ഓട്ടോറിക്ഷ എന്ന് കരുതി പോലീസ് ജീപ്പ് കൈ കാണിച്ചു നിർത്തി ശേഷം സംഭവിച്ചത് നിങ്ങൾ കണ്ടത് മാത്രം അല്ല കയ്യടി

EDITOR

പോലീസുകാരുടെ കുറ്റങ്ങൾ മാത്രം കണ്ടു പിടിക്കാൻ നാം ഒരുപാട് കഷ്ടപ്പെടാറുണ്ട് .ഇന്ന് ഇ മഹാമാരി സമയത്തു മനുഷ്യർക്ക് വേണ്ടി ഏറ്റവും കൂടുതൽ കഷ്ട്ടപ്പെടുന്ന ഒരു വിഭാഗം ആണ് പോലീസുകാർ ഓരോ കവലയിലും കാവൽ നിൽക്കുന്നത് മുതൽ പലതും പോലീസുകാർ തന്നെ ആണ് ചെയ്യുന്നത് .പോലീസുകാർ ഇല്ലാത്ത ഒരു നാട് നമുക്ക് ചിന്തിക്കാനേ കഴിയില്ല കാരണം കുറ്റകൃത്യങ്ങൾ അത് പോലെ കൂടും.ഇന്നത്തെ കാലത്തു നാം പൊലീസിന് അത്രയേറെ സപ്പോർട്ട് കൊടുക്കേണ്ടത് ആവശ്യം ഉണ്ട് ആരോഗ്യ പ്രവർത്തകരെ പോലെ ഇവരും നമ്മുടെ കൂടെ ഉണ്ട്.സാധാരണ പോലീസ് വാഹനങ്ങൾക്ക് ആരും കൈ കണിക്കാറില്ല എന്നാൽ കാഴ്ച കുറവ് ഉള്ള ഒരാൾ ഓട്ടോ എന്ന് കരുതി പോലീസ് വാഹനത്തിനു കൈ കാണിച്ചാലോ എന്ത് സംഭവിക്കും ?

ഇത് ഇ ചിത്രത്തിൽ ഉള്ളത് പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് എച് ഒ. ശ്രീകുമാർ. മനുഷ്യ സ്നേഹിയായ പോലീസ് ഉദ്യോഗസ്ഥൻ. പെൻഷൻ വാങ്ങാൻ ബാങ്കിൽ പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ വയോധികനായ ഒരു മനുഷ്യൻ , ഓട്ടോ എന്ന് കരുതി കൈ കാണിച്ചത് പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് എച് ഒ ശ്രീകുമാർ സാറിൻറെ വാഹനത്തിനാണ്. ഇത് കണ്ടു കൊണ്ട് വാഹനം നിർത്തി പെൻഷൻ വാങ്ങിയ ശേഷം അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടാക്കിയിട്ടാണ് ശ്രീകുമാർ സാറും സഹ പ്രവർത്തകനായ പോലീസ് ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്തനും യാത്ര തുടർന്നത്. ഇതാണ് മനുഷ്യ സ്നേഹത്തിന്റെ, ആദരവിന്റെ, ബഹുമാനത്തിന്റെ ഉറവ വറ്റാത്ത മനസ്സ് #നന്മ_മനസിന് #ഒരായിരം_അഭിനന്ദനങ്ങൾ.