മകൻ ഇപ്പോഴും കുഞ്ഞെന്നു കരുതി റൂമിലേക്കു കയറിച്ചെന്ന ‘അമ്മയെ ആ കാഴ്ച ശരിക്കും ഞെട്ടിച്ചു

EDITOR

കുറെ നേരം കൊണ്ട് വിളിച്ചിട്ടും ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ ജയ അനൂപിന്റെ റൂമിലേയ്ക്ക് പോയി വാതിൽ തുറക്കാൻ കിട്ടുന്നില്ല,ഈ ചെക്കൻ ഉറക്കമാണോ ഉച്ചയുറക്കം പതിവില്ലല്ലോ ജയ സൈഡിലെ ജനാലയുടെ അടുത്തേയ്ക്ക് പോയി അവൾ ജനൽ തുറന്നു അകത്തു കണ്ട കാഴ്ച ഒരു നിമിഷം അവളെ ഞെട്ടിച്ചു വാ പൊത്തി കൊണ്ട് അവൾ ജനൽ അടച്ചു,റൂമിനുള്ളിൽ അനൂപ് ഹെഡ് സെറ്റ് വച്ച് ഇരിക്കുകയാണ് അവൻ സ്വയം ഭോഗം ചെയ്യുന്നു ഉറപ്പായും അവൻ പോൺ വീഡിയോ കാണുകയായിരിക്കും ഉള്ളിൽ ദേഷ്യം തിളച്ചു മറിഞ്ഞപ്പോൾ ജയ ജനൽ തുറന്ന് അലറി ഡാ വാതിൽ തുറക്ക് ഒന്ന് ഞെട്ടിയ അനൂപ് പെട്ടെന്ന് പുതപ്പ് വലിച്ചു ദേഹത്തേയ്ക്ക് ഇട്ടു അവൻ ആകെ വിയർത്തു കുളിച്ചിരുന്നു അമ്മ കണ്ടെന്നു ഉറപ്പായ അനൂപ് എന്ത് ചെയ്യണമെന്നറിയാതെ നിന്നു ജയ വാതിൽ ആഞ്ഞടിച്ചു നിവർത്തി ഇല്ലാതെ അനൂപ് വാതിൽ തുറന്നു.

അനൂപിന്റെ കൈയിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങിയ ജയ അത് നിലത്തെറിഞ്ഞു പൊളിച്ചു അനൂപ് ഒന്നും മിണ്ടാതെ നിൽക്കുകയാണ്,അച്ഛൻ വരട്ടെ നിന്റെ സകല തോന്ന്യ വാസവും ഞാൻ തീർത്തു തരും ജയ ദേഷ്യത്തോടെ തിരിച്ചു പോയി നിലത്ത് പൊട്ടി ചിതറി കിടക്കുന്ന ഫോൺ കണ്ടപ്പോൾ അനൂപിന്റെ കണ്ണ് നിറഞ്ഞു അത് അവൻ വാങ്ങിയ ഫോൺ ആണ് വിലയുള്ള ഫോൺ ആണ്,, എന്ത് ചെയ്യാൻ
അന്നൊരു പകൽ സമയം അമ്മയും മകനും മിണ്ടിയില്ല അനൂപ് ഡിഗ്രി കഴിഞ്ഞു അത്യാവശ്യം സൈഡ് ബിസിനസ്‌ ഒക്കെയായിട്ട് വീട്ടിൽ ഇരിക്കുകയാണ് ഇതുവരെ ഇങ്ങനെ ഒരു അനുഭവം ആ വീട്ടിൽ ഉണ്ടായിട്ടില്ല അവൻ സ്വഭാവ ദൂഷ്യമുള്ള ഒരു പയ്യൻ ആണെന്ന് ആരും ഇതുവരെ പറഞ്ഞുമില്ല ജയ അന്ന് അടുക്കളയിൽ പത്രങ്ങളോട് ദേഷ്യം തീർത്തു.

