പെട്രോൾ വില സാധാരണക്കാരന് സർക്കാർ പോലും ചെയ്യാത്ത സഹായം ചെയ്തു ഇ പമ്പ് ഉടമ നന്മയ്ക്ക് കയ്യടി

EDITOR

ജനങ്ങൾ ഏറ്റവും ബുദ്ധിമുട്ടുന്ന സമയം ആണ് ഇത് പണി ഇല്ല ആളുകൾക്ക് ആ സമയത്തു തന്നെ വിലക്കയറ്റം മൂലം ആളുകൾ വളരെയധികം ബുദ്ധിമുട്ടുന്നു .പെട്രോൾ ഡീസൽ വില വർദ്ധന ആണ് ഇതിനു പ്രധാനമായും കാരണം .ഇത് പോലെ ഉള്ള സമയങ്ങളിൽ ആണ് ഗവൺമെന്റുകൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടത്.എന്നാൽ അതില്ലാത്തതിനാൽ നന്മ നിറഞ്ഞ ഒരു പ്രവർത്തനത്തിലൂടെ മാതൃക കാട്ടുകയാണ് ഹിന്ദുസ്ഥാൻ പെട്രോളിയം ( H P ) ഡീലർഷിപ്പായ പാറയിൽ ഫ്യുവൽസ് .സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

ഞാൻ കോട്ടയം ജില്ലയിൽ മണർകാട് ജംഗ്ഷനു സമീപം 10 വർഷമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം ( H P ) ഡീലർഷിപ്പായ പാറയിൽ പൂവെൽസ് മാനേജിംഗ് പാർട്ണറാണ്.ഈ പ്രതിസന്ധി കാലത്ത് നിത്യേനയുള്ള പെട്രോൾ , ഡീസൽ വില വർദ്ധന പൊതു ജനത്തെ താങ്ങാവുന്നതിലും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത് .ഭൂരി ഭക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം പെട്രോളിയം വില വർദ്ധനവു മൂലം അനുദിനം ദുസ്സഖമാവുകയാണ്.ഈ സാഹചര്യത്തിൽ ഓരോ ലിറ്റർ പെടോളിലും ഡീസലിലും അൻപത് (50) പൈസ വീതം കുറവ് ചെയ്ത് കൊണ്ട് ഞങ്ങൾ ഒരു ധീരമായ മാതൃകാ പ്രവർത്തനത്തിന് തുടക്കം കുറിക്കുകയാണ് ,ഇത് മൂലം ഇരുപതിനായിരം ലിറ്റർ വീതമുള്ള ഓരോ ലോഡിലും പതിനായിരം ( 10000 ) രൂപയുടെ നഷ്ടമാണ് ഞങ്ങൾക്കുണ്ടാവുക.

ഈ പ്രവർത്തനം സാമൂഹ്യ പ്രതിബദ്ധതയുള്ള കേരളത്തിലെ മറ്റ് പെട്രോളിയം ഡീലർമാർ ഏറ്റെടുക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.ഈ മഹാമാരി കാലത്ത് കോട്ടയം നഗരസഭയ്ക്ക് കോട്ടൺ മാസ്ക് കൾ വിതരണം ചെയ്തതടക്കം, മണർകാട് പഞ്ചായത്ത് പ്രദേശങ്ങളിലും നിരവധി സഹായ പ്രവർത്തനങ്ങളിൽ സഹകരിയ്ക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നതിൽ അഭിമാനമുണ്ട് .
ഞങ്ങൾ എടുത്ത ഈ തിരുമാനം ഭീമമായ പെട്രോളിയം നികുതി പണത്തിൽ നിന്നും ഒരു സംഖ്യ കുറവു ചെയ്യാൻ കേന്ദ്ര, കേരള സർക്കാരുകൾക്ക് പ്രേരകമാവുമെന്ന് പ്രതീക്ഷിക്കുന്നു പാറയിൽ ഫൂവൽസിൻ്റെ ഈ സദുദ്യമത്തിന് പ്രിയപ്പെട്ട മാധ്യമ സുഹ്യത്തുക്കളുടെ പരിപൂർണ്ണ പിന്തുണ അഭ്യർത്ഥിക്കുന്നു.വിശ്വസ്ഥതയോടെ ബെന്നി പാറയിൽ മണർകാട് ഫ്യൂവെൽസ് Mob 9447119875 മണർകാട്