ഫോൺ നഷ്ടപ്പെട്ടു ഒരാൾ എന്റെ അടുത്ത് വന്നു ആളുടെ മക്കളുടെ ഫോട്ടോ സഹിതം അതിൽആണ് ഉള്ളത് കുറിപ്പ്

EDITOR

ഇന്നലെ രാത്രി ഏകദേശം എട്ടുമണി ആയിരുന്നു ഞാൻ എന്റെ മൊബൈൽഷോപ്പിൽ ഇരിക്കുമ്പോൾ ഒരാൾ കടയിൽ വന്നു. ഒരു 45 വയസ്സ് പ്രായം കാണും ഖത്തറിലെ ഹ്യൂമിഡിറ്റിയും ചൂടും കാരണം വല്ലാതെ വിയർത്തിട്ടുണ്ടായിരുന്നു. മൊബൈൽ ഡിസ്‌പ്ലേയ് പൊട്ടിപ്പോയി ശരിയാക്കണം എത്ര രൂപയാകും . ഞാൻ പറഞ്ഞു നോക്കിയയുടെ ചെറിയ ഫൊൺ അല്ലെ അധികം ചെലവൊന്നുമില്ല അയാൾ പറഞ്ഞു എനിക്ക് എത്രയും പെട്ടെന്ന് ശെരിയാക്കി തന്നാൽ നന്നായിരുന്നു.

കുറച്ചു കഴിഞ്ഞു വരൂ ഞാൻ ശരിയാക്കി വെക്കാം എന്നു പറഞ്ഞു .മോനെ എന്റെ കയ്യിൽ വേറെ മൊബൈൽ ഇല്ല ആറ്റു നോറ്റു വാങ്ങിയ സാംസങിന്റെ ഒരു മൊബൈൽ ഇന്ന് എന്റെ കയ്യിൽ നിന്നു കാണാതെ പോയി അതിലായിരുന്നു എല്ലാം എന്റെ കുട്ടികളുടെ ഫോട്ടോ നമ്പറുകൾ എല്ലാം .അത് കേട്ടപ്പോൾ എന്റെ മൊബൈൽ പോയാൽ എനിക്കുണ്ടാവുന്ന അവസ്ഥയാണ് ഞാൻ ആലോചിച്ചത് 2018 മുതൽ ഉള്ള ഫോട്ടോസ് ഉണ്ട് എന്റെ ഫോണിൽ പിന്നെ ഒരുപാട് കസ്റ്റമറുടെ നമ്പറുകൾ ആലോചിക്കാൻ വയ്യ . ഞാൻ ചോദിച്ചു ഇക്കാ എങ്ങനെയാണ് മൊബൈൽ പോയത്‌ ? എവിടെ വെച്ചാണ് നഷ്ടപെട്ടത് ? എനിക്ക് എന്തൊ അങ്ങനെ ചോദിക്കാൻ തോന്നി. അയാൾ പറഞ്ഞു ഞാൻ വീട്ടിലെ ഡ്രൈവർ ആണ്‌ മോനെ ഒരു ഹൈപ്പർ മാർക്കറ്റിൽ ( പേര് വെളിപ്പെടുത്തുന്നില്ല ) കയറി സാധനങ്ങൾ വാങ്ങി ബില്ല് കൊടുക്കാൻ നേരം കയ്യിലിരുന്ന ഫൊൺ കൌണ്ടർനു അപ്പുറത്തു വെച്ചതായാണ് ഓർമ്മ ഞാൻ അവിടുത്തെ CCTV ഓക്കേ നോക്കി എന്നിട്ടും കണ്ടില്ല . ആ ഇക്കയെ എങ്ങനെയെങ്കിലും സഹായിക്കണം എന്റെ സൈബർ സെൽ ബുദ്ധി ഉണർന്നു . ഞാൻ ചോദിച്ചു ഇക്കാ അതിൽ നിങ്ങൾ ഉപയോഗിച്ചിരുന്ന ഇമെയിൽ ഐഡിയും പാസ്സ്‌വേർഡും അറിയുമോ ?.