വൈകിട്ട് അനൂപിന്റെ അച്ഛൻ സുരേഷ് വന്നു ജയ നടന്ന കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു ഫോൺ എറിഞ്ഞു പൊളിച്ചതുൾപ്പെടെ എല്ലാം കേട്ട ശേഷം അയൽ ജയയെ കൂട്ടി റൂമിലേയ്ക്ക് പോയി എന്നിട്ട് ഒരു ബാഗ് തുറന്നു കാണിച്ചു കൊച്ചു പുസ്തകങ്ങൾ ആണ് അവന്റെ പ്രായത്തിൽ അയാൾ വായിച്ചിരുന്ന പുസ്തകങ്ങൾ ചിലപ്പോൾ ഇപ്പോഴും വായിക്കാറുണ്ട്,മകൻ ചെയ്തതിനെ അച്ഛൻ ന്യായീകരിക്കാൻ ശ്രമിക്കുന്നു എന്ന് കണ്ടപ്പോൾ ജയയ്ക്ക് കരച്ചിൽ വന്നു അവളെ സമാധാനിപ്പിച്ച സുരേഷ് കാര്യം പറഞ്ഞു തുടങ്ങി ജയ പ്രായം പത്തു പണ്ട്രണ്ട് ആയാൽ ആർത്തവമായാൽ പെൺകുട്ടികൾക്ക് ഓരോന്നും പറഞ്ഞു കൊടുക്കാൻ ഇവിടെ ആൾക്കാരുണ്ട് പക്ഷേ ആൺകുട്ടികൾക്ക് ആരും ഒന്നും പറഞ്ഞു കൊടുക്കുന്നില്ല നീ പെർമിഷൻ ഇല്ലാതെ അവന്റെ റൂമിന്റെ ജനൽ തുറന്നു അത് പാടില്ല അവന്റെ സ്വകാര്യതയെ മാനിക്കണ്ടേ,, നിനക്ക് ജനലിൽ ഒന്ന് തട്ടാമായിരുന്നു ഇനി അവൻ റെസ്പോണ്ട് ചെയ്തില്ലെങ്കിലും നീ ജനൽ തുറക്കാൻ പാടില്ലായിരുന്നു നീ പെർമിഷൻ ഇല്ലാതെ മോൾ കിടക്കുമ്പോൾ റൂമിൽ പോകാറില്ല,,, അവളെ ഡിസ്റ്റർബ് ചെയ്യാറില്ല അതുപോലെ തന്നെയല്ലേ അവനും

അവന്റെ ഫോൺ എറിഞ്ഞു പൊളിച്ച എന്റെ അറിവിൽ അവൻ ഒരു പെൺകുട്ടിയേ പ്രൊപ്പോസ് ചെയ്തിട്ട് പോലുമില്ല അല്ലെങ്കിൽ അങ്ങനെ ആരും പരാതി പറഞ്ഞിട്ടില്ല അവന് തിരിച്ചറിവുണ്ട് നമ്മളും കുറച്ചൊക്കെ ശ്രദ്ധിക്കണ്ടേ സുരേഷ് പറഞ്ഞത് മുഴുവൻ കേട്ടിരുന്ന ജയ കുറച്ചു നേരം തലയ്ക്കു കൈ കൊടുത്തിരുന്നു പരസ്പരം മിണ്ടാതെ അന്നത്തെ ദിവസം കടന്നു പോയി എന്തൊക്കെ പറഞ്ഞാലും സുരേഷ് പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാൻ ജയയ്ക്ക് സാധിച്ചില്ല മക്കളുടെ പേരിൽ ആരുടെ മുന്നിലും തല കുനിക്കരുതെന്ന് ജയയ്ക്ക് നിർബന്ധമുണ്ട്അന്ന് രാത്രി ജയയ്ക്ക് ഉറക്കം വന്നില്ല അവൻ അധ്വാനിച്ചുണ്ടാക്കിയ മുതൽ അല്ലേ,,, എറിയണ്ടായിരുന്നു കഴിഞ്ഞത് കഴിഞ്ഞു ജയ കണ്ണടച്ച് കിടന്ന

പിറ്റേന്ന് അനൂപ് എഴുന്നേൽക്കാൻ വൈകി അവൻ നോക്കിയപ്പോൾ ജനലിന്റെ പടിയിൽ ഒരു കവർ ഉണ്ടായിരുന്നു അവന് ഒരു പുതിയ ഫോൺ അതിൽ സോറി എന്ന് എഴുതിയിരിക്കുന്നു ഫോണുമായി പുറത്തിറങ്ങിയ അനൂപ് അമ്മയെ നോക്കി ചിരിച്ചു ഓടി ചെന്ന് കെട്ടി പിടിച്ചു ഇതെന്ത് കൂത്ത് എന്ന് കരുതി ജയ സ്തംഭിച്ചു നിൽക്കുകയാണ് ഒന്നും മിണ്ടാതെ അവൻ പുറത്തേയ്ക്ക് പോയി ജയ അവന്റെ പുറകെ പോയി ജയയ്ക്ക് ഒന്നും മനസ്സിലായില്ല തിരിച്ചു അടുക്കളയിലേയ്ക്ക് വരുമ്പോൾ സുരേഷ് അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു ആഹാ,, നിങ്ങൾ ഒപ്പിച്ച പണി ആണല്ലേ, അവൻ ഇനിയും ഓരോന്ന് കാണും ഞാൻ ആ ഫോൺ അമ്മി കല്ലിൽ ഇടിച്ചു പൊട്ടിക്കും നോക്കിക്കോ ജയ പറയുന്നത് കേട്ട് സുരേഷിന് ചിരി വന്നു ആരെന്തൊക്കെ പറഞ്ഞാലും അമ്മ അമ്മയാണ് ജയ ഇനിയും ഒന്നും മിണ്ടാതെ ജനൽ തുറക്കും അവൾ ഓരോന്ന് കാണുകയും ചെയ്യും മക്കളുടെ പുറകെ അമ്മമാർ എന്നുമുണ്ടാകും.

രചന : അന്ന മരിയ