ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടു അഞ്ചു മിനിറ്റിൽ KSEB നിന്ന് എന്നെ ഫോൺ വിളിച്ചു ശേഷം സംഭവിച്ചത് മിന്നൽ വേഗത്തിൽ കുറിപ്പ്

EDITOR

കെഎസ്ഇബി യെ കുറിച്ച് നാം പല വാർത്തകൾ ദിവസവും കേൾക്കാറുണ്ട് ചിലത് നല്ലതാകാം ചിലതു മോശവുമാകാം എന്നാൽ കസ്റ്റമർക്ക് ഒരു ബുദ്ധിമുട്ട് നേരിട്ടാൽ ഇത്ര പെട്ടെന്ന് നടപടി കൈക്കൊള്ളുന്ന ഒരു സ്ഥാപനം ഉണ്ടാകില്ല എന്ന് പറയാം.സംഭവം ഇങ്ങനെ 08 / 07 2021 രാവിലെ 8 .30 സനൂദ് വീടുകളെ കുറിച്ച് മാത്രം ചർച്ചകൾ നടക്കുന്ന എന്റെ വീട് എന്ന ഫേസ് ബുക്ക് ഗ്രുപ്പിൽ പോസ്റ്റ് ഇടുന്നു .പോസ്റ്റ് ഇങ്ങനെ  https://www.facebook.com/groups/enteveeduofficial/posts/861917684749576/

വീട്‌ പണിക്ക്‌ വേണ്ടി താത്കാലിക കണഷൻ എടുക്കാൻ K.S.E.B യിൽ അപേക്ഷിച്ചപ്പോൾ ഓവർസ്സിയർ വന്ന് 35000 രൂപ എസ്റ്റിമേറ്റ്‌ തുകയിട്ടു . മെയ്ൻ റോഡിൽ നിന്നും വീട്‌ നിൽക്കുന്ന സ്ഥലത്തേക്ക്‌ സ്റ്റേ പോസ്റ്റടക്കം മൂന്ന് പോസ്റ്റ്‌ വേണമെന്നാണുപറഞ്ഞത്‌. തുകയെല്ലാം കെ എസ്‌ ഇ ബിയിൽ നേരിട്ട്‌ കൊണ്ട്‌ പോയി അടച്ചു. പിന്നീട്‌ 2 ദിവസത്തിന്ന് ശേഷം കേരളം രണ്ടാം ലോക്ക്ഡൗണിലേക്ക്‌ പോയി. വിളിച്ച്‌ അന്വേഷിക്കുമ്പോൾ എല്ലാം പോസ്റ്റില്ല, മതിയായ സ്റ്റാഫില്ല, എന്ന് ചെയ്‌ത്‌ തരാൻ പറ്റും എന്ന് പറയാൻ പറ്റില്ല എന്ന സ്ഥിരം പല്ലവി. അങ്ങനെ രണ്ട്‌ മാസങ്ങൾക്ക്‌ ശേഷം ഈയടുത്താണു പോസ്റ്റ്‌ കൊണ്ട്‌ വന്ന് നാട്ടിയത്‌ . നാട്ടിയ പോസ്റ്റാണെങ്കിലോ എവിടെയോ ഉപയോഗിച്ച പഴക്കം ചെന്ന പായൽ പിടിച്ച, പോസ്റ്ററൊട്ടിച്ച പോസ്റ്റ്‌ ( എവിടെയോ ഉപയോഗിച്ചതാണെന്ന് വ്യക്തം) . പോസ്റ്റ്‌ കുഴിച്ചിട്ട്‌ ഇന്നേക്ക്‌ രണ്ടാഴ്ചയായി ഇന്ന് വരെ കണക്ഷൻ തന്നിട്ടുമില്ല. പോസ്റ്റിന്ന് പണം കെട്ടിയാൽ പുതിയ പോസ്റ്റ്‌ അല്ലേ തരേണ്ടത്‌ , ? ഇതിനൊക്കെ പരാതിപ്പെടാൻ വകുപ്പുണ്ടോ..? അതോ കോവിഡ്‌ കാരണം സ്റ്റാഫില്ല, പോസ്റ്റ്‌ നിർമ്മാണം നടക്കുന്നില്ല എന്നിങ്ങനെയുള്ള ന്യായീകരണത്തിൽ നമ്മുടെ പരാതി മുങ്ങിപ്പോകുമോ .?അറിയുന്നവർ ഒരു മറുപടി തരിക.

ഏകദേശം 5 മിനിറ്റിനുള്ളിൽ ഗ്രുപ്പിലെ തന്നെ മറ്റൊരു മെമ്പർ kSEB ഉദ്യോഗസ്ഥനായ അലക്സ് സാറിന്റെ നിർദേശ പ്രകാരം .KSEB നിന്ന് സനൂദ് നെ വിളിച്ചു ക്ഷമ പറയുന്നു 10 മിനിറ്റ് ജീവനക്കാർ സനൂദ് ന്റെ വീട്ടിലെത്തി പ്രശ്നം പരിഹരിക്കുന്നു .ശേഷം സനൂദ് പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ.

https://www.facebook.com/groups/enteveeduofficial/posts/861976621410349/

പോസ്റ്റ്‌ വിഷയത്തിൽ ഞാൻ ഇട്ട ഈ പോസ്റ്റിന്ന് തീരുമാനമായി. ഈ ഗ്രൂപ്പിലെ തന്നെ ഒരു പ്രിയ ഉദ്ദ്യോഗസ്ഥവ്യക്തിത്ത്വം അതിൽ ഇടപെടൽ നടത്തി .വെറും 5 മിനിറ്റിൽ KSEB യിൽ നിന്നും കാൾ വന്നു. അവരുടെ ഭാഗത്തുള്ള പ്രശ്നങ്ങൾ പറഞ്ഞ്‌ മനസ്സിലാക്കി തന്നു. പോസ്റ്റ്‌ പഴയതും , പുതിയതും എന്നത്‌ നമുക്ക്‌ പ്രശ്നമുള്ളതല്ല അതിന്ന് എന്ത്‌ സംഭവിച്ചാലും kseb റെസ്പോൺസിബിൾ ആണു. അത്‌ കൊണ്ട്‌ ആടെൻഷനും മാറിക്കിട്ടി. ലൈന്മാൻ വന്ന് കണക്ഷൻ ഇട്ടു പോയി. ഇനി വൈദ്യുതി ടെൻഷൻ ഇല്ലാതെ വീട്‌ പണി തുടങ്ങാം. പോസ്റ്റ്‌ കണ്ട്‌ തങ്ങളുടെ സ്വന്തം പ്രശ്നം പോലെ ഇടപെട്ട, കമന്റ്‌ ചെയ്ത , എല്ലാവർക്കും നന്ദി. ഒരുപാട്‌ പ്രശ്നങ്ങൾക്കും, പരിമിധികൾക്കും ഉള്ളിൽ നിന്ന് കൊണ്ട്‌ വീട്‌ പണിയുന്ന എന്നെപോലുള്ള ആയിരങ്ങൾക്ക്‌ ഒരു ആശ്രയം തന്നെയാണു ഇത്തരം പ്ലാറ്റ്ഫോമുകൾ. ഗ്രൂപ്പ്‌ അഡ്മിന്ന് പ്രത്യേക നന്ദി അറിയിക്കുന്നു.