ലോക്ക് ഡൌൺ കാലത്തു പണം ഇല്ലെങ്കിലും ആളുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന വാഷിങ് മെഷീൻ എങ്ങനെ തിരഞ്ഞെടുക്കണം

EDITOR

വാഷിംഗ് മെഷീൻ ഏതു വാങ്ങണംവീട് പണി ഒക്കെ കഴിഞ്ഞു ഇനി ഹൗസ് വാർമിങ്ങിന് മുൻപായി ആദ്യമായി ഒരു washing machine വാങ്ങുന്നവർക്കും അല്ലെങ്കിൽ നിലവിൽ ഉപയോഗിക്കുന്നത് ഉപേക്ഷിച്ചു പുതിയ ഒരെണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഏതു വാങ്ങണം എന്ന കൺഫ്യൂഷൻസ് ഉള്ള ഒത്തിരി പേർക്ക് വേണ്ടിയും.ഇതിനെ കുറിച്ച് ചില സംശയങ്ങൾ ചോദിച്ചു ചിലരുടെ പോസ്റ്റുകളും കാണാനിടയായത്തിന്റെ അടിസ്ഥാനത്തിൽ ഇതിനു ഒരു ഉത്തരം നൽകുകയാണ് ഞാൻ ഇവിടെ Washing machine വാങ്ങുമ്പോൾ സാധാരണയായി ആവശ്യക്കാരുടെ ബഡ്ജറ്റ് അനുസരിച്ചാണ് തീരുമാനങ്ങൾ ഉണ്ടാവുന്നത് എന്നാൽ ബഡ്ജറ്റിനും അപ്പുറം ഇതിന്റെ ഉപയോഗവും പ്രത്യേകതകളും ആണ് ആദ്യം മനസ്സിലാക്കേണ്ടത്
വിവിധതരം മെഷീനുകൾ അവയുടെ പ്രത്യേകതകൾ ഇവയെക്കുറിച്ചു കൂടുതൽ പേർക്കും അറിയാതെ വിലമാത്രം നോക്കി ഏതുതരം വാങ്ങണം എന്നു തീരുമാനിക്കുന്നവർ അറിയാതെ പോകുന്ന ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു.
എന്റെ വ്യക്തിപരമായ അനുഭവങ്ങൾ പഠനം ആക്കിക്കൊണ്ടു ആണ് ഈ ലേഖനം തയ്യാറാക്കുന്നത്.

ഞാൻ വിവിധ കാലഘട്ടത്തിൽ ഉപയോഗിച്ച വാഷിംഗ് മെഷിനുകൾ,1994-2000-Semi Automatic(Videocon 6.5kg),2000-2008-Semi Automatic(Videocon7.5kg),2008-2012-Fully Automatic top load(Samsung 6.5kg),2012-2017-Fully Automatic Top load (LG 7kg)
2017-2020-Fully Automatic Front Load (LG 5.5kg Direct Drive),2020-Till Date.. Fully Automatic Front Load(Bosch 6.5kg)ആദ്യം തന്നെ ഇത് ഇവിടെ സൂചിപ്പിക്കുന്നത് ഏതെങ്കിലും ഒരു തരം മാത്രം ഉപയോഗിച്ചവരുടെ അനുഭവത്തെക്കാൾ താങ്കൾക്ക്‌ വ്യക്തമായി മനസ്സിലാക്കാൻ വേണ്ടിയാണ്.പ്രധാനമായും ഇന്ത്യയിൽ മൂന്നു തരം Washing Machine കളാണ് മാർക്കറ്റിൽ ലഭ്യം.1 Semi Automatic 2 Fully Automatic Top Load
3 Fully Automatic Front Load പ്രത്യേകതകൾ:1 Semi Automaticഇത്തരം Washing Machine കൾ രണ്ടു Tub ഓട് കൂടിയാണ് വരുന്നത് അതിൽ ഒന്ന് Wash Tub ഉം രണ്ടാമത്തേത്‌ Spin Tub (ഡ്രയർ)ഉംരണ്ടിനും താഴെയായി seperate മോട്ടോറുകൾ ആണ്.