നമുക്ക് അത് കണ്ട് പിടിക്കാൻ പറ്റുമോ എന്നു നോക്കാം . mail id അറിയാം password എന്താണെന്ന് ഓർമയില്ല എന്നു പറഞ്ഞു. അയാളുടെ കയ്യിൽ ഉണ്ടായിരുന്ന പഴയ നോക്കിയയുടെ മൊബൈൽ പൊട്ടിയ ഡിസ്‌പ്ലേയ് ഇടയിലൂടെ മെയിൽ id കിട്ടി ഞാൻ അത് എന്റെ ലാപ്ടോപ്പിൽ അടിച്ചു നോക്കി ഇനി പാസ്സ്‌വേർഡ് വേണം ഞാൻ അയാളുടെ മൊബൈൽ നമ്പർ ചോദിച്ചു ഭാഗ്യത്തിന് അതയിരുന്നു അയാളുടെ പാസ്സ്‌വേർഡ് .ലോഗിൻ ചെയ്തു find your phone google എന്നു സെർച്ച് ചെയ്‌താൽ ആ ഇമെയിൽ ഐഡിയിൽ ഉള്ള ഫോണുകൾ ( മൊബൈൽ നെറ്റ്‌വർക്ക് ,വൈഫൈ കണക്ട് ആയതു മാത്രം ) എവിടെയാണെന്ന് map ൽ കാണാൻ കഴിയും അയാളുടെ ഫോൺ ആരൊ ഓഫ്‌ ചെയ്തിരിക്കുന്നു last location ആ ഹൈപ്പർ മാർക്കറ്റ്‌ തന്നെ ഞാൻ അയാളോട് പറഞ്ഞു ഇൻശാ അല്ലാഹ് ഇത് നിങ്ങൾക്ക് തന്നെ കിട്ടും ഇത് ഇനി ഓണാക്കി വൈഫൈ കണക്ട് ചെയ്യുമ്പോൾ നമുക്ക് ലൊക്കേഷൻ കിട്ടും തൽക്കാലം നിങ്ങളുടെ ഈ ഫൊൺ ശെരിയാക്കി തരാം എന്നു പറഞ്ഞു.

ഈ പരിസരത്തു മൂന്നു മൊബൈൽ ഷോപ് കൂടിയുണ്ട് അവിടെ നിങ്ങളുടെ ഈ പുതിയ ഫൊൺ നമ്പറും മോഡലും ഒരു പേപ്പറിൽ ഏഴുതി കൊടുക്കു ആരെങ്കിലും ഗൂഗിൾ ലോക്ക് അൺലോക്ക് ചെയ്യാൻ ആ ഫോണുമായി വന്നാൽ നിങ്ങളെ വിളിക്കാനും പറയു എന്നു പറഞ്ഞു ഇൻശാ അല്ലാഹ് അത് നിങ്ങൾക്കുതന്നെ കിട്ടും എന്നു പറഞ്ഞു .ഇതിനിടയിൽ ഓർഡർ ചെയ്ത നോക്കിയ 2.1 മൊബൈലിന്റെ ഡിസ്‌പ്ലേയും ടച്ച് വന്നു അത് മാറ്റികൊടുത്തു ഒരു പുതിയ sim കാർഡും ഇട്ടു കൊടുത്തു അയാളെ സമാധാനിപ്പിച്ചു വിട്ടു ഏകദേശം 10 മണി ആയിക്കാണും എന്റെ ഷോപ്പിന് അടുത്തുള്ള മൊബൈൽ ഷോപ്പിൽ നിന്നും സാംസങിന്റെ A12 മൊബൈൽ കൊണ്ട് പയ്യൻ വന്നത് എടാ ഇതിന്റെ പാസ്സ്‌വേർഡ് കസ്റ്റമർ മറന്നുപോയി ( ആ ഷോപ്പിൽ ഉള്ള പയ്യന് അൺലോക്ക് ചെയ്യാൻ അറിയില്ലായിരുന്നു അത്തരം മൊബൈലുകൾ എന്റെ അടുത്താണ് അവൻ കൊണ്ട് വെരാറ് )
ആ ഇക്കന്റെ ഫൊൺ samsung A21ആയിരുന്നു എന്നാണ് പറഞ്ഞത് ഈ പയ്യൻ കൊണ്ട് വന്നത് A12 എന്ന മോഡലും.

