രന്റെ വിവാഹം ആയിരുന്നു നാട്ടിൽ.ഞാൻ ഈ നെയ്റോസ്റ്റ് കഴിക്കുന്നത് ഇങ്ങ് അബുദാബിയിൽ അൽഐനിലും.കോവിഡ് മൂലം യാത്ര മുടങ്ങിയ എനിക്കായി വിവാഹം നീട്ടി നീട്ടി ഇനിയും നീട്ടാനാവില്ല എന്ന അവസ്ഥ വന്നപ്പോഴാണ് പയ്യന്റെ അമ്മ അതായത് എന്റെ പ്രിയതമ കല്ല്യാണം നടത്താൻ അവസാനം സമ്മതിച്ചത്.ഞാനിവിടെ ഹാപ്പിയാണ് എന്ന് അറിയിക്കാൻ രാവിലെ തന്നെ നെയ് റോസ്റ്റും ഞാനും കൂടിയുള്ള സെൽഫി അയച്ചു കൊടുത്തു.അപ്പോഴും നിങ്ങൾക്ക് ഒരു സംശയം തോന്നുന്നുണ്ടോ കണ്ണുകൾ കലങ്ങിയിട്ടുണ്ടോ എന്ന്.എങ്കിൽ ശരിയാണ് നെയ് റോസ്റ്റിന്റെ മുന്നിൽ ഇരുന്നപ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പി.എന്റെ പ്രിയ പുത്രന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മംഗള മുഹൂർത്തം നടക്കുമ്പോൾ ഞാനില്ല എന്നത് കൊണ്ട് മോശമാവുമോ എന്ന് ഓർത്തപ്പോൾ.ഇന്ന് എല്ലാം മംഗളമായി നടന്നു എന്ന് അറിഞ്ഞതിന്റെ സന്തോഷത്തോടെ ഷാജി