കരുതിക്കൂട്ടി ചെയ്യുന്നത് ,ഫോൺവിളി വിവാദത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി മുകേഷ് എം എൽ എ

EDITOR

ഫോൺ വിളി വിവാദത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി കൊല്ലം എം എൽ എ മുകേഷ് . ഇലക്ഷൻ ജയിച്ചപ്പോൾ മുതൽ ചില കരുതിക്കൂട്ടി ഉള്ള ഫോൺ വിളികളും മറ്റും തന്റെ നേരെ ഉണ്ടാകുന്നുണ്ട് എന്നും ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അദ്ദേഹം പറയുന്നു.നിരന്തരമായി തന്നെ ഫോൺ വിളിച്ചു ഹറാസ് ചെയ്യാൻ പ്ലാൻ ചെയ്തു വിളിക്കുന്നുണ്ട് എന്നും കൊല്ലം ഇരവിപുരം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.തനിക്ക് വരുന്ന കോളുകൾക്ക് എല്ലാം റിപ്ലൈ ചെയ്യാറുണ്ട് എന്നും എടുക്കാൻ പറ്റിയില്ല എങ്കിൽ തിരിച്ചു വിളിക്കുന്ന പതിവ് ആണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളോട് എങ്ങനെ പെരുമാറണം എന്ന് അറിയുന്ന ആളാണ് താൻ .കുട്ടികൾക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തുകൊണ്ട് ഇരിക്കുകയാണ് .കൊല്ലം ജില്ലയിൽ പഠിക്കാൻ ഫോണും ടാബും ഇല്ലാത്തവർക്ക് ഇതിനകം അതിനു വേണ്ടി ഒരുപാടു ഫോൺ വാങ്ങി നൽകി എന്നും എം എൽ എ പറഞ്ഞു.