ഞാൻ അവനോട് പറഞ്ഞു ബില്ല് ഇല്ലാതെ ഇത് ചെയ്യാൻ കഴിയില്ല ( എവിടുന്നെങ്കിലും മോഷ്ടിച്ചത് ആണെങ്കിലോ )എന്നാൽ ഇവിടെ വെച്ചോ അയാളോട് നാളെ ബില്ല് കൊണ്ട് വരാൻ പറയാം എന്നും പറഞ്ഞു പോയി പിറ്റേന്ന് രാവിലെ ഷോപ് തുറന്നു ഞാൻ ലാപ്ടോപ്പ് ഓൺ ചെയ്തു ആദ്യം നോക്കിയത് ആ ഇക്കന്റെ ഫോണിന്റെ ലൊക്കേഷൻ ആണ് . അതിൽ ലൊക്കേഷൻ ഒരു മാറ്റവും ഇല്ലായിരുന്നു ലാസ്റ്റ് നെറ്റ് ഓഫ്‌ ചെയ്ത ലൊക്കേഷൻ തന്നെ അപ്പോളാണ് അയാളുടെ ഫോണിന്റെ മോഡൽ അതിൽ ഏഴുതി കാണിച്ചിരിക്കുന്നത് ശ്രദ്ധിച്ചത് A125F ഇക്ക പറഞ്ഞത് തെറ്റാണല്ലോ ഇത്‌ A12 ആണല്ലോ ഇന്നലെ പയ്യൻ അൺലോക്ക് ചെയ്യാൻ കൊണ്ടുവന്ന ഫോണും A12 . വേഗം ആ ഫോൺ എടുത്തു IMEI നമ്പർ ഒത്തുനോക്കി അൽഹംദുലില്ലാഹ് അത് രണ്ടും ഒന്നുതന്നെ.

ഇവിടെ ഉണ്ടായത് എന്തെന്നുവെച്ചാൽ ഇക്ക ഫൊൺ ഹൈപ്പർ മാർക്കറ്റിൽ മറന്നു വേച്ചു അവിടുത്തെ സ്റ്റാഫ് ഒരു നേപ്പാളി അത് എടുത്തു ഫോർമാറ്റ് ചെയ്തു അപ്പോൾ ഗൂഗിൾ ലോക്ക് ആവുകയും എന്റെ അടുത്തുള്ള ഷോപ്പിലേ പയ്യന്റെ അടുത്ത് കൊടുക്കുകയും ചെയ്തു )ഞാൻ ഉടൻ തന്നെ അടുത്തുള്ള ഷോപ്പിൽ വിളിച്ചു കാര്യം പറഞ്ഞു . അവനും സന്തോഷമായി എടാ ആ കാക്ക ഇന്നലെ വന്നു നമ്പർ തന്നിരുന്നു ഇവിടെ അയാളുടെ ഫൊൺ പോയെന്നും പറഞ്ഞിട്ട് . ഞാൻ പറഞ്ഞു ഇത് അയാളുടെ മൊബൈൽ തന്നെയാടാ നീ ഇത് കൊണ്ടുവന്നവനെ ( നേപ്പാളി ) യെ വിളിക്ക് ഞാൻ ആ കാക്കാനെ വിളിച്ചു പറയട്ടെ.

