കേരളത്തിലേക്ക് ആദ്യമായി തൊഴിൽ തേടി വന്ന അതിഥി തൊഴിലാളികൾ തമിഴരാണ് തമിഴന്മാർ ഒരടി വീതിയിൽ ഒരു മീറ്റർ ആഴത്തിൽ ചെരിഞ്ഞു നിന്ന് കേബിളിന് കുഴിയെടുക്കുന്നത് കണ്ട് അന്തം വിട്ട് നിന്നിട്ടുണ്ട്.പിന്നെ വിറക് വെട്ടുകാരനായും,കത്തി മൂർച്ച കൂട്ടുന്നവാനായും, “അമ്മി കൊത്താനുണ്ടോ, അമ്മി “എന്ന് വിളിച്ചു കൂവിക്കൊണ്ട് വീട് വീടാന്തരം കയറിയിറങ്ങുന്നവനായും,കക്കൂസ് ടാങ്ക് വൃത്തിയാക്കുന്നവനായും മലയാളികൾ മടിച്ചു നിന്ന സകല തൊഴിൽ മേഖലയിലും മടിയില്ലാത്ത തമിഴന്മാർ പണിക്കിറങ്ങി.
പക്ഷേ അന്തസ്സുള്ള മലയാളിക്ക് അവൻ വെറും അണ്ണാച്ചിയാണ്,അണ്ണാച്ചിയെന്നാൽ ഏട്ടനെന്നാണെന്നും , പരിഹാസ രൂപേണയുള്ള ആ വിളിയുടെ അർത്ഥമെന്ന് പല മലയാളിക്കും അന്നുമറിയില്ല ഇന്നുമറിയില്ല ഇന്നും അണ്ണനെന്നും,അണ്ണാച്ചിയെന്നും ഇരട്ടപ്പേരുള്ള ഒരുപാട് പേരെ എനിക്കറിയാം.കരയുന്ന കുഞ്ഞിനെ പേടിപ്പിച്ചു കരച്ചിൽ നിർത്താൻ അച്ചനമ്മമാർ ഉപയോഗിക്കുന്ന നമ്പർ വണ് ടൂൾ ”ദേ വാവേ ഇനി കരഞ്ഞാൽ അണ്ണാച്ചി വന്നു പിടിച്ചോണ്ട് പോവും”,എന്നതാണ് – വീടുകളിൽ ആക്രി പെറുക്കാൻ വരുന്നവരായും, ആമയെയും, ചേരയേയും, കാക്കകളെയും പിടിച്ച് ചുട്ട് തിന്ന്, തരം കിട്ടിയാൽ കുഞ്ഞുങ്ങളെ തട്ടികൊണ്ടു പോകുന്ന പിള്ളാരെ പിടുത്തക്കാരായും, ഒട്ടരായും, തെണ്ടികളായും നമ്മൾ തമിഴന്മാരെ മുദ്ര കുത്തി.
പിന്നീടെപ്പഴോ തമിഴന്റെ വരവ് ക്രമാതീതമായി കുറഞ്ഞു തുടങ്ങി. തമിഴ്നാട്ടിൽ ജയലളിത അധികാരത്തിൽ എത്തിയപ്പോൾ തമിഴ്നാട്ടിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർന്നു.അവിടെ ധാരാളം വ്യവസായങ്ങളും, തൊഴിൽ സാഹചര്യങ്ങളും വർദ്ധിച്ചു.അദ്ധ്വാനിക്കാൻ മടിയ നാരായ മലയാളികൾ ജോലി തേടി അറബി നാട്ടിൽ പോയപ്പോൾ മലയാളിയുടെ പണി ചെയ്യാൻ വടക്ക് നിന്നും , കിഴക്ക് നിന്നും, വടക്ക് കിഴക്ക് നിന്നുമൊക്കെ പിള്ളേരിറങ്ങി,നമ്മളവരെ പൊതുവിൽ ബംഗാളിയെന്ന് വിളിച്ചു കേരളത്തിൽ ഇന്ന് ഏതു പണിക്കും ബംഗാളി വേണം. കേരളത്തിൽ നിന്നും സമ്പാദിക്കുന്ന പണം ബംഗാളികൾ കേരളത്തിൽ ചെലവഴിക്കുന്നില്ല.
ഇവരുടെ കൂട്ടത്തിൽ ഞരമ്പുരോഗികളും, ക്രിമിനൽ സ്വഭാവമുള്ളവരുമുണ്ട്. എല്ലാ ബംഗാളി തൊഴിലാളികളും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. കുറെ കാലം മുൻപ് ഒരു വീട്ടമ്മ അവരുടെ വീടിന് പുറത്തെ ബാത്ത് റൂമിൽ കുളിച്ചു കൊണ്ട് നിന്നപ്പോൾ, ആ ബാത്ത് റൂമിൽ നിന്ന് അവർക്ക് ഒരു മൊബൈൽ കിട്ടി. ക്യാമറാ ഓൺ ചെയ്ത നിലയിൽ കിട്ടിയ ആ സ്മാർട്ട്ഫോൺ ,അവരുടെ വീട്ടിൽ മൈക്കാട് പണി ചെയ്യ്തു കൊണ്ടിരുന്ന ഒരു ബംഗാളിയുടേതായിരുന്നു. നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ചിത്രങ്ങൾ ഫോണിൽ പകർത്തിയ ശേഷം,അവരെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്ന ബംഗാളികളെ പറ്റി പത്രത്തിൽ വായിച്ചിട്ടുണ്ട്.നമ്മുടെ നാട്ടിലെ പെൺകുട്ടികൾ ബംഗാളികളെ പ്രേമിക്കുന്നു.ബംഗാളികൾക്കൊപ്പം ഒളിച്ചോടുന്ന വീട്ടമ്മമാരും, പെൺകുട്ടികളും പെരുകുന്നു.കച്ചവട രംഗത്തേക്കും വീടു പണിയുടെ കോൺട്രാക്ടാറും മാറിയ ബംഗാളികളുണ്ട്. ഇതെല്ലം പല ദിവസങ്ങളിലും പല വാർത്തകളിലും കണ്ടതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ് .അവരുടെ നാട്ടിലെ ജീവിത നിലവാരവും തൊഴിൽ സാഹചര്യവും ഉയരുമ്പോൾ ബംഗാളികൾ കേരളം വിട്ടു പോകും.20 വർഷങ്ങൾ കഴിയുമ്പോൾ മലയാളിയുടെ അവസ്ഥ എന്താകും ? നിങ്ങൾ കമെന്റ് ചെയ്യൂ.
കടപ്പാട്