രോഗിയെ കൊണ്ട് പോകാൻ സ്വന്തം വീട് മതിൽ പൊളിച്ചു ശേഷം ആരും തിരിഞ്ഞു നോക്കിയില്ല പക്ഷെ ദൈവത്തിന്റെ കൈ നന്മ

EDITOR

ഉറച്ച തീരുമാനം ഉറപ്പുള്ള മതിൽ ഒരു മാസം മുൻപ്
രോഗിയെ കൊണ്ട് പോകാൻ വീടിനോട് ചേർന്നുള്ള മതിൽ പൊളിച്ചു ആംബുലൻസിനു വഴി ഒരുക്കിയ രാജേഷിനു അഭിനന്ദനപ്രവാഹം ആയിരുന്നു . ഫേസ് ബുക്കിലും വാട്സാപ്പിലും തരംഗം വീട്ടിൽ പോയി കണ്ടപ്പോൾ രാജേഷിന്റെ ഇരുപ്പും മതിലിന്റെ കിടപ്പും കണ്ടപ്പോൾ വിഷമം തോന്നി ഷെയറും ലൈക്കും ചെയ്ത ഓരോരുത്തരും നൂറു രൂപ വീതം കൊടുത്താൽ സുഖമായിട്ട് മതില് കെട്ടാ മായിരുന്നു മനസ്സിൽ തോന്നിയത് അതുപോലെ തന്നെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു എന്റെ പൊന്നു ദൈവമേ അതിനും കിട്ടി ഒരുപാട് ലൈക്കും ഷെയറും

ഒരു പ്രതികരണവും ആരും തന്നില്ല ഒരാളൊഴിച്ച് ഇന്ന് പണി പൂർത്തിയായ മതിൽ കാണുമ്പോൾ എനിക്കും അഭിമാനിക്കാം ആംബുലൻസിനു കടന്നു പോകാൻ വഴിയൊരുക്കിയ രാജേഷും മതില് പണിയാനുള്ള എല്ലാ സഹായവും ചെയ്തു തന്ന ആ നല്ല മനസിനുടമയും എന്റെ സുഹൃത്തുക്കളാണെല്ലോന്നോർത്ത്.