ട്രെയിനികൾ എല്ലാം ഫാമിലിയുമൊത്ത് സന്തോഷം പങ്കിടുമ്പോൾ ഒരു മൂലയ്ക്ക് ഒതുങ്ങി മാറി മകനെ മാറോടണച്ച് അവൾ

EDITOR

Updated on:

ആനിയെപ്പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്.നാലോ അഞ്ചോ വർഷങ്ങൾക്ക് മുൻപാണ് ആനിയെ ഞാൻ കാണുന്നത്.പോലീസ് അക്കാദമിയിലെ കൾച്ചറൽ പ്രോഗ്രാമിനിടെ മുടി ബോബ് ചെയ്ത പെൺകുട്ടി,ആൺകുട്ടിയുടെ ലുക്കിൽ. ചിരിക്കുമ്പോഴും അവളിലെ മൂകതയാണ് ഞാൻ ശ്രദ്ധിക്കാൻ കാര്യം.പിന്നീട് ഞാൻ അവളെ കണ്ടത് പാസിങ് ഔട്ട് പരേഡ് കഴിഞ്ഞപ്പോൾ അന്ന് എന്റെ കണ്ണുകൾ തേടിയിരുന്നത് അവളെ മാത്രമായിരുന്നു എന്നതാണ് സത്യം.ബാക്കി ട്രെയിനികൾ എല്ലാം ഫാമിലിയുമൊത്ത് സന്തോഷം പങ്കിടുമ്പോൾ ഒരു മൂലയ്ക്ക് ഒതുങ്ങി മാറി മകനെ മാറോടണച്ച് അവൾ ഞാൻ അവൾക്ക് അടുത്തെത്തി ഒന്നും പറയാതെ കൈ കൊടുത്തു അവളിൽ അമ്പരപ്പ് ഉണ്ടായിരുന്നു.അവളുടെ ട്രെയിനർ ആയ റസാഖ് സാറിന്റെ ഭാര്യ എന്ന നിലയിൽ ബഹുമാനവും.

പക്ഷേ അവളുടെ തണുത്ത ചെറുതായി വിറകൊള്ളുന്ന വിരലുകളുടെ നൊമ്പരം അന്നേ എനിക്ക് മനസ്സിലായി.അന്നേ അവൾ എന്റെ ആനിക്കുട്ടൻ ആയി എന്റെ ഹൃദയത്തിൽ പറ്റി കൂടി.ഒരിക്കലും ഞാൻ അവളെ ആനിക്കുട്ടി എന്ന് വിളിച്ചില്ല.പിന്നെ ഞങ്ങൾ കമ്പനിയായി.തിരുവനന്തപുരത്ത് അവൾ കോൺസ്റ്റബിളായപ്പോഴും ബന്ധം തുടർന്നു.ഒരിക്കൽ അവൾ എന്റെ കൂടെ എന്റെ വീട്ടിൽ മകനോടൊത്ത് അന്തിയുറങ്ങി.എസ്ഐ ആകാനായി വീണ്ടും ട്രെയിനിങിന് പോലീസ് അക്കാദമി എത്തിയപ്പോഴും അവൾ ആദ്യം എന്നെ കണ്ടു.അവളുടെ ഓരോ ഉയർച്ചയും എന്റെ ഉയർച്ച ആയിരുന്നു.ട്രെയിനിങ് കഴിഞ്ഞ് ആദ്യ പോസ്റ്റിംഗ് ഇടവേളയിൽ അവൾ വീണ്ടും വന്നു.

അവളോട് ഒരേയൊരു ആഗ്രഹം പറഞ്ഞ എന്റെ ആഗ്രഹം സാധിപ്പിക്കാൻ, അവളോടൊത്ത് ഒന്ന് ബുള്ളറ്റിൽ കറങ്ങാൻ അങ്ങനെ അതും നടന്നു.അന്ന് അവൾ അവളുടെ കഥ എന്നോട് പറയുമ്പോഴൊക്കെ നിറഞ്ഞത് എന്റെ കണ്ണുകൾ ആയിരുന്നു ഇന്നും എന്റെ കണ്ണുകൾ നിറയുന്നുണ്ട് അതുപക്ഷെ സന്തോഷംകൊണ്ട്, അഭിമാനം കൊണ്ട് എന്റെ ആനിക്കുട്ടൻ ഇന്ന് എല്ലാവരുടെയും Anie Siva ആയതിലുള്ള സന്തോഷംകൊണ്ട്.അഭിമാനം ഞങ്ങളുടെ ആനി ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ളതാണ്
സനിത പാറാട്ട്