പൊട്ടിപൊളിഞ്ഞു കിടന്ന അമ്മയുടെ വീട് വെറും 35 മണിക്കൂറിൽ ഇങ്ങനെ മാറ്റി എടുത്തു കയ്യടി

EDITOR

നാം അറിയുന്നില്ലെങ്കിലും ഒരുപാട് നല്ല കാര്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട് .പല തര൦ നന്മയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .അങ്ങനെ ഒരു നന്മ നിറഞ്ഞ പ്രവർത്തനം ആണ് ഇത് .തകർന്നു വാസയോഗ്യമല്ലാതെ കിടന്നിരുന്ന സുമതി അമ്മയുടെ വീട് 35 മണിക്കൂറുകൊണ്ട് നവീകരിച്ചു നൽകി എമർജൻസി റസ്ക്യൂ ഫോഴ്സ് വളരെയേറെ നാളുകളായി തകർന്നു കിടന്നിരുന്ന അടച്ചുറപ്പില്ലാത്ത വീട്ടിൽ ഭർത്താവും മകനും മരണപ്പെട്ട ആരുടെയും ആശ്രയമില്ലാതെ കഴിയുന്ന സുമതി അമ്മയുടെ വിഷമം നാല് ദിവസങ്ങൾക്ക് മുമ്പാണ് എമർജൻസി റെസ്ക്യൂ ഫോഴ്സ് ന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ വീട് നവീകരിക്കുന്നതിനുള്ള സാമ്പത്തികം സുമനസ്സുകളിൽ നിന്നും ശേഖരിച്ച് 01/072021 വ്യാഴാഴ്ച രാവിലെ 7:00 മണി മുതൽ 02/07/2021 വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടുകൂടി E R F പ്രവർത്തകരുടെ നേതൃത്വത്തിൽ വീടു പണി പൂർത്തീകരിച്ചത്
നവീകരിച്ച ഭവനം.

E R F ജില്ലാ പ്രസിഡണ്ട് പ്രണവ് തലാശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൈപ്പമംഗലം എംഎൽഎ ET ടൈസൺ മാസ്റ്റർ സുമതി അമ്മയ്ക്ക് കൈമാറി കൈപ്പമംഗലം പോലീസ് SHO KJ ജിനേഷ്, SI സുജിത്ത്, സിനിമ സീരിയൽ താരം ഷൈജൻ ശ്രീവൽസം, വാർഡ് മെമ്പർ സിബിൻ, പോളിടെക് സീനിയർ സൂപ്രണ്ട് കൃഷ്ണമോഹൻ എന്നിവർ ആശംസകൾ അറിയിച്ചു.E R F കോഡിനേറ്റർമാരായ വിഷ്ണു, ഷമീർ, അസീസ്, നിധീഷ്, ഹാഷിം, സാദിഖ്, അൻസി റഫീഖ്, ബാസിത് എന്നിവർചടങ്ങിന് നേതൃത്വം നൽകി.നിങ്ങളുടെ നാട്ടിൽ കഷ്ടത അനുഭവിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഉള്ള പ്രവർത്തികൾ നിങ്ങൾക്കും ചെയ്യാം