മറ്റുള്ളവർ അവനവന്റെ പണി നോക്കി മുറിവൈദ്യമായി ജീവിച്ചു മോഹനൻ നായർ ആധുനിക വൈദ്യ ശാസ്ത്രത്തെ വെല്ലു വിളിച്ചു കുറിപ്പ്

EDITOR

മോഹനൻ വൈദ്യർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു സംവിധായകൻ അഖിൽ മാരാർ എഴുതിയ കുറിപ്പ് ചർച്ച ആകുന്നു.വിമർശനം ഉണ്ടെങ്കിലും മുഴുവനായി അദ്ദേഹത്തെ വിമർശിക്കാൻ കഴിയില്ല എന്ന് അഖിൽ തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു അഖിലിന്റെ കുറിപ്പ് പൂർണ്ണ രൂപം ഇങ്ങനെ.

മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി എന്ന വാർത്ത കേട്ട് കുറച്ചു സമയം ഞാൻ മൂകമായി.സമൂഹത്തിൽ നന്മയ്ക്കായി ശബ്‌ധിച്ചു അതിന്റെ പേരിൽ പരിഹാസങ്ങളും ജയിൽ വാസവും അനുഭവിക്കേണ്ടി വന്ന ഒരു സാധു മനുഷ്യൻ കപട ലോകത്തിൽ ആത്മാർത്ഥത വലിയ അപകടം ആവുമ്പോൾ സമൂഹത്തിൽ ഒറ്റപ്പെട്ടു ജീവിക്കേണ്ടി വരും.എത്രയോ മനുഷ്യർക്ക് എങ്ങനെ ജീവിക്കണം എന്ന് കാട്ടി കൊടുത്തതിന്റെ പേരിൽ കച്ചവട വത്കരിക്കപ്പെട്ട വൈദ്യ ശാസ്ത്രത്തെയും മായം കലർന്ന ഭക്ഷണത്തെയും വിമർശിച്ചതിന്റെ പേരിൽ കള്ളന്മാർ ഒത്തു ചേർന്ന് ഇല്ലാതാക്കാൻ ശ്രമിച്ച മനുഷ്യൻ.മോഹനൻ വൈദ്യർ കേരളത്തിൽ പരിഹാസ കഥാപാത്രം ആയി മാറിയിരുന്നു എന്നത് ഇന്നത്തെ യാഥാർഥ്യമാണ്.എന്ത്കൊണ്ടാണ് മോഹനൻ വൈദ്യർ മാത്രം പരിഹാസത്തിനു പാത്രമായി തീരുന്നത്.അദ്ദേഹം സംസാരിച്ച രീതി കൊണ്ടാണോ..?അതോ ചികിത്സയിൽ വരുത്തിയ പിഴകൾ കൊണ്ടാണോ..?മറ്റുള്ള ഒരു നാട്ടുവൈദ്യനും ഇല്ലാത്ത വിമർശനം എന്ത് കൊണ്ടാണ് ആധുനിക വൈദ്യ ശാസ്ത്ര വിദഗ്ധന്മാർ മോഹനൻ നായർക്ക് നേരെ ചൊരിഞ്ഞത്.

ഉത്തരം ലളിതം മറ്റുള്ളവർ അവനവന്റെ പണി നോക്കി മുറിവൈദ്യമായി ജീവിച്ചു പോയപ്പോൾ മോഹനൻ നായർ ആധുനിക വൈദ്യശാസ്ത്രത്തെ വെല്ലു വിളിച്ചു.ആവശ്യത്തിനും അനാവശ്യത്തിനും അയാൾ ആധുനിക വൈദ്യശാസ്ത്ര രീതികളെ വിമർശിച്ചു.മോഹനൻ നായർ പറഞ്ഞതിൽ കുറെയൊക്കെ പൊതു ജനം അംഗീകരിച്ചു തുടങ്ങി എന്ന് കണ്ടപ്പോൾ നാലുപാടും നിന്നും മോഹനനെ എതിർക്കാനും ട്രോൾ വഴി കളിയാക്കാനും നിരവധി പേർ രംഗത്തെത്തി.സത്യത്തിൽ ആരാണ് മോഹനൻ നായർ.ഞാൻ മനസ്സിലാക്കുന്നത് ആയുർവേദത്തെ കുറിച്ചു അധികമൊന്നും അറിയാത്ത എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തെ എതിർക്കുന്ന ഒരു സാധു മനുഷ്യൻ.അയാൾക്കറിയാം മനുഷ്യന്റെ രോഗങ്ങൾ ഏറെക്കൂറെയും ജീവിത ശൈലിയിൽ നിന്നാണ് എന്ന്.. അതുകൊണ്ടാണ് അയാൾ ആഹാരത്തെ മരുന്നായി കാണാൻ പറയുന്നത്.സ്വാമി നിർമലാനന്ദഗിരിയെ പോലെ ഒരു മനുഷ്യൻ ഇന്ന് ഇല്ലാതെ പോയതാണ് മോഹനൻ വൈദ്യർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും.

