കോടിക്കണക്കിനു ആളുകൾ ചോദിക്കുന്നത് വീട് നിർമ്മിക്കാൻ ഏതു സിമെന്റ് ആണ് നല്ലത് ഉത്തരം ഇതാ

EDITOR

പ്രശാന്ത് ടി വള്ളിക്കുന്ന് ഓവർസിയർ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പലരും ചോദിക്കാറുള്ള സ്ഥിരം ചോദ്യമാണ്- വീടിൻ്റെ സ്ലാബ് നിർമ്മിക്കാൻ ഏറ്റവും നല്ല സിമൻ്റ് ഏതാണ്?53 grade സിമൻറ് ഉപയോഗിക്കുകയാണ് ഏറ്റവും നല്ലത്. തേപ്പിനു മാത്രം 43 grade ഉപയോഗിക്കുക.Ordinay portland cement/ puzzolona Cement എന്നിവയാണ് സാധാരണ നമ്മൾ ഉപയോഗിക്കുന്നത്.ഇതിൽ ഏത് ഉപയോഗിച്ചാലും കുഴപ്പമില്ല.പക്ഷേ അതിൻ്റെ നിർമ്മാണ തിയതി നന്നായി നോക്കണം.3 മാസം കഴിഞ്ഞത്ഉപയോഗിക്കരുത്. പാക്കറ്റിൻ്റെ സൈഡിൽ മാസം / വർഷം കൊടുത്തിട്ടുണ്ടാവും.ഉദാഹരണത്തിന് M/ Y 06/ 2021 ISI മുദ്രയുള്ള ഏത് സിമൻറും സിമൻറിൻ്റെ എല്ലാ ഗുണങ്ങളും ഉള്ളത് തന്നെയാണ്.എന്നാൽ സിമൻറിലെ പ്രധാന ഘടകമായ ലൈം സ്റ്റോണിൻ്റെ ഗുണമാണ് പലപ്പോഴും ഒരു ബ്രാൻഡിനെ മുന്നിലെത്തിക്കുന്നത്.

സിമൻറിനെ പറ്റി ഒന്നും അറിയാത്തവരും UItratech എടുക്കണം അതാ നല്ലതെന്ന് പറഞ്ഞ് കേൾക്കാറുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥിരതയാർന്ന പ്രകടനം ആ കമ്പനി കാഴ്ചവെക്കുന്നുണ്ട് എന്നത് സത്യം തന്നെയാണ്.ഡാൽമിയ / അംബുജ / ശങ്കർ / രാംകോ / വജ്രം/ മലബാർ / എ സി സി / JSW ഇതെല്ലാം നല്ല സിമൻറ് തന്നെയാണ്.പല കാലങ്ങളിലും ഇതിൽ ഓരോരുത്തരായിരുന്നു രാജാവ്.പാമ്പൻ പാലം ഉണ്ടാക്കിയത്
ശങ്കർ സിമൻറു കൊണ്ടാണ്.ഈ പരസ്യം വെച്ച് അവർ മുന്നോട്ടു പോയപ്പോൾ നമ്മൾ അത് വാങ്ങി.

റെയിൽവേ സ്ലീപ്പുകൾ ഉണ്ടാക്കുന്നത് ഡാൽമിയ സിമൻറു കൊണ്ടാണെന്ന് ഈയിടെ അവർ പരസ്യം ചെയ്തപ്പോൾ നമ്മളിൽ പലരും ഇപ്പോൾ അതിലേക്ക് മാറിയിട്ടുണ്ട്.The Engineer’s choice എന്നത് പാക്കറ്റിൽ വലുതാക്കി എഴുതിവെക്കണത് Ultratech ന് നല്ല മൂല്യം നൽകുന്നുണ്ട്.എഞ്ചിനീയറുടേതാണെങ്കിൽ എൻ്റെയും choice ഇതു തന്നെയെന്ന ബോധം സാധാരണക്കാരിൽ ഉടലെടുക്കുന്നു. റെയിലിൻ്റെ അടുത്ത് വീട് വെക്കാൻ നല്ലത് അൾട്രാടെക് ആണെന്ന് ആദിത്യ ബിർള ഗ്രൂപ്പ് പരസ്യമാക്കിയതിൻ്റെ ക്ഷീണം തീർക്കാനാണ്.

അങ്ങനെയെങ്കിൽ റെയിൽ സ്ലീപ്പർ ഉണ്ടാക്കുന്നത് ഞങ്ങളാണെന്ന് ഡാൽമിയ പറയുന്നത്.ഏത് സിമൻറ് ഉപയോഗിച്ചാലും കൃത്യം mix ൽ ചെയ്യുക. സ്ലാബ് വാർക്കാൻ 1: 1.5: 3 എന്ന കൂട്ട് പ്രയോഗിക്കുക.പണിക്കാർ ചിലപ്പോൾ ഈ കൂട്ട് മനസിലാവാതെ തെറ്റിക്കും.കോൺക്രീറ്റ് ചെയ്യുമ്പോൾ കനത്ത വെയിൽ ആണെങ്കിൽ അരമണിക്കൂറിന് ശേഷം സ്ലാബ് sർ പോളിൻ ഷീറ്റുകൊണ്ട് മൂടണം. അതിൻ്റെ പുറത്ത് ചെറുതായി വെള്ളം തളിക്കണം. വളരെ ശ്രദ്ധിച്ചു വേണം ഇത് ചെയ്യാൻ.കോൺക്രീറ്റ് സ്ലാബ് നന്നായി നനക്കുക .ഇല്ലെങ്കിൽ പണി പാളും.പിന്നെ സിമൻറിനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടാവില്ല. എന്നിരുന്നാലും നമ്മൾ ഒട്ടും പറഞ്ഞു കേൾക്കാത്ത ബ്രാൻഡ് എടുക്കാതിരിക്കുകയാണ് നല്ലത്.