ഒരാഴ്ച മുൻപ് പാമ്പ് കടിച്ചു ആദ്യം പോയത് വിഷ വൈദ്യന്റെ അടുത്ത് കൈ മുഴുവൻ നീല നിറം ആയപ്പോൾ ഹോസ്പിറ്റലിൽ എത്തി കുറിപ്പ്

EDITOR

Updated on:

വിഷവൈദ്യം അഥവാ ഒരു അനുഭവകഥ 1997ഡിസംബർ മാസം.ഒരു 18-20 വയസ്സു പ്രായം തോന്നിക്കുന്ന ഒരു യുവതിയെ താങ്ങി പിടിച്ചുകൊണ്ടു നാലഞ്ചുപേർ മെഡിസിൻ അത്യാഹിത വിഭാഗത്തിലേക്ക് ഇടിച്ചുകയറിവന്നു.തൃശൂർ മെഡിക്കൽ കോളേജ് അന്ന് ശൈശവാവസ്ഥയിലാണ്.തുടങ്ങിയിട്ട് വർഷം 17 ആയെങ്കിലും ഹൗസ് സർജൻ മാരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.PG യൊന്നും അന്നു തുടങ്ങിയിട്ടില്ല.പാമ്പ് കടിച്ചതാണ്കൂടെ വന്നവരിൽ ഒരാൾ പറഞ്ഞു.ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹൗസ്‌സർജൻ പരിശോധന തുടങ്ങി.കാലിൽ ഒരു കെട്ടുണ്ട്.താഴെ മുറിപ്പാടുകൾ കാണാനൊന്നുമില്ല.അബോധാവസ്ഥയിൽ ആണ്, വിളിച്ചിട്ട് മറുപടിയില്ല. കൈവിരലുകൾക്കു നീലനിറം.

സയനോസ്ഡ്”hs സ്വയം പറഞ്ഞു.പൾസ് ശ്വാസോച്ഛാസം എന്നിവ നോർമൽ. Bp നോർമൽ. Steth വെച്ചു. ഹൃദയം ശ്വാസകോശം ഒറ്റ നോട്ടത്തിൽ നോർമൽ. പെട്ടെന്നൊന്നും സംഭവിക്കില്ല ഇതിനിടയിൽ കേസ് ഹിസ്റ്ററി എടുക്കാൻ തുടങ്ങി.
എപ്പോഴാണ് പാമ്പ് കടിച്ചത്.എന്തുപാമ്പാണ്‌.തുടങ്ങിയ ചോദ്യങ്ങൾ ഒരാഴ്ച്ച മുൻപാണ് കടിച്ചത്.ഒരാഴ്ച മുൻപോ?ഹൗസ് സർജൻ അത്ഭുതപ്പെട്ടു.എന്നിട്ടയാൾ ആശ്വാസത്തോടെ പുറകിലേക്ക് ചാഞ്ഞിരുന്നു, ഒരാഴ്ച കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലെങ്കിൽ ഇനി ഒന്നും പെട്ടെന്ന് സംഭവിക്കാൻ സാധ്യതയില്ല.അയാൾ രോഗിയെ ഒന്നുകൂടെ നോക്കി.ആ യുവതി മയക്കത്തിൽ തന്നെ.നന്നേ വെളുത്ത നിറമുള്ള അവരുടെ കൈവിരലുകൾക്കു നീലനിറം.എന്നിട്ട്?കുളത്തിൽ കുളിക്കുമ്പോളാണ്‌ നീർക്കോലി ആണെന്നാണ് കരുതിയത്”അപ്പോൾ അതത്ര കാര്യമാക്കിയില്ല.

പിന്നെന്തു സംഭവിച്ചു?പിറ്റേന്ന് ഉച്ചക്ക് തലചുറ്റി വീണു.ഞങ്ങൾ ഉടൻ തന്നെ താങ്ങിപിടിച്ചു വടക്കഞ്ചേരിയിലെ വിഷചികിത്സാ കേന്ദ്രത്തിൽ കൊണ്ടു പോയി
പ്രശസ്തമായ ഒരു കേന്ദ്രം.പേരുകേട്ട വൈദ്യർ.എന്നിട്ട്?വൈദ്യർ പറഞ്ഞു വിഷം തീണ്ടി.ചികിൽസിക്കണം അവിടെ ചെല്ലുമ്പോൾ ബോധം ഉണ്ടായിരുന്നോ?”
ഉണ്ടായിരുന്നു. വൈദ്യർ ചികിൽസ തുടങ്ങി.എന്തു ചികിത്സ?അറിയില്ല സാർ കുറെ കഷായവും കുഴമ്പും.പിന്നെ ദിവസവും തലയിൽ മരുന്നുവെച്ചു തടമിടും തണുത്ത വെള്ളം ഒഴിക്കും പിന്നെ എപ്പോളാണ് ബോധം നശിച്ചത്?ഇന്നു രാവിലെ. പെട്ടെന്ന് കുഴഞ്ഞു വീണു. ഞങ്ങൾ ഉടനെ വൈദ്യരെ അറിയിച്ചു.വൈദ്യർ വന്ന പാടെ പറഞ്ഞു.വിഷം തലയിലേക്ക് കയറി. ഇനി ഒന്നും ചെയ്യാനില്ല.ഉടനെ മെഡിക്കൽ കോളേജിൽ കൊണ്ടൊക്കോളാൻ പറഞ്ഞു.ഞങ്ങൾ അപ്പത്തന്നെ ഇങ്ങോട്ടു പോന്നു. അവൾ രക്ഷപ്പെടുമോ ഡോക്ടർ?