എന്തെന്നാൽ സ്വാമി ആയുർവേദത്തിൽ അറിവിന്റെ പരമ പീഠം കയറിയ വെക്തി ആയിരുന്നു.ആയുർവേദം ഒരു ജീവിത ഉപാസന ആണ്.ആ വിധി പ്രകാരം ജീവിച്ചാൽ അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണ്..വന്നാൽ തന്നെ അതിനുള്ള പ്രതിവിധി ഈ പ്രകൃതിയിൽ ഉണ്ട് താനും.എന്നാൽ മനുഷ്യർ ഈ ജീവിത രീതി പിന്തുടർന്നാൽ ഇല്ലാതാവുന്നത് കോടിക്കണക്കിനു രൂപ മുതൽ മുടക്കിൽ കെട്ടി ഉയർത്തിയ ആധുനിക വൈദ്യശാസ്ത്ര കച്ചവടം ആണ്.അവർ മരുന്നുകളെക്കാൾ മുൻപ് വൈറസുകളെ കണ്ടു പിടിക്കും.ആ വൈറസുകൾക്കുള്ള പ്രതിവിധി മരുന്നായി വിപണിയിൽ എത്തും.3വർഷം ജീവിക്കുന്ന കോഴിയുടെ ഇറച്ചിക്ക് രുചിയില്ല എന്ന ചിന്തയിൽ വെറും 50 ദിവസം ആയുസുള്ള ബ്രോയിലർ കോഴിയെ മനുഷ്യൻ വികസിപ്പിച്ചെടുത്തു.ഇത്‌ കഴിക്കുന്ന ഓരോ വ്യക്തിയിലും രൂപപ്പെടുന്നത് ഈ കോഴിയുടെ ജീവിത രീതി തന്നെയാണ്…പെണ്കുട്ടികൾ 15 വയസിൽ മെന്സസ് കാണിച്ചു തുടങ്ങിയത് ഇന്ന് 10വയസിൽ താഴെ ആയിരിക്കുന്നു.

നേരത്തെ പ്രായമായി നേരത്തെ മരിക്കുന്ന അവസ്‌ഥ.ഒരുവിധം എല്ലാ മെഡിക്കൽ റിസേർച്ചും പരാജയം ആണ്..കണ്ടെത്തുന്ന മെഡിസിൻ ആ രോഗം മാറ്റും എങ്കിലും മറ്റൊരു രോഗം സമ്മാനിക്കും.ആന്റി ബയോട്ടിക്കുകൾ കഴിക്കുമ്പോൾ പാന്റപ്രസോൾ നൽകുന്നത് പതിവല്ലേ.ഇത്തരത്തിൽ എല്ലാ രോഗത്തിനും നമ്മൾ ഒന്നിലധികം മരുന്നുകൾ കഴിക്കുന്നത്. പലപ്പോഴും രോഗത്തിനുള്ള മരുന്നിന്റെ സൈഡ് എഫക്ട് ഇല്ലാതാക്കാൻ മറുമരുന്നു കഴിക്കുവാണ്.ഞാൻ പറഞ്ഞു വന്നത് മോഹനൻ വൈദ്യരുടെ അടുത്തു വന്നു ചികിത്സ നടത്തി ഭേദപ്പെട്ടവർ നിരവധിയാണ്.അതൊരു പക്ഷെ അയാളുടെ മിടുക്കല്ല.

അയാൾ രോഗം വരുന്ന അവസ്‌ഥ ഉണ്ടാവാതിരിക്കാനുള്ള സാഹചര്യം അവർക്ക് ഒരുക്കി കൊടുത്തു..അവർ നല്ല ഭക്ഷണം നല്ല ജീവിത രീതി പിന്തുടർന്നു ഇനി ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചു എന്നിരിക്കട്ടെ.ഇത്രയേറെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഓരോ ആധുനിക ആശുപത്രിയിലും നടക്കുന്ന മരണങ്ങളുടെ എണ്ണം എത്രയാണ്.അമൃതയിലും..കിംസിലും, മെഡിക്കൽ ട്രെസ്റ്റിലും എത്ര പേർ ചത്താലും നമ്മൾ ശ്രദ്ധിക്കില്ല.എത്രയോ പ്രസവങ്ങൾ ഇത്തരം ആധുനിക ആശുപത്രിയിൽ പരാജയപ്പെട്ടിരിക്കുന്നു.. ആരെങ്കിലും ആശുപത്രി തല്ലി പൊളിച്ചതായി അറിയുമോ.ഇല്ല… അതേ സമയം സർക്കാർ ആശുപത്രിയിൽ ആണെങ്കിലോ.