ഉപയോഗിച്ചിരിക്കുന്നത് Washtub ഇൽ അടിയിലായി വട്ടത്തിൽ കാണുന്ന ഒരു ഡിസ്ക് ഉണ്ട് Pulsatorഎന്നണിതിന്റെ പേര്. ഈ pulsator ഇന്റെ വലത്തോട്ടും ഇടത്തോട്ടും ഉള്ള rotations മൂലം തുണികൾ തമ്മിൽ ഉണ്ടാവുന്ന ഉരച്ചിൽ മൂലമാണ് തുണികളുടെ അലക്കൽ സാധ്യമാകുന്നത്.Semi Automatic ഇൽ Wash Tub ഇൽ തുണിയും Detergent ഉം ഇട്ട് നമ്മൾ തന്നെ Tap തുറന്നു തുണികൾ മുങ്ങുന്നത് വരെ വെള്ളം നിറച്ച് Tap തിരിച്ചു അടച്ചു Start ചെയ്യണം Washing കഴിഞ്ഞാൽ buzzer സൗണ്ട് alarm പുറപ്പെടുവിക്കും അപ്പോൾ നാം ചെന്ന് Drain സ്വിച്ച് തുറന്നു വിട്ട് വെള്ളം full drain അയാൽ വീണ്ടും drain switch close ചെയ്ത് Tap തുറന്നു വെള്ളം നിറച്ച് same procedure തുടരണം എന്നാൽ രണ്ടാമത് വാഷിംഗ് നു പകരം പ്രവർത്തിയിൽ Rinse ആണെന്ന് മാത്രം സോപ്പിന്റെ അംശം പോകുന്നത് വരെ (സാധാരണയായി 2-3 തവണകളായി)Rinse ചെയ്ത് വീണ്ടും വെള്ളം തുറന്നു വിട്ട് തുണികൾ വാരി Dryer ഇൽ (SpinTubഇ ൽ)ഇട്ട് Spin Cap അമർത്തി വെച്ച് ഡ്രയർ പ്രവർത്തിപ്പിക്കണം.

നിറയെ തുളകളോടുകൂടിയ spin tub ഇന്റെ ഒറ്റ direction ലിൽ ഉള്ള വേഗത്തിലുള്ള കറക്കം കാരണം വെള്ളം തുണിയിൽ നിന്നും tub ഇന്റെ അകത്തേക്ക് തെറിച്ചു പോകുന്നു.ഏകദേശം 30% വെള്ളതിന്റെ നനവ്‌ തുണിയി ബാക്കി കാണും ഇവ പിന്നീട് അയയിൽ ഇട്ടു ഉണക്കിയെടുക്കണം.Semi Automatic ഗുണങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കും (Average 6K-12K)കുറഞ്ഞ വൈദ്യുതി ഉപയോഗം കുറഞ്ഞ maintenance cost.Spare Parts ചെറിയ തുകയ്ക്ക് ലഭിക്കും Semi Automatic പോരായ്മകൾ
ഇത്തരം Washing Machine തുണിയിടുമ്പോൾ തുണികളിൽ കൂടുതൽ ചെളിയുള്ള Shirt collar Shirt sleeve Cup, അതുപോലെ പാന്റ്സിന്റെ bottom എല്ലാം cloth brush ഉപയോഗിച്ചു ഉരച്ചു വൃത്തിയക്കേണ്ട ചുമതലകൾ കൂടി നമ്മൾ നിറവേറ്റേണ്ടതായുണ്ട് അല്ലെങ്കിൽ വൃത്തിയാക്കാതെ വരും കുറേക്കാലം തുണിയുടെ ഈ ഭാഗങ്ങൾ ഉരക്കാതെ അലക്കിയൽ collar ഇൽ ഈ ചെളിക്കറ സ്ഥിരമായി പിടിച്ചിരിക്കാനും സാധ്യതയുണ്ട് കൂടാതെ Tub വെള്ളം നിറക്കുമ്പോൾ നോക്കി നിന്നില്ലെങ്കിൽ Tub നിറയാനും തുടർന്ന് excess water Drain ട്യൂബിലൂടെ പുറത്തേക്ക് ഒഴുകി പൊയ്ക്കൊണ്ടിരിക്കും ശ്രദ്ധിച്ചില്ലെങ്കിൽ ടെറസിൽ ഉള്ള Water ടാങ്കിലെ വെള്ളം തീരുന്നത് വരെ.

