ചിത്രത്തിൽ ഉള്ളത് ആക്രിയല്ല ഒരു മോന്റെ ചങ്ക് വണ്ടിയാ ഇന്നാ കുട്ടിയുടെ അവസ്ഥ കുറച്ചു കുട്ടികളുടെ കണ്ണ് തുറക്കാൻ

EDITOR

കേരളത്തിലെ റോഡുകളിൽ ദിവസവും പൊലിഞ്ഞു പോകുന്നത് നൂറു കണക്കിന് ജീവനുകളാണ് .അതിലേറെയും ചെറുപ്പക്കാർ എന്നത് ആണ് ഏറെ വിഷമം.ഏകദേശം പതിനെട്ടു വയസ്സ് മുതൽ 25 വയസ്സുവരെ ചോര തിളപ്പുള്ള പ്രായം എന്ന് പറയാറുണ്ട് .ഇ സമയം ബൈക്ക് കയ്യിൽ കിട്ടിയാൽ ആ വണ്ടിയുടെ മാക്സിമം സ്പീഡിൽ പോകാൻ ശ്രമിച്ചാൽ ഉള്ള അവസ്ഥ ആണ് ചിത്രത്തിൽ കാണുന്നത് .ഇ ഫോട്ടോ കണ്ടു എങ്കിലും സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞാൽ അല്ലെങ്കിൽ മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞാൽ പലരും രക്ഷപെടും.ചിത്രത്തിൽ ഉള്ളത് ആക്രിയല്ല ഒരു മോന്റെ ജീവൻ കവർന്ന അവന്റെ ചങ്ക് വണ്ടിയാ അവന്റെ മരണ പാച്ചിലിൽ അവനും പോയി അവന്റെ ലക്ഷം രൂപ വിലയുള്ള വണ്ടിയും പോയി ഇനിയെങ്കിലും കണ്ണ് തുറക്ക് മക്കളേ നൊന്തു പ്രസവിച്ച അമ്മയെയും ചോര നീരാക്കി നിങ്ങളെ വളർത്തുന്ന അച്ഛനെയും ഒരു നിമിഷം സ്മരിക്കു.

മാതാപിതാക്കളോട് പറയാൻ ഉള്ളത് കുട്ടികൾക്ക് ഇത് പോലെ ഉള്ള സൂപ്പർ ബൈക്കുകൾ വാങ്ങി കൊടുക്കുമ്പോൾ ശ്രദ്ധിക്കുക . വാങ്ങി കൊടുത്തില്ലെങ്കിൽ അവർ വീട്ടിൽ തല്ലു പിടിക്കുമാരിക്കും അടി ഉണ്ടാക്കും ചിലപ്പോൾ 2 ദിവസം മിണ്ടിയെന്നും വരില്ല .അവരെ പതുക്കെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക.