സുരേഷ്‌ഗോപിയെ വിളിച്ചാൽ പോരായിരുന്നോ മോനെ പത്താംക്ളാസുകാരനെ പിന്തുണച്ചു സോഷ്യൽ മീഡിയ

EDITOR

കൊല്ലം എം എൽ എ യും പ്രശസ്ത സിനിമ താരവുമായ മുകേഷ് വീണ്ടും ഒരു ഫോൺ കാൾ വിവാദത്തിലേക്ക് ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പുതിയ ആരോപണം. ഇതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി കൂട്ടുകാരന്റെ കൈയ്യില്‍ നിന്നും നമ്പര്‍ വാങ്ങി എംഎല്‍എയെ വിളിച്ചതാണെന്ന് പറയുന്ന വിദ്യാര്‍ത്ഥിയോട് എംഎല്‍എ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥി സ്വന്തം എംഎല്‍എയെ വിളിക്കാതെ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്.

നമ്പര്‍ തന്ന കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണമെന്നും മുകേഷ് വിദ്യാര്‍ത്ഥിയോട് പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. അത്യാവശ്യം പറയാനാണ് വിളിച്ചതെങ്കിലും ഒരിക്കല്‍ പോലും മുകേഷ് വിദ്യാര്‍ത്ഥി വിളിച്ചതിന്റെ കാര്യവും അന്വേഷിക്കുന്നില്ല.പാലക്കാട് എംഎല്‍എ എന്നൊരു ആള്‍ ജീവനോടെ ഇല്ലേയെന്നാണ് മുകേഷ് മറിച്ച് ചോദിക്കുന്നത്.നേതാക്കൾ അടക്കം പലരും ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ഒരുപാട് വിമർശനങ്ങൾ ആണ് വിഡിയോയ്ക്ക് താഴെ കമെന്റ് ആയി വരുന്നത് .സുരേഷ്‌ഗോപിയെ വിളിച്ചാൽ പോരായിരുന്നോ മോനെ എന്ന് പലരും കമന്റ് ആയി ചോദിക്കുന്നുണ്ട് .സംഭവത്തെ കുറിച്ച് മുകേഷ് പ്രതികരിച്ചിട്ടില്ല.