കൂടാതെ Washing Machine ഉണ്ടെങ്കിലും അലക്കു കഴിയുന്നത് വരെ നമ്മൾ കൂടെ തന്നെ ഉണ്ടാവണം ഓരോ പ്രവർത്തിയിലും.വാഷിംഗ് machine വാങ്ങിച്ചു എന്നു കരുതി നിങ്ങളുടെ ജോലി അവസാനിക്കുന്നില്ല എന്നർത്ഥം ക്ഷമയോടുകൂടി എല്ലാ പ്രവർത്തിയിലും കൂടെയുണ്ടാവണം ഇല്ലെങ്കിൽ പണി പകുതിക്ക് കിടക്കും
അത്രതന്നെ.NB:അലക്കു കഴിഞ്ഞു തുണികൾ കെട്ടുപിണ ഞ്ഞു കിടക്കുവാൻ( ഷർട്ടിന്റെ കൈകൾ ചുരിദാർ പാന്റ്‌സ്, ലെഗിൻസ് തുടങ്ങിയവ.)വളരെയേറെ സാധ്യതയുണ്ട് തുണികൾ കേടുകൂടാതെ ഈ കെട്ടുകൾ അഴിച്ചെടുക്കൽ അൽപ്പം
ശ്രമകരമാണ്.കാരണം വെള്ളത്തിൽ കുതിർന്നു കിടക്കുന്ന തുണികളായതിനാൽ.
മറ്റിനം Washing Machine കൾ അപേക്ഷിച്ചു തുണികളുടെ വൃത്തിയാകുന്നത് കുറവായിരിക്കും എന്നാൽ നമ്മളുടെ ജോലിയും അലക്കാൻ എടുക്കുന്ന സമയവും കൂടുതലും ഡ്രയറിൽ തുണികൾ ചുരുട്ടി കൂട്ടി നിക്ഷേപിച്ചാൽ spin tub Weight centre balance ആകാതെ വലിയ ശബ്ദത്തിൽ Outer ബോഡിയിൽ കിടന്നടിക്കും നന്നായി ഊരിപ്പിഴിയാതെ(Rinse)Spin Tub ഇൽ Rinse ചെയ്യാൻ വെളളം തുറന്ന് വിടുന്ന ഓപ്ഷൻ കൊണ്ട് പ്രത്യേകിച്ചു പ്രയോജനമൊന്നും ഇല്ല.

അടി വരെയുളള തുണികളിൽ rotation സമയത്തു ഈ വെള്ളം എത്തില്ല എന്നത് തന്നെ കാരണം തുണികൾ wash tub ഇൽ നിന്നും സ്പിൻ tub ലേക്ക് മാറ്റിയിടുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ നിലത്തെല്ലാം വെള്ളം വീഴാനും ഇതു വൃത്തിയാക്കാനും വീണ്ടും മെനക്കെടേണ്ടി വന്നേക്കാം Drain Tube Machine hight നേക്കാളും താഴ്ത്തിയിട്ടാൽ മാത്രമേ വെള്ളം ഒഴുകി പോകുകയുള്ളൂ.Outer body and plastic parts പൊതുവേ വളരെ
കനം കുറഞ്ഞതും ക്വാളിറ്റി കുറഞ്ഞതും ആയിരിക്കും വില കുറയുന്നത് കൊണ്ടുതന്നെ.2 Fully Automatic Top Load ഇത്തരം Washing Machine നുകളിൽ ഒരു Tub മാത്രമേ കാണുകയുള്ളൂ.Semi ഔട്ടോമാറ്റിക്കിലെ രണ്ടു Tub കളും സംയോജിപ്പിച്ച പോലുള്ള ഒരു Technology.Washing സമയം Tub ന്റെ ബേസ് ഭാഗത്തെ Disk(Pulsator) കറങ്ങുന്നു clockwise and anticlockwise.അതു കഴിഞ്ഞാൽ Spin പ്രാവർത്തികമാക്കാൻ Tub മൊത്തത്തിൽ കറങ്ങുന്നു രണ്ടിനും കൂടി ഒരു Tub ആയതിനാൽ അലക്കികഴിഞ്ഞാൽ തുണി മാറ്റിയിടേണ്ട ആവശ്യം ഇല്ല എന്നത് തന്നെ.

