രണ്ടു വർഷമായപ്പോൾ കിഡ്നി ഫെയിലായി ഞാൻ വീണുപോയി എന്റെ വിസർജ്യം പോലും വൃത്തിയാക്കി കുളിപ്പിച്ചു അവൾ കുറിപ്പ്

EDITOR

സോഷ്യൽ മീഡിയയിൽ ദിവസവും നാം ഒരുപാട് പോസ്റ്റുകൾ കാണാറുണ്ട് .വിസ്മയ ക്കു സംഭവിച്ച ദുരവസ്ഥയ്ക്ക് ശേഷം പലരും ജീവിതത്തിലെ പ്രശനങ്ങൾ തുറന്നു പറഞ്ഞു സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടിരുന്നു.എന്നാൽ ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവിനെ അതിനേക്കാൾ ജീവനായി സ്നേഹിക്കുന്ന ദമ്പതികൾ .ബിനുവിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ.

രണ്ടു ഇമിറ്റേഷൻ മാലയും ഒരു ഗ്രാമിന്റെ ഒരു കമ്മലും ഒരു മോതിരവും ഞാൻ തന്നെ വാങ്ങി കൊടുത്തു,എന്റെ വീട്ടിൽവച്ചു കല്യാണവും നടത്തി.രണ്ടു വർഷമായപ്പോൾ കിഡ്നി ഫെയിലായി ഞാൻ വീണുപോയി.ഡയാലിസിസും ദുരിതവുമായി മുന്നോട്ടുപോകുമ്പോൾ ഒപ്പം നിന്നു അമ്മയെപ്പോലെ പരിചരിച്ചു, ഉറങ്ങാതെ കൂട്ടിരുന്നു,എന്റെ വിസർജ്യം പോലും വൃത്തിയാക്കി,കുളിപ്പിച്ചു.
ഒടുവിൽ അവളുടെ ഒരു കിഡ്നി എനിക്ക് തന്നു എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.ഇപ്പൊ എന്റെ ചിലവുകൾക്കായി esi ബെനിഫിറ്റ്നു വേണ്ടി ജീവൻ പണയംവച്ചു കോവിഡ് ഡ്യൂട്ടിക്ക് പോകുന്നു.ഇതാണ് എനിക്ക്കിട്ടിയ സ്ത്രീധനം.അന്യന്റെ അധ്വാനത്തിന്റെ ഫലം നക്കാനിരിക്കുന്ന എല്ലാ സ്ത്രീധന മോഹികൾക്കും സമർപ്പിക്കുന്നു