മോഹനൻ വൈദ്യർ വിടവാങ്ങി

EDITOR

മോഹനൻ വൈദ്യർ അന്തരിച്ചു തിരുവനന്തപുരത്തെ ബന്ധു വീട്ടിൽ വെച്ചായിരുന്നു അന്ത്യം .അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് മാറ്റി .കോവിഡ് പരിശോധന അടക്കം ചെയ്ത ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുക.ആലപ്പുഴ സ്വദേശി ആയ മോഹനൻ വൈദ്യർ ആധുനിക ചിക്തസാ രീതിക്ക് എതിരെ രംഗത്ത് വന്നു പല വിമർശനങ്ങളും പോലീസ് കേസ് ഉൾപ്പെടെ ഉള്ള കാര്യങ്ങളിലും നടപടികൾ നേരിട്ടു .എന്നിരുന്നാലും ഒരുപാട് ആളുകൾ അദ്ദേഹത്തിന് അനുകൂലമായും സംസാരിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അദ്ദേഹം കഴിഞ്ഞ കുറെ മാസങ്ങളായി സജീവം ആയിരുന്നില്ല.

നിപ്പ വൈറസ് ഇല്ല ,ഇതെല്ലം കെട്ടിച്ചമച്ചതാണ് എന്ന് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചപ്പോൾ നിരവധി വിമർശനങ്ങൾ അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.പക്ഷെ അദ്ദേഹത്തിന്റെ വിയോഗം എല്ലാവരെയും ഒരുപോലെ ദുഖിപ്പിക്കുന്നുന്നു.