18 കോടിയോളം വില വരുന്ന ഈ മരുന്ന് ഒരു ഡോക്ടറുടെ ഇടപെടലിലൂടെ സൗജന്യമായി ലഭിച്ചിരുന്നു ഇങ്ങനെ കുറിപ്പ്

EDITOR

ദാ, ഇതാണാ ഡോക്ടര്‍.18 കോടിയുടെ മരുന്നിന് വേണ്ടി കേരളം ഒറ്റക്കെട്ടായി കൈകോര്‍ത്ത നിമിഷം, പല ചര്‍ച്ചകള്‍ക്കിടയിലും ഒരു പേര് നമ്മള്‍ കേട്ടിരിക്കും. ആ കുഞ്ഞിനെ ചികിത്സിക്കുന്ന കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലിനെ കുറിച്ച്. പല പത്രക്കാരും ദൃശ്യമാധ്യമക്കാരുമെല്ലാം ഡോക്ടറുടെ ബൈറ്റ് ചോദിച്ച് പലതവണ വിളിച്ചിരുന്നു. പക്ഷെ മുഖ്യധാരയിലേക്ക് വരാതെ ഒതുങ്ങിക്കൂടുക എന്നതായിരുന്നു അവര്‍ക്കിഷ്ടം.

2020 ഒക്ടോബര്‍ മാസത്തില്‍ മലപ്പുറം ജില്ലയിലെ ഒരു രോഗിക്കുവേണ്ടി 18 കോടിയോളം വില വരുന്ന ഈ മരുന്ന് ഡോക്ടറുടെ ഇടപെടലിലൂടെ സൗജന്യമായി ലഭിച്ചിരുന്നു.സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അസുഖം ബാധിച്ച രോഗികളുടെ എണ്ണം നിലവില്‍ കേരളത്തില്‍ വളരെ കുറവാണ്. മാത്രമല്ല, ഫലപ്രദമായ ചികിത്സകളൊന്നും നിലവില്‍ ഈ രോഗത്തിന് നമ്മുടെ നാട്ടില്‍ ലഭ്യമല്ലാതിരുന്നതിനാല്‍ ഈ മേഖലയിലെ ഇടപെടലുകള്‍ക്ക് അധികമൊന്നും ആരും തയ്യാറായിരുന്നുമില്ല.

ഈ സാഹചര്യത്തിലാണ് ഡോ. സ്മിലുമോഹന്‍ലാല്‍ ഈ രംഗത്തേക്ക് കടന്ന് വരുന്നത്. എസ് എം എ ബാധിതരായവരുടെ സംഘടനയായ ക്യുവര്‍ എസ് എം എയാണ് നിലവില്‍ ഈ രംഗത്ത് സജീവമായ പ്രവര്‍ത്തനം നടത്തുന്നത്. ഇവരുമായി ചേര്‍ന്നാണ് ഡോ. സ്മിലു മോഹന്‍ലാലിന്റെ ഇടപെടലുകള്‍.എസ് എം എ ബാധിതര്‍ക്കായി താങ്കള്‍ നടത്തുന്ന നിസ്വാര്‍ത്ഥ സേവനത്തിന്റെ നേട്ടങ്ങള്‍ പൊതുസമൂഹത്തിനാകെ ലഭ്യമാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

കടപ്പാട് : അരുൺ