കിറ്റെക്സ് പ്രവർത്തനം നിർത്തിയാൽ പോലും സാബു ജേക്കബ് കോടീശ്വരൻ തന്നെ ആയിരിക്കും നഷ്ടം ആർക്കാണ് കുറിപ്പ്

EDITOR

ഇത് കേരളത്തിലെ ആദ്യത്തെ പേപ്പർ മിൽ ആണ് പുനലൂർ പേപ്പർ മിൽ . ഒറ്റവാക്കിൽ പറഞ്ഞാൽ തൊഴിലാളി സമരം മൂലം പൂട്ടി പോയ മറ്റൊരു സ്ഥാപനം . ആയിരക്കണക്കിന് ആളുകൾ ആണ് ഇവിടെ ജോലി ചെയ്തിരുന്നത് . ഇന്ന് ഇ സ്ഥാപനം ഉണ്ടായിരുന്നെങ്കിൽ നമ്മുടെ കേരളത്തിന്റെ പുനലൂരിന്റെ മുഖച്ഛായ തന്നെ മാറിയേനെ . നാല്പത് അൻപത് വർഷങ്ങൾക്ക് ശേഷം ഇത് തുറക്കാൻ പല തവണ ശ്രമിച്ചെങ്കിലും ഇപ്പഴും പൂട്ടി തന്നെ കിടക്കുന്നു . ഒരു കാര്യം പറയട്ടെ സുഹൃത്തുക്കളെ ഇത് പോലെ ഒരു സ്ഥാപനം പൂട്ടിപോയതു കൊണ്ട് ഇതിന്റെ മുതലാളിമാര് ഒന്നും പാപ്പരായില്ല ഇപ്പോഴും കോടീശ്വരന്മാർ തന്നെ ആണ് .

ഇത് പോലെ 100 കണക്കിന് സ്ഥാപനങ്ങൾ ആണ് നമ്മുടെ കൊച്ചു കേരളത്തിൽ പൂട്ടി പോയത് .പലതും തൊഴിലാളി സമരങ്ങൾ കാരണം മറ്റു സംസ്ഥാനങ്ങളിലേക്ക് പറിച്ചു നടപ്പെട്ടു നാം നോക്കുമ്പോൾ കേരളത്തിൽ ഇഷ്ടം പോലെ വലിയ വീടുകൾ ഒരുപാടു കടകൾ ആളുകൾക്ക് സുഖ ജീവിതം 1000 കണക്കിന് ആളുകൾ ഗൾഫിൽ പട്ടിയെ പോലെ പണി എടുക്കുന്നത് കൊണ്ട് മാത്രം ആണ് അത്.ഗൾഫിലെ ജോലികൾ പോയിക്കൊണ്ട് ഇരിക്കുകയാണ് ഇപ്പോൾ കുറച്ചു വർഷങ്ങൾ പോലും വേണ്ടി വരില്ല ഇവിടെ ദാരിദ്ര്യം കൂടി വരാൻ.അവസാനത്തെ സംഭവമായി കിറ്റെക്സ് കേരളം വിടാൻ തുടങ്ങുന്നു എന്ന് കേൾക്കുന്നു.

നാം ഒന്ന് ആലോചിക്കണം ഇ കിറ്റക്സ് മുതലാളിയും അദ്ദേഹത്തിന്റെ 10 തലമുറയ്ക്ക് ഉള്ളതും അദ്ദേഹം അധ്വാനിച്ചു നേടി കാണും .അദ്ദേഹത്തിന് ഇത് പൂട്ടിയാൽ ഒന്നും സംഭവിക്കാനില്ല .സംഭവിക്കാൻ പോകുന്നത് ഇ തൊഴിലാളികൾക്ക് മാത്രം ആണ് .നഷ്ടവും തൊഴിലാളികൾക്ക് മാത്രം.ഇത് പോലെ ഓരോ വ്യവസായവും നാട്ടിൽ നിന്ന് പാടി ഇറങ്ങി പോയി നമ്മുടെ വരും തലമുറയെ ദാരിദ്രയത്തിലേക്ക് തള്ളി വിടാതിരിക്കാൻ അധികാരികൾ ഉറപ്പായും ശ്രദ്ധിക്കുക.പുനലൂർ പേപ്പർ മിൽ പോലെയും മറ്റു കേരളത്തിൽ നിന്ന് പോയ സ്ഥാപനങ്ങളുടെയും അവസ്ഥ ഉണ്ടാകാതിരിക്കട്ടെ .അത് നമ്മുടെ സംസ്ഥാനത്തിന് മാത്രം ആകും നഷ്ടം.