റോഡ് നിയമങ്ങൾ പാലിക്കണം എന്ന് എത്ര അധികാരികൾ പറഞ്ഞാലും അത് തെറ്റിക്കാറുണ്ട് ചില ആളുകൾ .അത് മൂലം പല പ്രശ്നങ്ങൾ റോഡിൽ കാണാൻ കഴിയും .ഹെൽമെറ്റ് ഉപയോഗിക്കണം എന്ന് എത്ര തവണ പറഞ്ഞാലും നാം കേൾക്കാറില്ല .തൻമൂലം ജീവന് തന്നെ ഭീഷണി ഉണ്ടാകുന്ന അപകടങ്ങൾ റോഡിൽ കാണാൻ കഴിയും .കണക്കുകൾ അനുസരിച്ചു റോഡ് അപകടങ്ങൾ വളരെ അധികം കൂടുതൽ ആണ് നമ്മുടെ നാട്ടിൽ.നാം തന്നെ മനസ്സ് വെച്ചാൽ മാത്രമേ ഇത് ഒരു പരിധി വരെ എങ്കിലും കുറയ്ക്കാൻ കഴിയൂ.കഴിഞ്ഞ ദിവസം വഴുതക്കാട് ഉണ്ടായ സംഭവം ഇങ്ങനെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ.
അൽപ്പം മുൻപ് വഴുതയ്ക്കാട് കോട്ടൺഹിൽ സ്കൂളിന് മുൻപിൽ ഉണ്ടായ അപകടത്തിൽപ്പെട്ട് ഒരു മനുഷ്യൻ നടുറോഡിൽ കിടന്നപ്പോൾ സഹായത്തിനായി യാജിച്ചവരെ കണ്ട ഭാവം കാണിക്കാതെ കടന്നുപോയ വാഹനങ്ങളിലെ പ്രബുദ്ധ മലയാളികൾ .അപ്പോൾ അതുവഴി കടന്നുവന്ന ബഹുമാനപ്പെട്ട ജില്ലാ ജഡ്ജി വഴിയിലിറങ്ങി നിന്നിട്ട് അദ്ദേഹത്തിൻ്റെ വാഹനത്തിൽ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ അയയ്ക്കാൻ കാണിച്ച മഹാമനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.അപകടത്തിൽപ്പെട്ട് തലയ്ക്ക് ഗുരുതര പരിക്കേറ്റ മനുഷ്യൻ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
രാത്രി ആണ് സംഭവം നടന്നത് മൂലം ആരും തിരിഞ്ഞു നോക്കിയില്ല ചാലക്കുഴി സ്വദേശി അജിൽ കുമാർ ആണ് അപകടത്തിൽ പെട്ടത് .ഇയാളെ ഇടിച്ച വാഹനം നിർത്താതെ പോയി .തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹം റോഡിൽ ഏറെ നേരം കിടന്നു .അതുവഴി കടന്നു പോയ ഒരു വാഹനം പോലും നിർത്താനോ സഹായിക്കാനോ മിനക്കെട്ടില്ല അപ്പോഴാണ് ആ വഴി വന്ന ജഡ്ജി സംഭവം കണ്ടു വാഹനം നിർത്തി തന്നെ ഔദ്യോഗിക വാഹനത്തിൽ തന്നെ പരുക്കേറ്റ ആളെ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിച്ചത്.