Washing quality സെമിയോട് ഏകദേശം തുല്യമാണെങ്കിലും ഇതിൽ wash പ്രോഗ്രാമുകൾ ,Water level, Spin time ഇവ set ചെയ്തു start ചെയ്താൽ പിന്നെ washing ഉം spinning ഉം കഴിയുന്നത് വരെ പുറകെ നടക്കേണ്ട ആവശ്യമില്ല (ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കേണ്ട സെമിപോലെ പണം കൊടുത്ത് നമ്മൾ പണിയെടുക്കേണ്ട ആവശ്യമില്ല എന്നുതുതന്നെ പ്രധാന കാര്യം എന്നു തന്നെ പറയാം )തുണികളുടെ അളവനുസരിച്ചു water level set ചെയ്താൽ Full time തുറന്നിട്ട water tap ൽ നിന്നും inlet motor അവശ്യാനുസരണം വെള്ളം ഉള്ളിലേക്ക് തുറന്ന് വിടുന്നു അതുപോലെ stop ചെയ്യുന്നു.കൂടാതെ ഓരോ ഘട്ടത്തിന് ശേഷവും spin work ചെയ്യുന്നതിനാൽ soap ന്റെ അംശം Rinse സമയത്തു വേഗത്തിൽ ഇല്ലാതാവുന്നു…ഓരോ Rinse കഴിഞ്ഞും dryer വർക്കിങ് നടക്കുന്നതിനാൽ 2 Rinse ൽ സോപ്പ് മുഴുവൻ പോകാൻ സഹായിക്കും
ഒരു ഘട്ടത്തിലും നമ്മുടെ സഹായം ആവശ്യമില്ല.

വില ഏതാണ്ട് (12K-25K)Fully Automatic Top Load ഗുണങ്ങൾ സെമി പോലെ നമ്മൾ കൂടെ പണിയെടുക്കേണ്ട ആവശ്യമില്ല Water Inlet/Outlet എല്ലാം തനിയെ പ്രവർത്തിക്കും സെമിയിൽ മൂന്നു Rinse ന്റെ ഫലം രണ്ടു Rinse കൊണ്ടുതന്നെ സാധ്യമാകുംനേരത്തെ തന്നെ washing complete ആകുവാൻ വേണ്ട സമയം ഡിസ്പ്ലെ ചെയ്യും(ഈ സമയം ടാപ്പിലെ വെള്ളത്തിന്റെ force, supply voltage, drain tube delay, എന്നിവയനുസരിച്ചു display കാണിക്കുന്നതിൽ മാറ്റം വന്നേക്കാം)Normal water inlet കൂടാതെ Hot water pipe inlet സൗ കര്യം ഉള്ളതിനാൽ water heater ഇൽ നിന്നുള്ള pipe connect ചെയ്യുവാനും ചൂടുവെള്ളത്തിൽ അലക്കുവാനും സാധിക്കും temperature
Set ചെയ്താൽ മതി വെള്ളം രണ്ടു പൈപ്പിൽ നിന്നും സെറ്റ് ചെയ്ത temperature നു അനുസരിച്ചു automatic divide ചെയ്ത് എടുത്തോളും.

പ്രവർത്തനസമയം വൈദ്യുതി നിലച്ചാൽ പിന്നീട് power supply വരുമ്പോൾ ചെയ്തു നിന്ന പ്രവർത്തിയുടെ ബാക്കി ചെയ്തു task complete ചെയ്യുന്നു.Drum cleaning function ഉള്ളതിനാൽ Pulasator ഇന്റെ അടിയിൽ അടിയുന്ന ചെളി Drum cleaning function ചെയ്ത് ഒരു പരിധി വരെ വൃത്തിയാക്കാൻ സാധിക്കുന്നു.തുണി load ഉള്ളതിനേക്കാൾ കറക്കത്തിന്റെ speed drum cleaning ൽ നടക്കുന്നതിനാലാണ് pulsator ഇന്റെ അടിഭാഗം വൃത്തിയാകുന്നത്.അലക്കു കഴിഞ്ഞാൽ കുറേ നേരം തുറന്ന് വെക്കുന്നത് Tub ലെ ദുർഗന്ധം കുറയ്ക്കാൻസഹായിക്കുംFully Automatic Top Load പോരായ്മകൾ
വിവിധ sensor കൾഉപയോഗിച്ചു work ചെയ്യുന്നതിനാൽ (Water level sensor, Temperature sensor, Drain sensor,) semi യെക്കാളും complaints ഉം spare parts rate ഉം
വൈദ്യുതി ഉപയോഗവും അല്പം വർധിക്കും Dryer start ചെയ്യുബോൾ Tub ഇൽ weight ബാലൻസ് ആയില്ലെങ്കിൽ sensor signal ശരിയായില്ലെങ്കിൽ വീണ്ടും Rinse ഒരുതവണ കൂടി വർക്ക് ചെയ്തു തുണികൾ weight ബാലൻസ് ആക്കാൻ ശ്രമിക്കും.

