വിസ്മയയുടെ വാർത്ത കണ്ടു പറയുന്നു എന്റെ പെങ്ങളെയും കെട്ടിച്ചു 10 ദിവസം കഴിഞ്ഞു അവൾ കരഞ്ഞു എന്നെ വിളിച്ചു കുറിപ്പ്

EDITOR

വിസ്മയ എന്ന പെൺകുട്ടിയുടെ വാർത്ത വായിച്ചപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് പറയാതെ ഇരിക്കാൻ ആവില്ല.എൻറെ എഴുത്തിന്റെ ശൈലി കൊണ്ട് ചിലർക്കെങ്കിലും ഇത് കഥയായി തോന്നാം. ഇത് ഞങ്ങളുടെ അനുഭവം ആണ്. അന്ന് കുറെ വിഷമിച്ചു പക്ഷെ ഇന്ന് അവളുടെ ജീവിതം കാണുമ്പോൾ എല്ലാം നല്ലതിനായിരുന്നു എന്നു തിരിച്ചറിയുന്നു.ഈ പോസ്റ്റ് വായിക്കുന്നവർ ഷെയർ ചെയ്യുക ഒരുപക്ഷേ ഏതെങ്കിലും ഒരു പെൺകുട്ടിയെ അതഹത്യയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞാലോ ?

എന്റെ വീട്ടിൽ കളിച്ചു ചിരിച്ചു നടന്നിരുന്ന പെങ്ങളെ കെട്ടിച്ചു വീട്ടു പത്താം ദിവസം “എന്നെ ഇവിടുന്ന് ഒന്ന് വിളിച്ചു കൊണ്ട് പോ അണ്ണാ ഇല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരും ” എന്ന് അവൾ എന്നെ വിളിച്ചു കരഞ്ഞപ്പോൾ എന്റെ ചങ്കു തകർന്നു പോയി 40 കിലോമീറ്റർ ദൂരം ഞാൻ നെഞ്ചുകീറി ഞാനും എന്റെ വീട്ടുകാരും പാഞ്ഞെത്തിയപ്പോൾ എന്നെ വിളിച്ച കുറ്റത്തിന് അവളുടെ അടിവയറ്റിൽ ചവിട്ടിയിട്ടു ഒന്നു അറിയാത്ത പോലെ നിന്ന ആ പരനാറി പറഞ്ഞു
നിങ്ങളൊക്കെ എന്തിനാ വന്നത് ഇവൾക്ക് ഇവിടെ സുഖമാണെന്ന് ആ പിശാചിനും കുടുംബത്തിനും എന്റെ പെങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാൻ വിട്ടുകൊടുക്കാൻ എന്റെ മനസ്സനുവദിച്ചില്ല.ആ പട്ടിയെ ഇനി നമുക്ക് വേണ്ടട എന്ന് പറഞ്ഞു അവളെയും കൊണ്ട് ഞങ്ങൾ വീട്ടിൽ വന്നു.എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം.

3 മാസം കൊണ്ട് ഡിവോഴ്സ് ആയി. നാട്ടുകാര് നാറികളും ചില ചെറ്റ ബന്ധുക്കളും ഇല്ലാ കഥകൾ പലതും മെനഞ്ഞു പക്ഷെ ഞങ്ങൾ അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല കാരണം ഡിവോഴ്സ് എന്നത് ആദ്യമായി നടക്കുന്നത് എന്റെ പെങ്ങൾക്ക് അല്ല എന്ന ബോധം പിന്നെ എന്റെ പെങ്ങൾ ഭർത്താവുമായി പിരിഞ്ഞു ഞങ്ങളുടെ വീട്ടിൽ വന്നു നിൽക്കുന്നത് ഞങ്ങൾക്ക്‌ അഭിമാനക്കുറവായി തോന്നിയില്ല.

ഇതിനിടയിൽ അവൾക്കൊരു ജോലി കിട്ടി അവൾ ഹോസ്റ്റലിലേക്ക് മാറി
അവിടെ നല്ലൊരു കൂട്ടുകാരിയെ കിട്ടി അവളുടെ വിഷമങ്ങൾ മാറാൻ ആ സൗഹൃദം വഴിയൊരുക്കി ഇനി ഒരു കല്യാണം വേണ്ട (ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ചയ്ക്ക് പിന്നെ വെള്ളം കണ്ടാൽ പേടി ആയിരിക്കുമല്ലോ) എന്ന് തീരുമാനിച്ച അവളെ അഞ്ചു വർഷത്തിന് ശേഷം ( അതുവരെ അവൾക്കു ചിന്തിക്കാനും സാഹചര്യങ്ങളെ മനസിലാക്കാനും ഉള്ള സമയം കൊടുത്തു) വീണ്ടും അവളെ കല്യാണം കഴിപ്പിച്ചു. അവർ ഇപ്പോൾ പരസ്പരം സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്നതുകൊണ്ട് സന്തോഷമായി കുഞ്ഞിനോടൊപ്പം ജീവിക്കുന്നു.
എന്റെയും കുടുംബത്തിന്റെയും സപ്പോർട് അന്ന് അവൾക്കു കിട്ടിയില്ലായിരുന്നെങ്കിൽ ഒരു മരണത്തിന്റെ എഫ് ഐ ആർ അവളുടെ പേരിലും രജിസ്റ്റർ ചെയ്യപ്പെട്ടേനെ.

തന്നെ ഉപദ്രവിക്കുന്ന ഭർത്താവിനെയോ ഭർത്താവിന്റെ വീട്ടുകാരെയോ ഒന്ന് എതിർത്ത് സംസാരിക്കാനുള്ള ധൈര്യം ഒരു പെൺകുട്ടിക്ക് ഉണ്ടാകണക്കണെമെങ്കിൽ എന്തിന് സ്വന്തം വീട്ടുകാരോട് പറഞ്ഞു ഒന്നു പൊട്ടിക്കരയണമെങ്കിൽ ആദ്യം വേണ്ടത് സ്വന്തം വീട്ടുകാരുടെ സപ്പോർട് ആണ്. കൊല്ലാൻ കൊടുക്കാൻ അറവുമാടാണോ നിങ്ങളുടെ മകൾ അല്ലെങ്കിൽ സഹോദരി എന്ന തിരിച്ചറിവ് ആണ് സമൂഹത്തിനു വേണ്ടത്. കെട്ടിച്ചു വിടാൻ 18 വയസു തികയുന്നത് നോക്കി ഇരിക്കാതെ അവൾക്കു ഒരു തൊഴിൽ കിട്ടാൻ പര്യാപ്തമായ രീതിയിൽ വളർത്തിയെടുക്കുകയാണ് വേണ്ടത്.എൻറെ എഴുത്തിന്റെ ശൈലി കൊണ്ട് ചിലർക്കെങ്കിലും ഇത് കഥയായി തോന്നാം. ഇത് ഞങ്ങളുടെ അനുഭവം ആണ്. അന്ന് കുറെ വിഷമിച്ചു പക്ഷെ ഇന്ന് അവളുടെ ജീവിതം കാണുമ്പോൾ എല്ലാം നല്ലതിനായിരുന്നു എന്നു തിരിച്ചറിയുന്നു.ഈ പോസ്റ്റ് വായിക്കുന്നവർ ഷെയർ ചെയ്യുക ഒരുപക്ഷേ ഏതെങ്കിലും ഒരു പെൺകുട്ടിയെ അതഹത്യയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞാലോ ?

കടപ്പാട് : ഹരി ഉണ്ണി കൃഷ്ണൻ