രാവിലെതന്നെ ഫോണിലൂടെ ആ സന്തോഷ വാർത്ത കേട്ടതും അയാൾ അൽഹംദുലില്ലാഹ് എന്നു പറഞ്ഞു എന്നോട് കുറെ നന്ദിയൊക്കെ പറഞ്ഞു . ഞാൻ പറഞ്ഞു ബില്ലും ബോക്സ് ഒക്കെയെടുത്തു ഷോപ്പിലേക് വരാൻ ഒരു 11 മാണിക് അടുത്തുള്ള ഷോപ്പിൽ നിന്നും അവൻ വിളിച്ചു പറഞ്ഞു എടാ നേപ്പാളി ഇവിടെ ഷോപ്പിൽ എത്തിയിട്ടുണ്ട് അപ്പോഴേക്കും അയാളും എന്റെ ഷോപ്പിൽ എത്തിയിരുന്നു ഞങ്ങൾ അവിടെ പോയി ഷോപ്പിൽ ആ നേപ്പാളിയും അവനും നിൽക്കുന്നുണ്ടായിരുന്നു ഒന്നുകിൽ അവിടെ ഒരു കലഹം ഉണ്ടാവും ഇല്ലെങ്കിൽ കുഴപ്പമില്ലാണ്ടെ കാര്യങ്ങൽ പറഞ്ഞു തീർക്കും രണ്ടും കൽപ്പിച്ചു ഞാൻ അവനോട് ചോദിച്ചു ഈ ഫൊൺ എവിടുന്നാ കിട്ടിയത് എന്ന് അത് കേട്ടതും അവൻ ആകെ ഞെട്ടിപ്പോയി ( അവന് കാര്യം മനസ്സിലായി ) വിറയലോടെ അവൻ പറഞ്ഞു യെ മേരാ ദോസ്തക്ക ഹേ … ഞാൻ പറഞ്ഞു നീ പേടിക്കുകയൊന്നും വേണ്ട കുഴപ്പമൊന്നുമില്ല ഇതിന്റെ ഉടമസ്ഥൻ ഇതാ ഈ നിൽക്കുന്ന ആളാണ് അയാളുടെ കയ്യിൽ ഉള്ളത്‌ ഈ ഫോണിന്റെ ബോക്സും ബില്ലും ആണ്.നിനക്ക് ഈ ഫൊൺ കിട്ടയാൽ നീ അവിടെ ഏൽപ്പിക്കേണ്ടേ നീ അത് എടുക്കുകയാണോ ചെയ്യുക .? ഞങ്ങൾ നിന്റെ ഹൈപ്പർ മാർക്കറ്റിൽ കംപ്ലയിന്റ് ചെയ്‌താൽ നിന്റെ പണി പോകും അത്കൊണ്ട് നിനക്ക് ഇത് അയാൾക്ക് കൊടുക്കുന്നതാവും നല്ലത് എന്നു പറഞ്ഞപ്പോളേക്കും അവൻ കരഞ്ഞില്ലയെന്നേയുള്ളു.

അവൻ ഒരു പാവം ആയിരുന്നു മൊബൈൽ കിട്ടിയപ്പോൾ പാവം ദുരാഗ്രഹം തോന്നിപോയതാവാം കാക്ക അവന്റെ തോളിൽ കൈവെച്ചുകൊണ്ട് പറഞ്ഞു ( ഹിന്ദിയിൽ )നമ്മളൊക്കെ വീടും കുടുംബവും വിട്ട് ഇവിടെ അധ്വാനിക്കുന്നവർ അല്ലെ ഇങ്ങനെയൊന്നും ഒരിക്കലും ആരോടും ചെയ്യരുത് എന്ന് ഇത് കേട്ടതും അവൻ പറഞ്ഞു കുഴപ്പമില്ല നിങ്ങൾ അവിടെ റിപ്പോർട്ട് ചെയ്യരുത് ഞാൻ പോട്ടേ എന്നു പറഞ്ഞു അവൻ പോയി .സന്തോഷംകൊണ്ട് ഇക്കന്റെ കണ്ണു നിറഞ്ഞിരുന്നു എല്ലാവരോടും അയാൾ ഒരുപാട് നന്ദി പറഞ്ഞു.ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുമ്പോളും ആറ്റുനോറ്റു വാങ്ങിയ ഫൊൺ വാങ്ങി ഉപയോഗിക്കുന്നതിനു മുന്നേ പോയപ്പോൾ പാവം ഒരുപാട് ദുഖിച്ചിട്ടുണ്ടാവും സാലിയെ നിനക്കു ഞാൻ എന്താ തെരാ ?അയാൾ പോക്കറ്റിലേക്ക് കയ്യ്കൊണ്ട് പോയി.ആ കയ്യ് പിടിച്ചുകൊണ്ട് പറഞ്ഞു ഒന്നും വേണ്ട ഇക്കാ നിങ്ങടെ ദുആ ഉണ്ടായാൽ മാത്രം മതി
–സാലിഹ്