ശ്വാസ തടസ്സം 6 മാസമായ കുഞ്ഞിനെ ആശുപത്രി എത്തിക്കാൻ വാഹനം ഇല്ല അസുഖം പകരും എന്ന് ഓർക്കാതെ ഇവർ ചെയ്തത് കയ്യടി

EDITOR

പോലീസുകാർ ആണ് ഇ മഹാമാരിക്കാലത്തു നമ്മുടെ പോരാളികൾ .പ്രത്യേകിച്ച് കേരളാപോലീസുകാരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.പോലീസുകാരുടെ കുറ്റം കണ്ടെത്താൻ ആണ് നാം ശ്രമിക്കുന്നത്.ഇ മഹാമാരിക്കാലത്തു മാന്നാർ സ്റ്റോർ മുക്കിൽ പോലീസുകാർ ചെയ്ത നന്മക്കു ആണ് ആളുകൾ നന്ദി പറയുന്നത് .കാരണം പകരും എന്ന് അറിഞ്ഞിട്ടും ഇ അസുഖം ബാധിച്ച കുട്ടിയെ ആണ് അവർ രക്ഷിച്ചത് .കുറിപ്പിന്റെ പൂർണ്ണ രൂപം.

മാന്നാർ സ്റ്റോർ മുക്കിൽ കൈക്കുഞ്ഞുമായി നിന്ന് വാഹനങ്ങൾക്ക് കൈ കാണിക്കുന്ന ദമ്പതികളെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അതുവഴി വന്ന പോലീസ് വാഹനം നിർത്തി കാര്യമന്വേഷിച്ചപ്പോൾ ബാധിച്ച ശാസ തടസ്സം മൂർച്ഛിച്ചതിനെ തുടർന്ന് ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ വാഹനം കിട്ടാതെ വിഷമിക്കുകയാണ് എന്ന് പറയുകയും കുഞ്ഞിൻറെ നില ഗുരുതരമാണെന്ന് മനസ്സിലാക്കുകയും ചെയ്തതിനെതുടർന്ന് മാന്നാർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ ജോൺ തോമസ് സാറും സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സിദ്ദിഖ്, ജഗദീഷ് എന്നിവർ ഒരു നിമിഷം പോലും പാഴാക്കാതെ അസുഖ ബാധിതരായ മൂന്നുപേരെയും അവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അവരോടൊപ്പം തന്നെ കയറ്റി പരുമല ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ എത്തിക്കുകയും ചെയ്തു തങ്ങൾക്കും രോഗം പടരാൻ സാധ്യതയുണ്ട് എന്നും രോഗം പടർന്നു കഴിഞ്ഞാൽ ജീവൻ നഷ്ടപ്പെടാൻ വരെ സാധ്യത ഉണ്ട് എന്ന് അറിയാമായിരുന്നിട്ടും ആ മൂന്ന് ജീവനുകൾ രക്ഷിക്കുവാൻ ചെയ്ത ധീര പ്രവർത്തിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു ഒപ്പം അവർക്ക് മൂന്നു പേർക്കും വേഗം സുഖം പ്രാപിക്കാൻ സർവേശ്വരനോടു പ്രാർത്ഥിക്കുന്നു.