തുണികൾ കൂടുതൽ വൃത്തിയാകണമെങ്കിൽ ഇതിലും Shirt collar, cup, pants bottom എന്നിവ ആദ്യം തന്നെ cloth brush ഉപയോഗിച്ചു ഉരച്ചു വൃത്തിയാക്കിയ ശേഷം അലക്കിയാൽ കൂടുതൽ വൃത്തിയായി കിട്ടും.അലക്കും എല്ലാ task ഉം കഴിഞ്ഞു തുണി എടുക്കുമ്പോൾ ചില നേരങ്ങളിലെങ്കിലും എല്ലാം കേട്ടു പിണഞ്ഞു കിടക്കുന്ന അവസ്ഥ വരാറുണ്ട് ഇതെല്ലാം ക്ഷമയോടെ അഴിച്ചെടുക്കണം.Temperature കൊടുത്തു അലക്കുമ്പോൾ തുണികൾ സിംഗിൾ ആയി അലക്കണം അല്ലെങ്കിൽ ഒന്നിച്ചു അലക്കിയാൽ ചൂടാവുമ്പോൾ ഒട്ടുമിക്ക തുണി കളുടെയും ഡൈ ഇളകി മറ്റു തുണികളിൽ കളർ പിടിക്കാൻ സാധ്യത വളരെ കൂടുതലാണ് Semi പോലെ തന്നെ അലക്കാൻ ധാരാളം വെള്ളം ആവശ്യമാണ്…200L വരെ വെള്ളം ഓരോ അലക്കിനും രണ്ടു മെഷീനുകൾക്കും ആവശ്യമാണ്.

3 Fully Automatic -Front Load വാഷിംഗ് മെഷിനുകളിൽ അതിന്റെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്നത് Front load ആണ് . Front load എല്ലാം ഫുള്ളി ഓട്ടോമാറ്റിക്കാണ് ഇതിൽ Tub അല്ല പകരം Drum ആണ് വാഷിംഗിനും സ്പിന്നിങ്ങിനും ഉപയോഗിച്ചിരിക്കുന്നത് horizontal ആയാണ് ഡ്രം ന്റെ ഘടന. Clockwise/Anticlockwise rotation ആണ് ഇതിലും വാഷിംഗ് പ്രവർത്തനം സാധ്യമാക്കുന്നത്.എന്നാൽ ഒരു ഔട്ടർ ക്യാബിന് അകത്തു വരുന്ന drum ഇൽ വെള്ളം മുഴുവൻ നിറയേണ്ട ആവശ്യമില്ല, തുണി മുഴുവനായും മുങ്ങിക്കിടന്നു കൊണ്ടല്ല ഇതിന്റെ പ്രവർത്തനം.അലക്കുന്ന സമയം drum ൽ കാൽ ഭാഗം മാത്രമേ വെള്ളം ഉണ്ടാവുകയുള്ളൂ.കൂടാതെ ഈ ഡ്രമ്മിൽ താഴെനിന്നും മുകളിലേക്ക് ഉള്ള rotation സംഭവിക്കുന്നത് ആയതിനാൽ ഡ്രം ന്റെ മുകളിൽ എത്തുമ്പോൾ തുണികൾ താഴേക്കു വീണു കൊണ്ടിരിക്കുന്നതിനാൽ
കല്ലിൽ അടിച്ചെലക്കുന്ന അതേ പോലുള്ള പ്രവർത്തനമാണ് സംഭവിക്കുന്നത്. തന്മൂലം വളരെ കുറഞ്ഞ ജലത്തിന്റെയും ഡിറ്റ ർജന്റീന്റെയും ആവശ്യം മാത്രമേ ഉള്ളൂ.Semi/fully-Top load അപേക്ഷിച്ച് 40% വെള്ളം മാത്രമേ front ലോഡിന് ആകെ പ്രവർത്തികൾക്ക് ആവശ്യമുള്ളൂ.

