ഡ്രൈവറുമാർക്ക് പോലും അറിയില്ല മൈൽക്കുറ്റിയുടെ മുകളിലെ പച്ച മഞ്ഞ കളറുകൾ എന്ത് സൂചിപ്പിക്കുന്നു എന്ന്

EDITOR

വാഹന യാത്ര ചെയ്യാത്ത ആളുകൾ ഉണ്ടാവില്ല .നമുക്ക് ചുറ്റും ഉള്ള എല്ലാവരും വാഹന യാത്ര ചെയ്യുന്നവർ ആയിരിക്കും.കുറച്ചു ആളുകൾ അടുത്ത് യാത്ര ചെയ്യുമ്പോൾ ചിലർ രാജ്യങ്ങൾ താണ്ടി സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നു.യാത്രകൾ പുതിയ സംസ്കാരങ്ങൾ പഠിക്കാനും മനസ്സ് തന്നെ മാറി ചിന്തിക്കാനും കാരണം ആകുന്നു.യാത്രകൾ ഇഷ്ടപ്പെട്ടുന്നവർ റോഡ് നിയമങ്ങൾ അറിഞ്ഞിരിക്കാനും പഠിക്കാനും ശ്രദ്ധിക്കേണ്ടതും ശ്രമിക്കേണ്ടത് വളരെ അത്യാവശ്യം ആണ്.റോഡ് നിയമങ്ങൾ നമുക്ക് അറിയും എങ്കിലും പലർക്കും അറിയാത്ത ചില റോഡിലെ കാര്യങ്ങൾ ആണ് പറയുന്നത്.

റോഡിലൂടെ പോകുമ്പോൾ മൈൽക്കുറ്റി ശ്രദ്ധിക്കാത്ത ആരും തന്നെ കാണില്ല .ചില മൈൽക്കുറ്റികളിൽ നമുക്ക് പോകണ്ട സ്ഥലങ്ങളുടെ പേരും കിലോമീറ്ററും കാണാം. എന്നാൽ മൈൽക്കുട്ടിയുടെ മുകളിൽ പച്ച മഞ്ഞ അങ്ങനെ പല നിറത്തിൽ ഉള്ള കളറുകൾ കണ്ടിട്ടുണ്ടോ ?? ഇല്ലെങ്കിൽ ഇനി പോകുമ്പോൾ ഈ കളറുകൾ ശ്രദ്ധിക്കണം .ഇ കളറുകൾ എന്തിനു എന്ന് പലർക്കും അറിയില്ല . പക്ഷെ ഇ കളറുകൾ പല കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്.അതെന്തൊക്കെ ആണെന്ന് മനസിലാക്കാം.

ചിലമൈൽക്കുറ്റികളുടെ മുകളിൽ നാം മഞ്ഞ നിറം കണ്ടിട്ടുണ്ടാകും . ആ മഞ്ഞ നിറം സൂചിപ്പിക്കുന്നത് നാം ഇപ്പോൾ നാഷണൽ ഹൈവേയിലൂടെ ആണ് സഞ്ചരിച്ചു കൊണ്ട് ഇരിക്കുന്നത് എന്നാണ്.മഞ്ഞ നിറത്തിലുള്ള മൈൽക്കുറ്റികൾ നാഷണൽ ഹൈവേകളിൽ മാത്രം ആണ് സ്ഥാപിക്കുന്നത്.നമ്മുടെ നാട്ടിൽ കേരളത്തിൽ കൂടുതൽ കാണാൻ കഴിയുന്നത് മൈൽകുറ്റിയിൽ പച്ച നിറം ആയിരിക്കും .പച്ച നിറം സൂചിപ്പിക്കുന്നത് നമ്മുടെ യാത്ര ഇപ്പോൾ ഒരു സംസ്ഥാന പാതയിൽകൂടെ എന്നാണ് അതായത് നാം സഞ്ചരിക്കുന്നത് സ്റ്റേറ്റ് ഹൈവേയിൽ കൂടെ ആണ്.അതുപോലെ തന്നെ ഓറഞ്ച് വരകൾ സൂചിപ്പിക്കുന്നത് വില്ലേജ് റോഡുകളെ ആണ് . നമ്മുടെ നാട്ടിൽ കുറവ് എങ്കിലും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ പോയാൽ ഇത് കാണാൻ കഴിയും.ഇത് പ്രധാന മന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധിതി പ്രകാരം ഉള്ളതും ആയിരിക്കും.

ഇനി മൈൽക്കുറ്റിയിൽ വെള്ള അല്ലെങ്കിൽ നീല അല്ലെങ്കിൽ കറുപ്പ് സ്ട്രിപ്പുകൾ ആണെങ്കിൽ നാം മനസിലാക്കേണ്ടത് നാം ഒരു ജില്ലയിലോ അല്ലെങ്കിൽ ഒരു വലിയ സിറ്റിയിലേക്കോ പ്രവേശിക്കുന്നു എന്നുള്ളതാണ്.തീർച്ചയായും ഇനി യാത്രകൾ ചെയ്യുമ്പോൾ ഇ അറിവ് നിങ്ങൾക്ക് ഉപകാരപ്പെടും.