ഇത് പോലെയാണ് ഇത്തരം നാട്ടു വൈദ്യന്മാരുടെ അടുത്തുള്ള വേലകളും.ഒട്ടുമിക്ക പുതിയ വൈറസുകൾ എല്ലാം ഇവർ കണ്ടു പിടിച്ചതാണ് അത് കൊണ്ട് തന്നെ കുഞ്ഞുങ്ങളെ വാക്‌സിൻ എടുക്കാതെ ഭൂമിയിൽ വളർത്താൻ നമ്മൾ ഭയക്കണം.ഇവിടെ ഓരോ മനുഷ്യനും രോഗിയായി ജീവിക്കേണ്ടത് ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ആവശ്യമാണ്..മനുഷ്യന് രോഗമില്ല എങ്കിൽ ഇവരുടെ അവസ്‌ഥ ഒന്നാലോചിച്ചു നോക്കിയേ.മോഹനൻ വൈദ്യർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല.ഞാൻ ഈ പറഞ്ഞതിനർത്ഥം മോഹനൻ വൈദ്യർ ശെരിയെന്നല്ല.പക്ഷെ അയാളെക്കാൾ അപകടകാരി നിങ്ങളാണ് എന്ന് വിളിച്ചു പറയുകയാണ്.എന്തെന്നാൽ നിങ്ങൾ എല്ലാ ലാബിലും ടെസ്റ്റ് നടത്തി റിസർച് ചെയ്തു ഒരു മരുന്ന് പുറത്തിറക്കും.10വർഷം കഴിയുമ്പോൾ ഒരു ഉളുപ്പും ഇല്ലാതെ ആ മരുന്ന് ദോഷം ആണെന്നും അതുകൊണ്ടു അത് പിൻവലിക്കുന്നു എന്നു പറയുമ്പോൾ ആ10 വർഷം കൊണ്ട് എത്ര ലക്ഷം പേരെ നിങ്ങൾ രോഗിയാക്കി മാറ്റി.ഇത് വരെ ഈ നിരത്തിൽ നിന്നും പിൻവലിച്ച മരുന്നുകൾ ആയിരത്തിൽ ഏറെ ആണ്.

ഇന്ന് ഞാൻ കഴിക്കുന്ന ഓരോ മരുന്നും നാളെ നിങ്ങൾ പിൻവലിക്കും.എന്നിട്ടും നിങ്ങൾ പറയും മോഹനൻ വൈദ്യർ കള്ളൻ ആണെന്ന്.ശെരിയാണ് അയാൾക്ക് അറിവില്ല.. പക്ഷെ അയാൾ സമൂഹത്തിന്റെ നന്മ ആഗ്രഹിച്ച മനുഷ്യൻ ആണ്..അയാൾ ഒരു വിഷവും ആർക്കും നൽകിയില്ല.തുമ്പയും തുളസിയും ഇടിച്ചു പിഴിഞ്ഞു കഴിച്ചാൽ ഒരസുഖം മാറും എന്നയാൾ പറഞ്ഞാൽ നിങ്ങൾക്ക് പുച്ഛം.എന്നാൽ അതേ തുമ്പയുടെയും തുളസിയുടെയും മോളികൂൾ ലാബിൽ കൊണ്ടു ചെന്നു ക്യാപ്സൂൽ പരുവത്തിൽ ആക്കി തന്നാൽ വേടിച്ചു കഴിക്കും.മോഹനൻ വൈദ്യരെ ഇല്ലാതാക്കാം.

പക്ഷെ ഈ ഭാരതത്തിൽ ചരകനും ശുശ്രുതനും വാക്ഭടനും സമ്മാനിച്ച ആയുർവേദം എന്ന മഹത്തായ അറിവിനെ ഇല്ലാതാക്കണം എന്നാഗ്രഹിക്കുന്ന എല്ലാ ആധുനിക ശാസ്ത്ര പ്രേമികളും ഒന്നറിയുക.ശാസ്ത്രം എന്നും തിരുത്തി കൊണ്ടേയിരിക്കും സത്യം അന്വോഷിച്ചുള്ള ആ യാത്രയിൽ ഞാനും നിങ്ങളുമെല്ലാം ശാസ്ത്രത്തിന്റെ പരീക്ഷണ വസ്തുക്കൾ മാത്രം.നാളെ അവർ പറയും ക്ഷമിക്കുക ഏതാണ് സത്യം..ഇന്ന് നി കേട്ടതല്ല സത്യം.പക്ഷെ ആയുർവേദം സത്യമാണ്..അന്നും ഇന്നും ഇനിയാർക്കും തിരുത്താൻ കഴിയാത്ത സത്യം.വേണമെങ്കിൽ നിന്റെ മക്കൾക്കെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും.എന്നെയും നിങ്ങളെയും ഈ ശാസ്ത്രം രോഗിയാക്കി.
ആദരാഞ്ജലികൾ നേരുന്നു.