അനുഭവത്തിൽ നിന്ന് പറയുകയാണ് വീട് പണിയുമ്പോ ആരും ശ്രദ്ധിക്കാതെ പോകുന്ന ഇ കാര്യം നഷ്ടം ഉണ്ടാക്കും

EDITOR

Engineer/Architect ന്റെ മേൽനോട്ടത്തിൽ അല്ലാതെ വീട് പണി നടക്കുന്നവർക്കുവേണ്ടി ഈ സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു tips എന്റെ അനുഭവത്തിൽ നിന്നും.എല്ലാം നിർബന്ധമായും ചെയ്യേണ്ടവയല്ല. പക്ഷെ ഒന്ന് ശ്രദ്ധിച്ചാൽ പിന്നീട് ഒരു അധികപ്പണി ഒഴിവാക്കാം എന്ന് മാത്രം.water heater ഇപ്പോൾ വയ്ക്കുന്നില്ലെങ്കിൽ കൂടി water pipe ലൈൻ ഇടുന്ന സമയത്ത് hot water ന്റെ piping കൂടി ചെയ്തു വച്ചാൽ പിന്നീട് useful ആണ്.ബാത്രൂം ടൈൽസ് എപ്പോഴും anti skid ആണ് നല്ലത്. പ്രത്യേകിച്ചും പ്രായമായവർ ഉപയോഗിക്കുന്നവ. Wet area വരുന്നിടത്തൊക്കെ ഇതാണ് ഏറ്റവും നല്ലത്.

ബാത്രൂം ടൈൽസ് ഇടുന്ന സമയത്ത് shower ന് താഴെ കാൽ ഉരച്ചു കഴുകുന്നതിന് rough ഫിനിഷിങ് ഉള്ള ഒരു tile ഇടാം. ഇതു എല്ലാ ceramic ഷോപ്പിലും ഉണ്ട്.കിച്ചൻ ന്റെ ഭിത്തി കെട്ട് കഴിയുമ്പോഴേ അതിലെ arrangements നെ പറ്റി നല്ല ധാരണ ഉണ്ടായിരിക്കണം.Fridge, Grinder, oven, cooking range, water purifierഎല്ലാത്തിന്റെയും position തീരുമാനിച്ചു പ്രത്യേകം electrical points കൊടുക്കെണം. പിന്നീട് extension cord ഉപയോഗിക്കാൻ ഇടയാവരുത്.മുറ്റത്തെ interlock ഒരു മഴക്കാലത്തിനു ശേഷം ഇട്ടാൽ നല്ലതാണ്. കാരണം മണ്ണൊക്കെ നല്ല പോലെ ഉറയ്ക്കും പിന്നീട് settlement ഉണ്ടാവുകയില്ല.

വീടിനു ചുറ്റും 1m വീതിക്കു കോൺക്രീറ്റ് ചെയ്താൽ മഴ പെയ്യുമ്പോൾ പുറത്തെ ഭിത്തി ഒക്കെ ചെളിയാവുന്നത് ഒഴിവാക്കാം. മുറ്റത്തേക്ക് ചെറിയ slope കൊടുത്ത് വേണം finish ചെയ്യാൻ. ഞാൻ ചെയ്ത് success ആയ കാര്യമാണ്. താഴെ ഫോട്ടോയിൽ കാണാം. Optional ആണ്. Interlock ഇഷ്ടമില്ലാത്തവർക്കും വീടുപണിയുടെ കൂടെ അല്ലാതെ പിന്നീട് ചെയ്യുന്നവർക്കും ഇത് പോലെ ചെയ്യാം.മുറിയിലെ പുറത്തെ ഭിത്തിയിലൊക്കെ air holes ഇടുന്നതു 3″ or 4″ പൈപ്പ് മുറിച്ചു വച്ചിട്ട് പുറത്തെ സൈഡ് net cap ഇട്ടു അടച്ചാൽ പല്ലി, പാറ്റ ഒക്കെ അകത്തു കയറാതിരിക്കും.

എല്ലാ റൂമിലും ചെറിയ കോർണിഷ് ഡിസൈൻ (ഭിത്തിയുടെയും തട്ടിന്റെയും joint ൽ) കൊടുക്കാൻ plan ഉണ്ടെങ്കിൽ air holes ന്റെ സ്ഥാനം ഒരു കട്ടക്ക് താഴെ ആക്കണം. AC വയ്ക്കുന്നുണ്ടെങ്കിൽ air hole ഒഴിവാക്കാം.washing machine ന്റെ location final ആക്കിയിട്ടു ഒരു power socket ഉം drainage പൈപ്പും കൊടുക്കെണം. ഭിത്തിയൊക്കെ തേക്കുന്നതിന് മുമ്പെങ്കിൽ വീണ്ടും കുത്തി പൊട്ടിക്കുന്നത്ഒ ഴിവാക്കാം. കാർപോർച്ചിന് അടുത്ത് ഒരു ടാപ്പും power socket ഉം കൊടുത്താൽ power wash ഉപയോഗിച്ചു വണ്ടി കഴുകുന്നതിനു സൗകര്യമാകും.

ഹാങ്ങിങ് ചെടിച്ചട്ടി ഇഷ്ടമുള്ളവർ sunshade വർക്കുമ്പോൾ hooks ഇടാൻ ഓർക്കണം. വീടിനു പുറത്തേക്കു ഒരു electric extension എടുക്കാനുള്ള option കൊടുക്കണം. ഇതു വീടിനു വെളിയിലുള്ള ഒരു bath room നോ പൂന്തോട്ടം ചെയ്യുമ്പോഴോ ആവശ്യമായി വന്നേക്കാം.bathroom ലും kitchen ലും exhaust fan ഉറപ്പായിട്ടും കൊടുക്കെണം. Automatic type ആണെങ്കിൽ ഉപയോഗിക്കാത്തപ്പോൾ പുറത്തെ ഷട്ടർ അടഞ്ഞു തന്നെ കിടന്നോളും.TV യുടെ position ൽ നിന്നും 2″ pipe ന്റെ ഒരു sleeve receiver table ന്റെ പുറകിൽ വരെ ഇട്ടു വച്ചാൽ TV യിലേക്കുള്ള cable എല്ലാം അതു വഴി ആക്കാം. TV യുടെ അടിയിൽ cable തൂങ്ങി കിടക്കുന്നതു ഒഴിവാക്കാം.

കടപ്പാട് : ശ്രീകുമാർ