പോലീസ് പിടിച്ചുപറിക്കുന്നു സർക്കാർ ജീവനക്കാർ വെറുതെ ശമ്പളം വാങ്ങുന്നു എന്നൊക്കെ പറയുന്നവർ അറിയാൻ സത്യാവസ്ഥ ഇങ്ങനെ

EDITOR

കോടീശ്വരന്മാരായ സർക്കാർ ജീവനക്കാർ ഈ മഹാമാരി കാലത്ത് എല്ലാ പാവപ്പെട്ടവരും കയ്യിൽ നയാ പൈസയില്ലാതെ നട്ടം തിരിയുമ്പോഴും പാവപ്പെട്ടവനെ പെറ്റി അടിച്ചും പിടിച്ച് പറിച്ചും സർക്കാർ ജീവനക്കാർ കുശാലായി ജീവിക്കുന്നു.
ഈയിടെയായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചർച്ചാ വിഷയം ആയിരുന്നു.എന്നാൽ, ഇതിലെ വസ്തുതയിലേക്ക് ഒന്ന് കണ്ണോടിച്ചാൽ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ചില കാര്യങ്ങലിലേക്ക് കടക്കാം.ആദ്യം മഹാമാരി കാലത്തെ പിഴ ചുമത്തലിലേക്ക് വരാം,പോലീസ് പൊതു ജനങ്ങളെ പിഴിഞ്ഞു പൈസ ഉണ്ടാക്കുന്നു. Ok,ഈ പൈസ പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ കൊണ്ടുപോയോ?ഇല്ല സർക്കാരിലേക്ക് അടച്ചു.ok ആ പൈസ സർക്കാർ എന്ത് ചെയ്തു? കോഡിഡ് കാലത്ത് സാധാരണക്കാരെ പോലെ തന്നെ വരുമാനമാർഗ്ഗമെല്ലാം നിലച്ച സർക്കാർ,
ജീവനക്കാർക്ക് ശമ്പളം കൊടുത്തു.പിന്നെ പത്ത് ലക്ഷം സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കുവാൻ മാത്രമല്ല കേരളത്തിലെ മൂന്നര കോടി വരുന്ന സാധാരണക്കാർക്ക് 300 രൂപയുടെ ഭക്ഷ്യ കിറ്റ് കൊടുത്തു, മുടങ്ങാതെ സാമൂഹ്യ ക്ഷേമ പെൻഷനുകൾ നൽകി.

അതും സർക്കാർ അല്ലെ?അതേ ok.എന്നാലും സർക്കാർ ജീവനക്കാർക്ക് വെറുതെ ശമ്പളം കൊടുക്കുന്നില്ലേ.അത് എന്തിനാ?ഈ മഹാമാരികാലത്ത് കേരളത്തിൽ ജീവനക്കാർ ഇല്ലാത്തതുകൊണ്ട് വൈദ്യുതി മുടങ്ങി,ഇരുട്ടിൽ ഇരിക്കേണ്ടി വന്നിട്ടുണ്ടോ? ഇല്ല.ജീവനക്കാർക്ക്‌ യാത്രാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പമ്പിങ് തടസ്സപ്പെട്ടത് മൂലം കുടിവെള്ളം മുടങ്ങിയിട്ടുണ്ടോ? ഇല്ല.മഹാമാരി പേടിച്ച് ആരും പുറത്തിറങ്ങാതെയിരിക്കുമ്പോൾ പനി വന്ന് ആശുപത്രിയിൽ പോയ നിങ്ങളോട് ഇവിടെ ജീവനക്കാർ ഇല്ല എന്ന് പറഞ്ഞ് മടക്കി അയച്ചിട്ടുണ്ടോ? ഇല്ല.മഹാമാരി കാലത്ത് നിങ്ങളുടെ നാട്ടിൽ മുക്കിന് മുക്കിന്,പൊലീസുകാർ വെയിലത്ത് നിന്ന് വാഹന പരിശോധന നടത്തിയിരുന്നത് നിങ്ങൾ കണ്ടിരുന്നോ? ഉം.കണ്ടിരുന്നു.
അതിർത്തി ചെക്ക് പോസ്റ്റുകളിലും, കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും ഡ്യൂട്ടി ചെയ്തിരുന്ന അധ്യാപകരെയും മറ്റ്‌ സർക്കാർ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫിനെയും നിങ്ങൾ കണ്ടിരുന്നോ? ഉം കണ്ടിരുന്നു.

