ലക്ഷക്കണക്കിന് കോവയ്ക്ക ഉണ്ടാകാൻ ഇങ്ങനെ നട്ടാൽ മതി നമ്മളിൽ 99 % ആളുകൾക്കും അറിയില്ല

EDITOR

മഴക്കാലത്തും ഒരു മടിയുമില്ലാതെ ഇഷ്ടം പോലെ വിളവു തരുന്നു…തോരന്‍ ഉണ്ടാക്കാന്‍ ഇലകളും ഉപയോഗിക്കുന്ന “കുക്കുര്‍ബിറ്റേസി “ എന്ന സസ്യ കുലത്തിലെ അംഗമായ കോവക്ക ഇംഗ്ലീഷില്‍ ഐവി ഗാഡ്” എന്നും സംസ്കൃതത്തില്‍ “മധുശമനി” എന്നും അറിയപ്പെടുന്നു.കോവക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും.എന്നു മാത്രമല്ല ശരീര മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാന്‍ കോവക്കക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. ഏറെ പോഷകാംശങ്ങള്‍ നിറഞ്ഞതും ശരീരത്തിന് കുളിര്‍മ്മ നല്‍കുന്നതും ആരോഗ്യദായകവുമാണ് കോവക്ക. കോവക്ക പച്ചയായും കഴിക്കാവുന്നതാണ് .

പ്രമേഹരോഗികള്‍ക്ക് രോഗാശമനത്തിന് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് കോവക്ക.ആര്‍ക്കും വീട്ടു തൊടിയില്‍ ഇത് നിഷ്പ്രയാസം വളര്‍ത്താന്‍ കഴിയും കോവയ്ക്ക ഒരു പടര്‍ന്നു കയറുന്ന വള്ളിച്ചെടിയാണ്‍്. കോവച്ചെടിക്ക് പ്രത്യേക ശുശ്രൂഷകളൊന്നും തന്നെ വേണ്ട. സാധാരണ വളപ്രയോഗങ്ങളായ ചാണകപ്പൊടിയും ചാന്പലും മതിയാകും. കീടങ്ങളൊന്നും തന്നെ ഈ ചെടിയെ ആക്രമിക്കില്ല എന്നൊരു പ്രത്യേകത കൂടെയുണ്ട്. അതിനാല്‍ കീടനാശിനിപ്രയോഗം ആവശ്യമില്ലാത്ത ഒരു ചെടിയാണ് കോവല്‍. ഈ ചെടിക്ക് രോഗങ്ങളൊന്നും തന്നെ കാര്യമായി പിടിപെടാറില്ല.. അതു കൊണ്ടു തന്നെ കോവല്‍ ആര്‍ക്കും തൊടിയില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതാണ്.

ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്. വള്ളി മുറിച്ചു നട്ടാണ്‌ കോവൽ കൃഷി ചെയ്യുന്നത്‌. തുടർച്ചയായി വലിപ്പമുള്ള കായ് ഫലം തരുന്ന തായ്‌ വള്ളികളിൽ നിന്നാണ്‌ വള്ളി ശേഖരിക്കേണ്ടത്‌. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്‌. കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട്‌ കുഴിയിലേക്കു നടാം. ഉണങ്ങിയ കാലിവളം, തരിമണൽ, മേൽ‌മണ്ണ്‌ എന്നിവ സമം കൂട്ടിയിളക്കിയത്‌ പോളിത്തിൻ കവറിന്റെ മുക്കാൽ ഭാഗം വരെ നിറക്കുക. വള്ളിയുടെ രണ്ടു മുട്ടുകൾ മണ്ണിൽ പുതയാൻ പാകത്തിൽ വള്ളികൾ നടുക. ഇവ തണലിൽ സൂക്ഷിക്കുക. ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളിൽ തൈകൾ മാറ്റി നടാം. പോളിത്തിൻ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്‌.

കോവക്ക പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഒരു ഇന്‍സുലിനാണ്. ഒരു പ്രമേഹരോഗി നിത്യവും ചുരുങ്ങിയത് നൂറ്ഗ്രാം കോവക്ക ഉപയോഗിച്ചു വരികയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പദിപ്പിക്കുവാനും, നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും. കോവക്ക ഉണക്കിപ്പൊടിച്ച പൊടി പത്തുഗ്രാം വീതം ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍ച്ചേര്‍ത്തു കഴിച്ചാലും ഇതേ ഫലം സിദ്ധിക്കും. കോവക്ക നിത്യവും ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹക്കുരു വരാനുള്ള സാദ്ധ്യത വളരെക്കുറവാണ്. കോവക്കയുടെ ഈ അത്ഭുത സിദ്ധിയെക്കുറിച്ച് ശാസ്ത്ര്ജഞ്ന്മാര്‍ ധാരാളം പഠനം നടത്തിയിട്ടുണ്ട് (വിവരങ്ങൾ ശേഖരിക്കപ്പെട്ടത് , ഔഷധമായി ഉപയോഗിക്കുന്നവർ വൈദ്യനിർദ്ദേശം തേടുക