ഹൗസ് സർജനു കാര്യം മനസ്സിലായി.യുവതി അപ്പോഴും ബോധമറ്റു കിടക്കുന്നു. മുറുകെ അടച്ചിരിക്കുമ്പോഴും ഇടക്കിടെ കണ്ണുകൾ ചിമ്മുന്നുണ്ട്.അയാൾ അടുത്ത് ചെന്ന് അവരെ വിളിച്ചു.കുട്ടി എഴുന്നേൽക്കൂ.ആ യുവതി ഏഴുനേറ്റിരുന്നു.കണ്ണുകൾ തുറന്നു എല്ലാവരെയും നോക്കി.എന്നിട്ട് കരയാൻ തുടങ്ങി.വരൂ ഈ കസേരയിലിരിക്കൂ.കണ്ണു തുടച്ചോളൂ കുട്ടിക്ക് ഒരു പ്രശ്നവുമില്ല വിഷവുമില്ല.ഒന്നുമില്ല.
എന്നിട്ടു മറ്റുള്ളവരോടായി പറഞ്ഞു ഇതു വിഷം തീണ്ടിയതല്ല.ഇല്ലാത്ത വിഷം തീണ്ടിയതാണെന്ന് പറഞ്ഞു ഒരാഴ്ച്ച ചികിൽസിച്ച വൈദ്യൻ ആളു കൊള്ളാം.അയാൾ മനസ്സിലോർത്തു.

തുടർന്നു നടത്തിയ വിശദമായ ഹിസ്റ്ററി എടുത്തതിൽ നിന്നും വെളിപ്പെട്ട കാര്യങ്ങൾ ചുരുക്കി താഴെ കൊടുക്കുന്നു.യുവതിക്ക് 19 വയസ് മാത്രമേ ഉള്ളൂ 17ആം വയസ്സിൽ കല്യാണം കഴിച്ചു കൊടുത്തു വീട്ടുകാർ തടിയൂരി.ഭർത്താവിന് 21 വയസ്സ്. മാങ്ങാകച്ചോടം ആണ് ജോലി.നിരന്തരമായ സഞ്ചാരത്തിലാണ് കക്ഷി. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വന്നാലായി.കടുത്ത സാമ്പത്തിക കഷ്ടതകൾ മൂലം വരുന്ന ദിവസങ്ങളിൽ എല്ലാം വഴക്കും അടിയും. ഒരു നിലക്കും പൊരുത്തപ്പെടുന്നില്ല. ഇതിനിടയിലാണ് പാമ്പ് കടിച്ചത്.പിറ്റേന്നും വീട്ടിൽ വഴക്ക് ആയിരുന്നു.അന്നാണ് ബോധം കെട്ടു വീണത്.ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ ആ യുവതിയിൽ ചെറിയ പ്രസരിപ്പൊക്കെ വന്നു തുടങ്ങിയിരുന്നു.

സൈക്യാട്രിയിലെ സുഹൃത്തിനെ വിളിച്ചു കൗണ്സിലിങ്ങിന് ബുക്കിംഗ് എടുത്തു കഴിഞ്ഞു അയാൾ ഒന്നു ചാരിയിരുന്നു.എന്നാലും ആ നീല നിറം എങ്ങിനെ വന്നു?”
കാഷായം,കുഴമ്പ്,തണുത്ത വെള്ളം.തലയിലെ തളം വെക്കൽ.നെല്ലിക്ക തളം നെല്ലിക്ക അയാൾ പതിയെ എഴുന്നേറ്റു ഒരു സ്പിരിറ്റ് മുക്കിയ പഞ്ഞി എടുത്തു യുവതിയുടെ കൈവിരലുകൾ തുടച്ചു. ആ നീലനിറം അതാ മാഞ്ഞുവരുന്നു.
ഒരു ചിരിയോടെ അയാൾ ആ വൈദ്യനെ ഓർത്തു.എന്തൊക്കെയോ അതിസങ്കീർണമായ മരുന്നു കൂട്ടുകൾ കൊണ്ടു അയാൾ ഇപ്പോഴും ആരൊക്കെയോ ചികിൽസിക്കുന്നുണ്ടാകും.ഡോ.സുനിൽ ടി.എസ്.