മറ്റു machine കളെ അപേക്ഷിച്ച് പകുതി സോപ്പ് പൊടിയും കുറഞ്ഞ സമയവും കൊണ്ട് വളരെ വൃത്തിയായി അലക്കിയെടുക്കാം Drain motor ഉള്ളതിനാൽ drain tube കയറ്റത്തിലേക്ക് ആയാലും വാഷ് ബേസിനിൽ ഇട്ടുകൊടുത്താലും drain motor pump ചെയ്തു വെള്ളം വെളിയിൽ കളയും,വൈദ്യുതി നിലച്ചാലും പിന്നീട് supply വരുമ്പോൾ ബാക്കി പണിയല്ലാം ചെയ്തോളും,നമ്മൾ തിരിഞ്ഞു നോക്കേണ്ട.എന്നാൽ
വില ഏറ്റവും കൂടുതൽ ഈ മോഡലുകൾക്കാണ് ഏകദേശം 25K to 40K
Fully Automatic Front Load ഗുണങ്ങൾ തുണികൾ brush ചെയ്യാതെ അലക്കിയാലും Shirt collar,Cup,Pants bottom എല്ലാം നന്നായി വൃത്തിയാകും.വെള്ളത്തിനു ക്ഷാമം ഉള്ളവരാണെങ്കിൽ ഏറ്റവും നല്ലത് front ലോഡ് ആണ്.

കാരണം water consuption 40% മതി മറ്റ്‌ ഇനം Machine കൾ അപേക്ഷിച്ച്.Inbulilt watet heater ഉള്ളതിനാൽ ചൂടുവെള്ളത്തി അലക്കണമെങ്കിൽ water heater connection ആവശ്യമില്ല മെഷീനിൽ തന്നെ heater coil ഉണ്ട്.ആവശ്യമെങ്കിൽ മാത്രം temerature കൊടുത്താൽ മതി, ആവശ്യം ഇല്ലെങ്കിൽ temperature -0 ഇട്ടാൽ മതി
നല്ല ബ്രാൻഡ് ആണെങ്കിൽ വളരെ silent working ആയിരിക്കും top load നെ അപേക്ഷിച്ച്‌.കുറഞ്ഞ സമയത്തിൽ task complete ആകും Delay, extra rinse spin എന്നീ options ഉണ്ട്.പട്ട് പോലുള്ളവയ്ക്കു വളരെ gentle ആയി അലക്കാൻ option ഉണ്ട്..
തുണികൾ കെട്ടുപിണഞ്ഞു കിടക്കില്ല ചുളുക്കം കുറവായിരിക്കും Spin speed കൂടുതൽ ആയതിനാൽ spinning ൽകൂടുതൽ വെള്ളം തെറിച്ചുപോകും
അതിനാൽ അയയിൽ ഇട്ടാൽപെട്ടെന്ന് തന്നെ ഉണങ്ങികിട്ടും Fully Automatic Front load പോരായ്മകൾ പ്രധാന ദോഷം കുനിഞ്ഞിരുന്ന് വേണം തുണികൾ ലോഡ് ചെയ്യാൻ പ്രായമായവർക്ക് ഉയരം കുറഞ്ഞ ഒരു പീഠം ഉപയോഗിക്കേണ്ടിവരും.