അപ്പോൾ അവർ ചെയ്യുന്ന ജോലിക്ക് ശമ്പളം കൊടുക്കുന്നത് തെറ്റാണോ? അല്ല.
ഈ സർക്കാർ ജീവനക്കാർക്കും അച്ഛനും അമ്മയും ഭാര്യയും മക്കളും അടങ്ങുന്ന ഒരു കുടുംബം ഉണ്ടെന്ന് അറിയാമോ.ഉം അറിയാം.പഠിച്ച്, പി എസ് സി പരീക്ഷ എഴുതി വിജയിച്ച്, ഇന്റർവ്യൂ കഴിഞ്ഞ് ജോലിക്ക് കയറി എന്നത് ഒരു തെറ്റാണോ? അല്ല.
എങ്കിലും സർക്കാർ ജോലി ചെയ്യുന്നു എന്നത് കൊണ്ട്, ആറുമാസം കൂടുമ്പോൾ തൊഴിൽ നികുതി അടക്കുന്നവർ ആണ് അവർ എന്നത് നിങ്ങൾക്ക് അറിയാമോ? ഇല്ല.
Ok,ഈ പി എസ് സി പരീക്ഷ നിങ്ങൾക്ക് എഴുതുന്നതിൽ എന്തെങ്കിലും തടസം ഉണ്ടോ? ഇല്ല.Ok,ഇനി രസകരമായ മറ്റ്‌ ചില കാര്യങ്ങൾ നോക്കാം.നിങ്ങൾ റോഡിലേക്ക് ഇറങ്ങി അല്പനേരം പോകുന്ന വാഹനങ്ങൾ ഒന്ന് ശ്രദ്ധിക്കുക,
25 ലക്ഷം വില വരുന്ന ഇന്നോവ ക്രിസ്റ്റകൾ ചീറിപ്പായുന്നത് കാണാം.

20 ലക്ഷം മുതൽ 2 കോടി വരെ വരുന്ന മേഴ്‌സിഡസ് ബെൻസ് വാഹനങ്ങൾ പോകുന്നത് കാണാം,50 ലക്ഷം മുതൽ ,15,20 കോടികൾ വരെ വില വരുന്ന ഓഡി കാറുകൾ പോകുന്നത് കാണാം,മേൽ പറഞ്ഞ എത്ര വാഹനങ്ങൾ നിങ്ങൾ നിങ്ങളുടെ അടുത്തുള്ള വില്ലേജ് ഓഫീസിലെ ക്ലർക്കിനോ, പഞ്ചായത്ത് ഓഫീസിലെ പ്യൂണിനോ കണ്ടിട്ടുണ്ട്?നിങ്ങൾ നിങ്ങളുടെ അടുത്തുള്ള സർക്കാർ സ്‌കൂളിലെ അധ്യാപകന്റെ അടുത്ത് ചെന്ന് മാഷുടെ വണ്ടി ഏതാ എന്നൊന്ന് ചോദിക്കണം;അപ്പോൾ കേൾക്കുന്ന ഉത്തരം പഴയ മോഡൽ മാരുതി ആൾട്ടോ, അല്ലെങ്കിൽ പഴയ മോഡൽ വാഗൺ ആർ (അതും സെക്കൻഡ് ഹാൻഡ്) എന്ന്‌ ആയിരിക്കും.അപ്പോൾ മുകളിൽ പറഞ്ഞ ചീറിപ്പാഞ്ഞു പോകുന്ന വില കൂടിയ വാഹനങ്ങൾ ഒക്കെ, ആരുടെയാകും?

നിങ്ങൾ ഒരു പത്ത് കിലോമീറ്റർ ദൂരം യാത്രയിൽ റോഡിന് ഇരു വശങ്ങളിൽ നോക്കുക, എത്ര അമ്പര ചുംബികളായ കെട്ടിടങ്ങളും വീടുകളും കാണുന്നു
ഒരെണ്ണത്തിന്റെയെങ്കിലും ഉടമ ഒരു സർക്കാർ ജീവനക്കാരൻ ആയിരിക്കില്ല
അപ്പോൾ പിന്നെ ഇതൊക്കെ ആരുടെയാ?ഈ, പറഞ്ഞ ആഡംബര കാറുകളും, ബഹുനില കെട്ടിടങ്ങളും എല്ലാം നിങ്ങളെ പോലുള്ള സാധാരണക്കാരുടെ പണത്തിന്റെ പങ്ക് പറ്റിയിട്ടുള്ളത് തന്നെയാണ്.അവരോടൊന്നും തോന്നാത്ത ഒരു ദേഷ്യം എന്തിനാണ് സർക്കാർ ജീവനക്കാരോട് ?നാളെ, നിങ്ങളും ഒരു സർക്കാർ ജീവനക്കാരന്റെ അച്ഛനോ, അമ്മയോ, ഭാര്യയോ, ഭർത്താവോ,മരുമകനോ,അമ്മായി അച്ഛനോ ആകാം.

അല്ലെങ്കിൽ നിങ്ങളും നാളെ ഒരു സർക്കാർ ജീവനക്കാരനാകാം ലോകം അങ്ങിനെയാണ്, അതുകൊണ്ട് കേവലം ആരുടെയെങ്കിലും ഒരാളുടെ മോശപ്പെട്ട പെരുമാറ്റം കണക്കിലെടുത്ത് സകലരെയും വെറുപ്പോടെ നോക്കി കാണരുത്. ആരെങ്കിലും പറയുന്നത് അല്ല, നിങ്ങൾ കേൾക്കുന്ന വിഷയം ഏതായാലും രണ്ടു ഭാഗത്ത് നിന്നുകൊണ്ടും ചിന്തിക്കുക.ശേഷം ഒരു നിലപാടിൽ എത്തുക.അതേ നിങ്ങളുടെ അഭിപ്രായം ആയി പറയാവൂ.എങ്കിലേ നിങ്ങളുടെ വ്യക്തിത്വം പൊതു സമൂഹം അംഗീകരിക്കൂ വില നൽകൂ.
കടപ്പാട്.