ഉച്ചക്ക് ഒരു കേൾ വന്നു 700 രൂപ മിനിമം കറണ്ട് ബില്ല് വന്നിരുന്ന വീട്ടിൽ 3000 രൂപയ്ക്ക് മുകളിൽ ബില്ല് ചെക്ക് ചെയ്തു കാരണം കണ്ടെത്തി കുറിപ്പ്

EDITOR

ഇന്ന് ഉച്ചക്ക് കടയിലേക്ക് ഒരു കേൾ വന്നു .700 രൂപ മിനിമം കറണ്ട് ബില്ല് വന്നിരുന്ന വീട്ടിൽ 3000 രൂപയ്ക്ക് മുകളിൽ ബില്ല് വന്നതിനെ തുടർന്ന് KSEB യിൽ അറിയിച്ചപ്പോൾ ഇലക്ട്രിഷ്യനെ വിളിച്ച് കാണിക്കാൻ പറഞ്ഞു എന്ന് . വേറെ വർക്കിൽ ആയിരുന്ന ഞാൻ നാളെ രാവിലെ എത്താം എന്നുപറഞ്ഞു . കുറച്ച് കഴിഞ്ഞ് അവർ വീണ്ടും വിളിച്ചു . ഉച്ചക്ക് വന്ന് നോക്കിയാൽ രാവിലെ അവർക്ക് ടെസ്റ്റ് മീറ്റർ വക്കാനുള്ള അപേക്ഷ കൊടുക്കാം എന്നും പറഞ്ഞു . ചെന്നപാടെ മീറ്റർ ലക്ഷ്യമാക്കിയാണ് നടന്നത് , മീറ്റർ ബോക്സ് എത്തുന്നതിന് മുൻപ് ചവിട്ടിയ തറയിൽ നിന്ന് നല്ല ഷോക്ക് അനുഭവപ്പെട്ടു . ഫേസ് ലികെജ്‌ ആണെന്ന് മനസ്സിലായി . തുടർന്ന് നേരെ DB ക്ക് അടുത്തേക്ക് നടന്നു . DB തുറക്കുന്നതിനിടയിൽ ടെസ്റ്റർ ചെക്ക് ചെയ്യാൻ മറന്നു .നല്ലൊരു അടികിട്ടി . കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു .

എന്നാലും സർവീസ് ലൈൻ ചെക്ക് ചെയ്തു നോക്കി . അതിൽ ജോയിന്റ് ഒന്നും കാണാത്തതിനാൽ ചിറയിൻകീഴ് KSEB ഓഫീസിൽ വിവരം അറിയിച്ചു . മൈൻസ്വിച് ഓഫ് ചെയ്ത് ചെക്ക് ചെയ്യാൻ പറഞ്ഞു ., പിന്നെ ഒന്നും നോക്കിയില്ല കടയിൽ നിന്നും കയ്യുറയും ബൂട്ടും എടുത്തുവന്നു . മൈൻസ്വിച് തുറക്കുന്നതിന് മുൻപ് കോപ്പർ എർത്തിങ് ടെസ്റ്റ് ചെയ്തു .ടെസ്റ്റർ ജ്വലിച്ചു കത്തി പിന്നെ ഒന്നും നോക്കിയില്ല , മെയിൻ ഓഫ് ചെയ്ത് ഡോർ തുറന്നപ്പോൾ മൈൻസ്വിച് ന്റെ റോഡ് ഫേസ് ലൈനുമായി കോണ്ടാക്ട് വന്ന് ലൈൻ എർത്താവുകയായിരുന്നു . മൈൻസ്വിച് മെയിന്റനൻസ് ചെയ്യാൻ പറ്റില്ലേ എന്ന ഉടമസ്ഥന്റെ ചോദ്യത്തിന് അദ്ദേഹത്തെ മെയിന്റനൻസ് ചെയ്യുന്നതും അതിൽ ഉണ്ടാവാൻ ഇടയുള്ള പ്രശ്‌നങ്ങളും പറഞ്ഞുമനസ്സിലാക്കി , തുടർന്ന് 4 പോൾ ഐസുലേറ്റർ (C&S Com)ഉപയോഗിക്കാൻ അദ്ദേഹം സമ്മതിച്ചു . പൂർണമായും മൈൻസ്വിച് മാറ്റി ഐസുലേറ്റർ സ്ഥാപിക്കുകയും 4പോൾ ഐസുലേറ്റർ മെറ്റൽ ബോക്സ് 10mm ലെഗ് ഉപയോഗിച്ച് ബോഡി എർത്തിങ് ചെയ്യുകയും ചെയ്തു .

പ്രശ്നം പൂർണമായും പരിഹരിച്ചു . ഇത്തരത്തിൽ കറണ്ട് ബില്ല് കൂടിവരുന്ന സാഹചര്യത്തിൽ ദയവായി മീറ്റർ ടെസ്റ്റ് ചെയ്യാൻ അപേക്ഷ കൊടുക്കാൻ ഓടുന്നതിനുമുൻബ് അടുത്തുള്ള ഇലക്ട്രിഷ്യനെ വിളിച്ച് കാണിക്കുവാനുള്ള ബുദ്ധി കാണിക്കണം .ഇത്തരത്തിൽ എർത്ത് ലീകെജ്‌ ഉണ്ടാകുന്ന സാഹചര്യത്തിൽ വീട്ടുകാരുടെ ജീവനും സ്വാത്തിനും സ്വാന്തം ജീവനും സംരക്ഷിക്കാൻ ഓരോ ഇലക്ട്രിഷ്യൻമ്മാരും ബാധ്യസ്ഥരാണ് .
(കേരള ഇലക്ട്രീഷൻസ് എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റ്‌