Machine നു വലിയ ഭാരമാണ് 4 പേരെങ്കിലും ഉണ്ടെങ്കിലേ ഉയർത്താൻ സാധിക്കു.
Drum രണ്ട് Suspension കളിൽ തൂക്കിയിട്ടിരിക്കുന്നതിനാൽ overload കൊടുത്തുപയോഗിച്ചാൽ complaint വരും.Washing start അയാൽ door lock ആകും പിന്നെ എല്ലാ function ഉം കഴിഞ്ഞാലെ തുറക്കാൻ സാധിക്കൂ.ചില ബ്രാൻഡ്കളിൽ വെള്ളം door level ആകുന്നതിനു മുൻപ് pause ചെയ്താൽ തുറക്കാം,Front Door ൽ Door നു Glass ആണ് സാധാരണയായി ഉപയോഗിക്കുന്നത് ഇതു വഴി വെള്ളം leak ആവാതെയിരിക്കാൻ Fit ചെയ്തിതിരിക്കുന്ന Rubber Gasketന് ഉള്ളിൽ ചെളി നിറഞ്ഞിരിക്കും അത് ഇടയ്ക്കിടക്ക് തുണികൊണ്ട് തുടച്ചെടുത്തു വൃത്തിയാക്കണം ഇല്ലെങ്കിൽ ഈ ഗസ്‌കെറ്റിന് നാറ്റം പിടിക്കും.Powerplug ൽ മാത്രമെ connect ആകൂ.inbuilt heater ഉള്ളതിനാലാൽ ആണിതിന് power plug കൊടുത്തിരിക്കുന്നത്.
വില വളരെ കൂടുതൽ ആണ്

മെഷീനും spare parts നും ഒരു സ്ഥലത്തു നിന്നും tranport ചെയ്യണമെങ്കിൽ drum ബോഡിയിൽ attach ചെയ്യേണ്ടത് ആവശ്യമാണ് .അതിനായി നാലു ബോൾട്ടുകൾ പിടിപ്പിച്ചാണ് കമ്പനിയിൽ നിന്നും വരുന്നത് പുതിയത് unbox ചെയ്യുമ്പോൾ ഊരി വെക്കുന്ന ഈ ബോൾട്ടുകൾ വീണ്ടും transport ആവശ്യമുള്ളവർ സൂക്ഷിച്ചു വെക്കുക
Conclusion തുണികൾവൃത്തിയായി കിട്ടുക, നമുക്ക് പണിയൊന്നും എടുക്കാതെതന്നെ എന്നതാണ് washing machine വാങ്ങുന്നതിലേക്ക് ആളുകളെ പ്രേരിപ്പിക്കുന്നത്
അതിന് വിപണിയിൽ ഏറ്റവും നല്ലത് Front Load Fully Automatic ആണ് വൃത്തിയുടെ കാര്യത്തിലും ജല ഉപയോഗത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നിൽ

പല വിദേശ രാജ്യങ്ങളിലും Front load മാത്രമേ മാർക്കറ്റിൽ ലഭ്യമായുള്ളൂ.ബാക്കിയുള്ളവയുടെ Demand ഇല്ലായ്മ കാരണം കമ്പനികൾ പ്രൊഡക്ഷൻ നിർത്തിയതിനാലാണ്.TV വാങ്ങുമ്പോൾ ഏറ്റവും വലുത്തിന് തുക മുടക്കാൻ പോകുന്നതിനെക്കാൾ ചെറിയ TV ആയാലും നല്ല washing machine തിരഞ്ഞെടുക്കുക.എന്നതാണ് എന്റെ ഒരുപദേശം വൃത്തിയുള്ളതും സോപ്പിന്റെ അംശം ഇല്ലാത്തതും ആയ വസ്ത്രം നല്ല ആരോഗ്യത്തിനു അത്യാവശ്യമാണ്.പല തരത്തിലുള്ള skin disease തടയാൻ ഒരു പരിധി വരെ ഇതു സഹായിക്കും.ഏതു വാഷിംഗ് machine ആയാലും ശരി Dress പോക്കറ്റുകൾ നന്നായി പരോശോധിച്ചതിനു ശേഷം മാത്രം അലക്കാൻ ഇടുക..money coins സേഫ്റ്റി pin തുടങ്ങിയവ തുണികൾക്കും മെഷീനും complaint വരുത്തും.Overload ഇട്ട് ഉപയോഗിക്കാതിരിക്കുക
തുണിയുടെ വൃത്തിക്കും ലൈഫിനും machine ലൈഫിനും അതാണ്‌ ഉചിതം.

ജസ്വിൻ ജോൺ