കിരണ്‍ മാത്രമല്ല ഇങ്ങനത്തെ പയ്യന്‍മാരും ഇവിടെയൊക്കെ ഉണ്ട് കഴിഞ്ഞ രാത്രി വാഹനപരിശോധന നടത്തിയപ്പോൾ കണ്ടത് കുറിപ്പ്

EDITOR

ഇന്നലെ രാത്രി ഏകദേശം 12 മണിയോടടുത്ത് വാഹന പരിശോധന നടത്തി കൊണ്ടിരുന്നപ്പോള്‍ ഒരു ആള്‍ട്ടോ കാര്‍ കൈ കാണിച്ച് നിര്‍ത്തി ഒറ്റ നോട്ടത്തില്‍ തന്നെ സാധുവെന്ന് തോന്നിക്കുന്ന ഒരു യുവാവ് മാത്രം ആണ് വണ്ടിയില്‍ ഉണ്ടായിരുന്നത് .എവിടെ പോയെന്ന് ചോദിച്ചപ്പോള്‍ കക്ഷി പറയേണ് വൈഫിന് ഫുഡ് കഴിക്കണോന്ന് പറഞ്ഞപ്പോള്‍ വാങ്ങാന്‍ പോയതാണെന്ന് പറഞ്ഞിട്ട് ഫുഡ് പാഴ്സല്‍ കവര്‍ കാണിച്ചു തന്നു .ഈ സമയത്ത് ഏത് ഹോട്ടല്‍ തുറക്കാനാണെന്ന് ചോദിച്ചപ്പോള്‍ ഇപ്പോ പോയതല്ല സാറേ.

9 മണിക്ക് മുമ്പേ പോയതാണ് , വൈഫ് pregnant ആണ് അവള്‍ക്ക് വിശക്കുന്നൂന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന് പോയതാണ് ,ഹോട്ടലിലെ (ആലുവ ദേശം ഭാഗത്തുളള ഒരു ഹോട്ടലാണ്) ഫുഡ് അവള്‍ക്ക് ഭയങ്കര ഇഷ്ടമാണ് , എന്നാല്‍ അതു വാങ്ങി കൊടുക്കാന്ന് കരുതി പോയപ്പോള്‍ കാറിന്‍റെ പെട്രോള്‍ തീര്‍ന്ന് വഴിയിലായി പിന്നെ ഒരു കൂട്ടുകാരനെ വിളിച്ചു അവന്‍റൊപ്പം ബൈക്കില്‍ പോയി കട പൂട്ടുന്നതിന് മുമ്പ് പാഴ്സല്‍ വാങ്ങി , പിന്നെ പമ്പില്‍ പോയി പെട്രോള്‍ വാങ്ങി കാറ് കിടക്കുന്നിടത്ത് എന്നെ ഇറക്കി അവന്‍ പോയി . പെട്രോള്‍ ഒഴിച്ചിട്ടും കരട് കയറിയത് കൊണ്ടാണോന്ന് അറിയില്ല കുറേ നേരമെടുത്തു വണ്ടി start ആകാന്‍ അതുകൊണ്ടാണ് ഇത്ര ലേറ്റ് ആയത് .

പണ്ട് വായിച്ച ബഷീറിന്‍റെ പൂവമ്പഴത്തിലെ കഥ പെട്ടെന്ന് മനസ്സിലേക്കോര്‍മ്മ വന്നു , അക്കഥയിലെ climax പോലെ ആകുമോ ആവോ ഇവന്‍ ഇന്ന് വീട്ടില്‍ ചെല്ലുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന climax എന്തായാലും അവനെ വേഗം പറഞ്ഞു വിട്ടു.അല്ല.വേറൊന്നും ഉണ്ടായിട്ടല്ല ഞാനീ കഥ പറഞ്ഞത്.കിരണ്‍ മാത്രമല്ല ഇങ്ങനത്തെ പയ്യന്‍മാരും ഇവിടെയൊക്കെ തന്നെ ഉണ്ട് എന്നൊക്കെ എല്ലാര്‍ക്കും മനസ്സിലായില്ലേ.അത്രേയുളളൂNB:എന്‍റെ നല്ലപാതിക്ക് FB അക്കൗണ്ട് ഇല്ലാത്തത് കൊണ്ട് ഞാന്‍ safe ആണ് ,ഇല്ലെങ്കില്‍ ഇതൊക്കെ അവള്‍ വായിച്ചാല്‍ നുമ്മക്കും പണിയാകും.

കടപ്പാട് :ജെനീഷ് ചേരമ്പള്ളി